പാലക്കാട്: പറമ്പിക്കുളത്തെ തകർന്ന ഡാമിൻ്റെ ഷട്ടർ നവീകരണം ഉടൻ. ഡാമിൻ്റെ ഷട്ടർ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി രണ്ട് ദിവസത്തിനകം ആരംഭിക്കും. ഒക്ടോബർ 22-നുള്ളിൽ ഷട്ടർ പുനസ്ഥാപിക്കും. ഡാമിലെ മറ്റ് രണ്ട് ഷട്ടറുകൾ അറ്റകുറ്റപണി നടത്തുകയും ചെയ്യും.
അന്തർ സംസ്ഥാന നദീജലവിഭാഗം ചീഫ് എൻഞ്ചിനിയർ പി ശ്രീദേവിയുടെ നേതൃത്വത്തിൽ ഡാമിൽ സന്ദർശനം നടത്തി. പറമ്പിക്കുളം ഡാമിന്റെ മൂന്നു ഷട്ടറുകളിൽ ഒന്നിനു തകരാർ സംഭവിച്ചതോടെ ചാലക്കുടിപ്പുഴയിൽ ശക്തമായ ഒഴുക്ക് അനുഭവപ്പെട്ടിരുന്നു.
തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് പറമ്പിക്കുളം ഡാമിലെ ഷട്ടറുകളിലൊന്നിൽ തകരാര്‍ സംഭവിച്ചത്. ഇരുപതിനായിരം ഘനയടി വെള്ളമാണ് ഒഴുകി വന്നത്. ജലം ക്രമീകരിക്കാൻ 16000 ഘനയടി വെള്ളം ആറു ഷട്ടറുകളിലൂടെ പുറത്തേക്കൊഴുക്കിയിരുന്നു.
അതുവരെ നൂൽ പോലെ ഒഴുകിയിരുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം ഇതോടെ ശക്തി പ്രാപിക്കുകയും ചെയ്തിരുന്നു. പറമ്പിക്കുളം ഡാമിലെ ഷട്ടര്‍ തകര്‍ന്നതില്‍ പരിഭ്രാന്തി വേണ്ടെന്ന് റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞിരുന്നു. എന്നാല്‍ ജാഗ്രത വേണം. സര്‍ക്കാര്‍ അറിയിപ്പുകള്‍ മാത്രം പിന്തുടരണം മെന്നും മന്ത്രി പറഞ്ഞിരുന്നു.