കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡെലിവറി പങ്കാളികളുടെ ആശങ്കകള്‍ മനസിലാക്കാനും ഒരു സൗഹാര്‍ദ്ദപരമായ പരിഹാരത്തില്‍ എത്തിച്ചേരാനും ഞങ്ങള്‍ സമാധാനപരമായ ചര്‍ച്ചകള്‍ നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നിര്‍ഭാഗ്യവശാല്‍, ഒരു വിഭാഗം പങ്കാളികള്‍ തുടര്‍ച്ചയായി നിയമം കൈയ്യിലെടുക്കുകയും ജോലി ചെയ്യാനും സത്യസന്ധമായി സമ്പാദിക്കാനും ആഗ്രഹിക്കുന്ന സഹ ഡെലിവറി പങ്കാളികളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുകയാണ്.
ഇന്നലെ, വാഹനങ്ങളില്‍ ഇരുന്ന സ്വിഗ്ഗി ജീവനക്കാരെ ആക്രമിക്കുകയും തുടര്‍ന്ന് പോലീസ് ഇടപെടുകയും ചെയ്തു.ഞങ്ങളുടെ പങ്കാളികളോടോ ടീമിനോടോ ഉള്ള അക്രമാസക്തമായ പെരുമാറ്റത്തോട് സ്വിഗ്ഗിക്ക് ക്ഷമിക്കാനാകില്ല, അതിനാല്‍ പരാതി ഫയല്‍ ചെയ്തിട്ടുണ്ട്. അധികാരികള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് .ഡെലിവറി പങ്കാളികളെ ജോലി ചെയ്യാനും റെസ്റ്റോറന്റുകള്‍ക്ക് അവരുടെ ബിസിനസ്സ് വളര്‍ത്താനും ഞങ്ങളുടെ ഉപഭോക്താക്കളെ സംയുക്തമായി സേവിക്കാനും അനുവദിക്കുന്നതിനായി ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.