തിരുവനന്തപുരം: നിർഭയനായ പത്രപ്രവർത്തകൻ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിൻ്റെ വാർഷിക ദിനമായ ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.
പാളയത്തെ സ്വദേശാഭിമാനി പ്രതിമയിൽ മാധ്യമ പ്രവർത്തകരടക്കം സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി പി എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ഡി സി സി പ്രസിഡൻ്റ് പാലോട് രവി, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ഡോ. ജോർജ് ഓണക്കൂർ, നഗരസഭാ കൗൺസിലർ മേരി പുഷ്പം, പ്രസ് ക്ലബ് സെക്രട്ടറി എച്ച്. ഹണി, മുതിർന്ന മാദ്ധ്യമപ്രവർത്തകരായ കെ. പ്രഭാകരൻ, എസ്.ആർ. ശക്തിധരൻ, വി. പ്രതാപചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.