May 02, 2024

Login to your account

Username *
Password *
Remember Me
Author

Author

ഇന്ത്യയുടെ മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പതിച്ച സംഭവത്തിൽ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ബ്രഹ്മോസ് മിസൈലാണ് അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിക്കാനിടയായത്. ഗ്രൂപ്പ് ക്യാപ്റ്റൻ, വിങ് കമാൻഡർ, സ്‌ക്വാഡ്രൺ ലീഡർ എന്നീ റാങ്കുകളിലുള്ളവർക്കെതിരെയാണു നടപടി സ്വീകരിച്ചതെന്നാണു വിവരം.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സര്‍ക്കാരുകളുടെ മൗനാനുവാദത്തോടെ ചിലഏജന്‍സികളും നടത്തിക്കൊണ്ടിരിക്കുന്ന ഐ.ടി. മേഖലയിലെ തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരേ പൊതുകൂട്ടായ്മ ശക്തിപ്പെടുത്താന്‍ സ്റ്റേറ്റ് ഐ.ടി. എം.പ്ലോയീസ് യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ലോകായുക്ത നിയമഭേദഗതി നിർദേശമടക്കം അഞ്ച്‌ ബിൽ നിയമസഭ പരിഗണിച്ച്‌‌ സബ്‌ജക്ട്‌ കമ്മിറ്റിയുടെ പരിശോധനയ്‌ക്ക് വിട്ടു. ഒരു ബിൽ പാസാക്കി.
ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക്‌ മുസ്ലിം വ്യക്തിനിയമപ്രകാരം മാതാപിതാക്കളുടെ അനുമതി ഇല്ലെങ്കിലും വിവാഹിതയാകാമെന്ന്‌ ഡൽഹി ഹൈക്കോടതി. പെൺകുട്ടിക്ക്‌ പ്രായപൂർത്തി ആയിട്ടില്ലെങ്കിലും ഭർത്താവിനൊപ്പം കഴിയാനുള്ള അവകാശമുണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപ്പായ, നാസയുടെ ജെയിംസ് വെബ്ബ് പകര്‍ത്തിയ വ്യാഴം ഗ്രഹത്തിന്റെ ചിത്രം ഏറ്റെടുത്ത് ശാസ്ത്രലോകം. അമാല്‍തിയ, അദ്രാസ്റ്റിയ എന്നീ പേരുകളുള്ള രണ്ട് കുഞ്ഞന്‍ ഉപഗ്രഹങ്ങളും നീല പ്രകാശ വലയങ്ങളും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തോടൊപ്പം ചിത്രത്തില്‍ കാണാം.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസർഗോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഇതുവരെയും മഴ കനക്കുമെന്ന മുന്നറിയിപ്പില്ലാത്തത്.
സർവ്വകലാശാലാ വി സി നിയമനത്തിൽ ചാൻസിലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം നിയന്ത്രിക്കുന്ന സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ ഇന്ന് പരിഗണിക്കും. സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചാക്കി ഉയർത്തുന്നതാണ് ബില്ലിലെ പ്രധാന ഭേദഗതി.
അബുദാബിയ്ക്കും ദുബായ്ക്കും പിന്നാലെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക്കുകൾക്ക് നിരോധനവുമായി ഷാർജയും. 2024 ജനുവരി ഒന്നുമുതൽ പൂർണമായും നിരോധനം നടപ്പാക്കാനാണ് തീരുമാനം.ആദ്യഘട്ടമെന്നോണം ഒക്ടോബർ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് 25 ഫിൽസ് ഈടാക്കും.
വനിതാ ഏഷ്യാ കപ്പ് ബംഗ്ലാദേശിൽ നടക്കും. ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ഏഷ്യാകപ്പ് ബംഗ്ലാദേശിലെ സിൽഹെറ്റിലാവും നടക്കുക. ടൂർണമെൻ്റിൽ ആകെ 7 ടീമുകൾ പങ്കെടുക്കും. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഉടൻ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.
ടോൾ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം. നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം മാറുന്നത്.