May 03, 2024

Login to your account

Username *
Password *
Remember Me
Author

Author

കശ്മീർ വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ കെ.ടി ജലീലിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്. ദേശീയ മഹിമയെ അവഹേളിക്കൽ നിയമപ്രകാരമാണ് കേസ്. IPC 153 (B) സെഷൻ 2 പ്രകാരമാണ് കേസ്. കീഴ്‌വായ്പൂർ പൊലീസാണ് കേസിൽ എഫ്‌ഐആർ ഇട്ടത്.
പ്രമുഖ ദേശീയ മാധ്യമമായ എന്‍ഡി ടിവിയുടെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. എന്‍ഡി ടിവിയുടെ 29.18 ശതമാനം ഓഹരിയാണ് അദാനി വാങ്ങുന്നത്.
പൊതുജന സേവന രംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ ഇന്നൊവേഷൻ പുരസ്‌കാരങ്ങൾ ഇന്ന് (ആഗസ്റ്റ് 24) വിതരണം ചെയ്യും. ഉച്ചയ്ക്ക് 12ന് ഐ.എം.ജിയിലാണു ചടങ്ങ്. 2018, 2019, 2020 വർഷങ്ങളിലെ പുരസ്‌കാരങ്ങളാണു വിതരണം ചെയ്യുന്നത്.
വൈ ഡബ്ളിയു സി എയുടെ നേതൃത്വത്തിൽ അവയവ ദാന ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ തോമസ് മാത്യു സെമിനാർ ഉദ്ഘാടനം ചെയ്തു.
ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും(2,600 കിടക്കകളുള്ള ആശുപത്രി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയാണ്)
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ ആശുപത്രി ജീവനക്കാരൻ ഉടമയായ രോഗിയ്ക്ക് തിരികെ നൽകി. കൊല്ലം സ്വദേശി ധന്യയുടെ ആഭരണങ്ങൾ ബയോ കെമിസ്ട്രി ലാബിലെ ജൂനിയർ ലാബ് അസിസ്റ്റന്റ് ഉദയനന് കളഞ്ഞു കിട്ടുകയായിരുന്നു.
ലയൺസ്‌ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ഒല്ലൂരിൽ സൗജന്യ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പിന് തുടക്കമായി. ഒല്ലൂർ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാളിനോടനുബന്ധിച്ച്‌ ആഗസ്റ്റ് 23 മുതൽ ഒക്ടോബർ 18 വരെ എല്ലാ ചൊവ്വാഴ്ചകളിലുമാണ് മെഡിക്കൽ ക്യാമ്പ് നടക്കുന്നത്.
റഷ്യയില്‍ പിടിയിലായ ഐഎസ് ഭീകരന്‍ ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതാവിനെതിരെ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ടതായി റഷ്യന്‍ മാധ്യമറിപ്പോര്‍ട്ട്. ബിജെപി ദേശീയവക്താവായ നുപുര്‍ ശര്‍മ പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശം നടത്തിയതിന്റെ പ്രതികാരമായിട്ടാണ് ഇയാള്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതെന്നും റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) വെളിപ്പെടുത്തി.
ഒരു പഞ്ചായത്തിൽ ഒരേസമയം ഇരുപതിൽ കൂടുതൽ തൊഴിലുറപ്പ് പ്രവൃത്തികൾ ഏറ്റെടുക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കത്ത് നൽകിയിട്ടുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി മില്ലീഗ്രാം ഗോൾഡ് പ്രോഗ്രാം ആവിഷ്കരിച്ചിരിക്കുന്നു. ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ എന്‍ബിഎഫ്സി ആയി ഇതോടെ മുത്തൂറ്റ് ഫിനാൻസ് മാറി.