June 13, 2026

Login to your account

Username *
Password *
Remember Me

നോര്‍ക്കയുടെ പ്രവാസി നിക്ഷേപ സംഗമം-2022 മാറ്റി

മലപ്പുറം: നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 ന് മലപ്പുറത്ത് നടത്താനിരുന്ന പ്രവാസി നിക്ഷേപ സംഗമം 2022 ഒക്ടോബര്‍ 17 ലേയ്ക്ക് മാറ്റി. സംരംഭകര്‍ക്ക് തങ്ങളുടെ ബിസ്സിനസ്സ് ആശയങ്ങൾ നിക്ഷേപകര്‍ക്ക് മുന്‍പാകെ അവതരിപ്പിക്കാനുളള അവസരമൊരുക്കുക എന്നതാണ് നിക്ഷേപക സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.

നിലവില്‍ ബിസ്സിനസ്സ് നടത്തുന്നവര്‍ക്കും, നിക്ഷേപമില്ലാത്തതിനാല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്തവര്‍ക്കും പങ്കെടുക്കാം. താല്‍പര്യമുളള നിക്ഷേപകരും, സംരംഭകരും ഒക്ടോബർ 7 ന് മുമ്പ് എൻ.ബി.എഫ്.സി-യിൽ റജിസ്റ്റര്‍ ചെയ്യണം. മുമ്പ് റജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും ചെയ്യേണ്ടതില്ല. റജിസ്റ്റര്‍ ചെയ്യുന്നതിന് 04712770534, +91-8592958677 എന്ന നമ്പറിലോ nbfc.norka@kerala.gov.in, nbfc.coordinator@gmail.com എന്നീ ഇ മെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 61 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...