മക്കള്‍ ഉപേക്ഷിക്കപ്പെട്ട ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് വേണ്ടി എം.എ.യൂസഫലി 15 കോടി മുടക്കി നിര്‍മ്മിച്ചത് ഒരു മിനി മണിമാളിക. 24 മണിക്കൂറും ഡോക്ടര്‍മാരും, മരുന്നുകളും ലഭ്യം. മിനി ഐ.സി.യു തുടങ്ങിയ പ്രാഥമീക ചികിത്സാ സൗകര്യങ്ങള്‍. മൂന്ന് മതങ്ങളുടേയും പ്രാര്‍ത്ഥനാ മുറികള്‍.
വൈദ്യുതി ബില്ലിനും, മെയിന്റനന്‍സിനും വേണ്ടി മാസം ഓരോ ലക്ഷം വീതം ഇപ്പോഴും തന്റെ മരണത്തിന് ശേഷവും ലഭ്യമാക്കാനുള്ള കാര്യങ്ങള്‍ ചെയ്ത് വെച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഗാന്ധിഭവന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.