May 02, 2024

Login to your account

Username *
Password *
Remember Me
Author

Author

സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്.
ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെ തകർത്ത് ഇന്ത്യ. പാകിസ്താൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചു.
മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക്‌ അയക്കുന്നതിനു മുന്നോടിയായുള്ള ആർട്ട്‌മസ്‌-1 ദൗത്യം ഇന്ന് (തിങ്കളാഴ്‌ച) കുതിക്കും. ഇന്ത്യൻ സമയം വൈകിട്ട്‌ 6.05ന്‌ ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ്‌ വിക്ഷേപണം. കൗണ്ട്‌ഡൗൺ ഞായർ പുലർച്ചെ ആരംഭിച്ചു.
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയിലുള്ള നിയമസഭാ സുവർണ്ണ ജൂബിലി മ്യൂസിയം മന്ദിരത്തിന്റെ സംരക്ഷണ പുനരുദ്ധാരണ പ്രവൃത്തികളുടെ രണ്ടാം ഘട്ടം പൂർത്തിയാകുന്നു. കെട്ടിടത്തിന്റെ മേൽക്കൂര ഇളക്കി മരഉരുപ്പടികളിലെ ജീർണത മാറ്റി ഓട് വിരിക്കുന്ന ജോലികൾ പൂർത്തിയായി.
രാജ്യത്ത് അതിദരിദ്രർ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് പട്ടിക ജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. രാജ്യത്ത് അതിദരിദ്രരെ കണ്ടെത്തുന്നതിനുളള കണക്കെടുപ്പ് നടക്കുമ്പോൾ കേരളം മാതൃകയാണ്.
കൈറ്റ് തയ്യാറാക്കിയ ഇ- ഗവേണൻസ് പ്ലാറ്റ്‌ഫോമിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചു. സർക്കാർ രംഗത്തെ ഐടി സംരഭങ്ങൾക്കുളള ടെക്‌നോളജി സഭ ദേശീയ പുരസ്‌ക്കാരം ആണ് കേരള ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷന് ലഭിച്ചിരിക്കുന്നത്.
വിതുര താലൂക്ക് ആശുപത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുൻകൂട്ടിയറിയിക്കാതെ സന്ദർശനം നടത്തി. ആശുപത്രി ജീവനക്കാരുമായും രോഗികളുമായും അവരുടെ ബന്ധുക്കളുമായും മന്ത്രി ആശയവിനിമയം നടത്തി. ക്രമക്കേടുകൾ കണ്ടെത്തി.
അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കുട്ടികളുടെ ഐസിയു സെപ്റ്റംബര്‍ 15നകം സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആശുപത്രിയുടെ വികസനത്തിനായി ഏഴേകാല്‍ കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന്‌ ഹൈക്കോടതി. പ്രാർത്ഥനാ ഹാളുകളും അടച്ചുപൂട്ടണം. അനുമതിയില്ലാത്തവയ്‌ക്കെതിരെ നടപടി വേണം. കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കുന്നത്‌ തടയുന്ന സർക്കുലർ സർക്കാർ പുറത്തിറക്കണം.
കേരളത്തിന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കാനുള്ള കരാറിന് തത്വത്തില്‍ അംഗീകാരമായി. റഗുലേറ്ററി കമ്മിഷന്റെ സിറ്റിംഗ് പൂര്‍ത്തിയായി. നെയ് വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ 3.06 പൈസയ്ക്ക് കേരളത്തിന് വൈദ്യുതി വാഗ്ദാനം ചെയ്തിരുന്നു. കരാര്‍ ഒപ്പിടാനുള്ള സര്‍ക്കാര്‍ അലംഭാവം ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.