November 24, 2024

Login to your account

Username *
Password *
Remember Me
കേരളം

കേരളം (1995)

സംസ്ഥാനത്ത് സ്കൂളുകളിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന് ഒക്ടോബർ 6 ഇന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പയിൻ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: കേരള പൊലീസിന്‍റെ ശരീരസൗന്ദര്യമത്സരങ്ങള്‍ ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് മിസ്റ്റര്‍ കേരള പോലീസ് 2022 പട്ടം സമ്മാനിക്കും.പത്ത് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.വൈകിട്ട് ആറുമണിക്ക് കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മുഖ്യാതിഥിയായിരിക്കും.
കൊച്ചി: ട്രാവല്‍ സ്റ്റാര്‍ട്ട്അപ്പായ ഇന്ത്യ അസിസ്റ്റ് ലോകോത്തരനിലവാരമുള്ള യാത്രാ സഹായ സേവനങ്ങളുമായി തിരിച്ചെത്തുന്നു. എല്ലാ ആഭ്യന്തര, അന്തര്‍ദേശീയ യാത്രക്കാര്‍ക്കായി ഒരു ബിടുബി മോഡലിലാണ് ഇന്ത്യ അസിസ്റ്റ് പ്രവര്‍ത്തിക്കുന്നത്.
ആലത്തൂർപടി:കേരള വ്യാപാരവ്യവസായി ഏകോപന സമിതി ആലത്തൂർപ്പടി യൂണിറ്റ് രൂപീകരണം ബഹു മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഇന്ന് (ഒക്ടോബർ -6) സ്കൂളുകളിൽ ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികൾ വിജയിപ്പിക്കാൻ എല്ലാവിധ ശ്രമങ്ങളും ഉണ്ടാകണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
തിരുവനന്തപുരത്തുള്ള ഉപഭോക്താക്കള്‍ക്ക് 3 മണിക്കൂര്‍ ഡെലിവറി ഉറപ്പോടെ ഫ്രൂട്ട്, വെജിറ്റബിള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയിലെ 3000-ലധികം ഉല്‍പ്പന്നങ്ങളുടെ ഗ്രോസറി സെലക്ഷന്‍ ആസ്വദിക്കാം; പ്രൈം മെംബേഴ്‌സിന് ഫ്രീ ഡെലിവറി ലഭിക്കും.
കൊച്ചി: പഴമയുടെ നല്ലോര്‍മകളെ വീണ്ടെടുത്ത് സഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ 'ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം' മെഗാ സംഗമം ഒക്ടോബര്‍ ഒമ്പതിന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കും. പൊതുജനങ്ങള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് സംഘടിപ്പിക്കുന്ന ഈ വേറിട്ട പരിപാടി രണ്ടു മണിക്ക് ഉദ്ഘാടനം ചെയ്യും.
കൊച്ചി: പഴമയുടെ നല്ലോര്‍മകളെ വീണ്ടെടുത്ത് സഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ 'ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം' മെഗാ സംഗമം ഒക്ടോബര്‍ ഒമ്പതിന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കും. പൊതുജനങ്ങള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് സംഘടിപ്പിക്കുന്ന ഈ വേറിട്ട പരിപാടി രണ്ടു മണിക്ക് ഉദ്ഘാടനം ചെയ്യും.
കൊച്ചി: ലൂക്കാ എസ്‌സിയെ നാല് ഗോളന് തകര്‍ത്ത് കേരള വനിതാ ഫുട്‌ബോള്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അപരാജിത യാത്ര. എട്ട് കളിയില്‍ ഏഴാം ജയമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്.
തിരു: തിരുവനന്തപുരം ജില്ലാ കോടതിയുടെ ഏകദേശം 25 ഏക്കറോളം വരുന്ന പരിസരം ഗാന്ധി ജയന്തി ദിനമായ ഇന്ന് അഭിഭാഷകരുടെയും , കോടതി ജീവനക്കാരുടെയും , അഭിഭാഷക ക്ലർക്കു മാരുടെയും , മുനിസിപ്പൽ ശുചികരണത്തൊഴിലാളികളുടെയും കൂട്ടായ്മയിൽ ശുചികരണ പ്രവർത്തനം നടത്തി. രാവിലെ 8.45 നു തുടങ്ങിയ ശുചികരണ പ്രവർത്തനം ഉച്ചവരെ നീണ്ടു നിന്നു നിരവധി സ്ത്രീകൾ സജീവമായി പങ്കെടുത്ത പ്രവർത്തനം ശ്രദ്ധേയമായി ടി കൂട്ടായ്മ കൊണ്ട് പരിസരമാകെ വൃത്തിയായി. കാടും പടര്‍പ്പുo വൃക്ഷ ശിഖരങ്ങലാലും വൃത്തി കെട്ട നിലയില്‍ കിടന്ന സ്ഥലങ്ങള്‍ അഞ്ഞൂറോളം പേര്‍ ചേര്‍ന്ന് നടത്തിയ കഠിനാധ്വാനം ശ്രദ്ധേയമാണ്. വര്‍ഷങ്ങളായി വീണു കിടന്നു ദ്രവിച്ചു പഴകിയ വൃക്ഷ കഷണങ്ങള്‍ തീ ഇട്ട് നശിപ്പിക്കാന്‍ നടത്തിയ ശ്രമകരമായ പ്രവര്‍ത്തനം എടുത്ത് പറയേണ്ടതാണ്. പൊതുമരാമത്ത് വകുപ്പ്, വനം വകുപ്പ് അധികൃതര്‍ തമ്മിലുള്ള തര്‍ക്കം കാരണം കോടതി പരിസരം കാട് കയറി കിടക്കുന്ന അവസ്ഥ വന്നു. ഫോട്ടോ, വീഡിയോ ദൃശ്യങ്ങള്‍ കോടതി പരിസരത്ത് നിരോധിച്ചത് നിമിത്തം ഒന്നും പുറത്ത് വരുന്നില്ല. ബാർ അസോസിയേഷൻ പ്രസിഡന്റു അഡ്വ. രമേശ്‌ ബാബുവിന്റെ നേതൃത്വo പ്രത്യേകം ശ്രദ്ധ നേടി.