November 25, 2024

Login to your account

Username *
Password *
Remember Me
Author

Author

സ്ത്രീകൾ ഒട്ടും സുരക്ഷിതമല്ലാത്ത നഗരം ഡൽഹിയെന്ന് കണക്കുക്കൾ. 2021ൽ സ്ത്രീകൾക്കെതിരെ 13,892 കുറ്റകൃത്യങ്ങളാണ് രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയത്. 2020 നെ അപേക്ഷിച്ച് 40 ശതമാനത്തിന്റെ വർധനയാണ് സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളിൽ ഉണ്ടായിരിക്കുന്നത്.
ആർട്ടമസ്‌ 1 ദൗത്യതതിന്റെ കൗണ്ട്‌ ഡൗണിനിടെ തകരാർ കണ്ടെത്തി. റോക്കറ്റിൽ ഇന്ധനം നിറക്കുന്നതിനിടെ ചോർച്ചയെന്ന്‌ നാസ അറിയിക്കുന്നത്. ലിക്വിഡ്‌ ഹൈഡ്രജനാണ്‌ ചോരുന്നത്‌. തകരാർ പരിഹരിക്കാൻ തിരക്കിട്ട ശ്രമത്തിലാണ്.
അവിവാഹിതരെയും എൽജിബിടി പങ്കാളികളെയും കൂടി ഉൾപ്പെടുത്തി കുടുംബമെന്ന ആശയം വിശാലമാക്കണമെന്ന്‌ സുപ്രീംകോടതി. ഇത്തരം കുടുംബങ്ങൾക്കും നിയമപരമായ സംരക്ഷണത്തിന്‌ അവകാശമുണ്ടെന്ന്‌ ജസ്‌റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്‌, എ എസ്‌ ബൊപ്പണ്ണ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
കർണാടക ചിത്രദുർഗയിലെ ജഗദ്‌ഗുരു മുരുകരാജേന്ദ്ര വിദ്യാപീഠം മുഖ്യ മഠാധിപതിക്കെതിരെ പോക്‌സോ കേസ്‌. മഠാധിപതി ശിവമൂർത്തി മുരുക ശരണർ ഉൾപ്പെടെ അഞ്ച്‌ പേർക്കെതിരെയാണ്‌ കേസ്. മഠത്തിന്‌ കീഴിലുള്ള ഹോസ്‌റ്റലിലെ അന്തേവാസികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മൈസൂരു സിറ്റി പൊലീസാണ്‌ കേസെടുത്തത്‌.
ആം ആദ്‌മി പാർടിയെ പിളർത്തി ബിജെപി അട്ടിമറി ശ്രമം നടത്തുന്നുവെന്ന ആരോപണം ശക്തമായിരിക്കേ ഡൽഹി സർക്കാർ ചൊവ്വാഴ്‌ച നിയമസഭയിൽ വിശ്വാസവോട്ട്‌ തേടും. തിങ്കളാഴ്‌ച നിയമസഭയിൽ ബിജെപിയെ കടന്നാക്രമിച്ച മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളാണ്‌
ഓൺലൈൻ വായ്‌പ തട്ടിപ്പുകേസുകളിൽ പൊലീസ്‌ ശക്തമായ നടപടിയാണ്‌ സ്വീകരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാര്യക്ഷമമായ അന്വേഷണവും നിയമ നടപടികളും ഉറപ്പുവരുത്താൻ 19 സൈബർ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നു.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള കാലപരിധി ഒരുവർഷംകൂടി ദീർഘിപ്പിക്കുന്നതിന്‌ വ്യവസ്ഥ ചെയ്യുന്ന കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ബിൽ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. ചർച്ചയിൽ കെ കെ രാമചന്ദ്രൻ, പി അബ്ദുൾ ഹമീദ്‌, സജീവ്‌ ജോസഫ്‌, യു എ ലത്തീഫ്‌ എന്നിവർ പങ്കെടുത്തു. മന്ത്രി വി എൻ വാസവൻ മറുപടി നൽകി.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തില്‍, അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
കൊച്ചിയിലെ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച‌ ഹൈക്കോടതിയുടെ പ്രവര്‍ത്തനം 11 മണി മുതലായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കനത്ത മഴയില്‍ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം റോഡടക്കം പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടുണ്ടായി.എംജി റോഡിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.