May 03, 2024

Login to your account

Username *
Password *
Remember Me
Author

Author

സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ വകുപ്പ് തീവ്ര മഴ മുന്നറിയിപ്പും നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ കനത്ത മഴ സ്റ്റേഷനുകളിലെ സിഗ്നല്‍ പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് റെയില്‍വേ അധികൃതര്‍. എറണാകുളം ജംഗ്ഷന്‍, ടൗണ്‍ സ്റ്റേഷനുകളിലെ സിഗ്നല്‍ പ്രവര്‍ത്തനത്തെയാണ് താത്ക്കാലികമായി ബാധിച്ചത്. വിവിധയിടങ്ങളില്‍ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറി.
ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പരിഗണിക്കുന്നു. സബ്ജക്ട് കമ്മിറ്റിയിൽ പുതിയ ഭേദഗതി ഉൾപ്പെടുത്തിയെന്നും ഇത് ക്രമപ്രകാരമാണോയെന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പിപിഇ കിറ്റ് അഴിമതിയില്‍ അവ്യക്തമായ മറുപടി സഭയില്‍ പറഞ്ഞതിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. ഇത്തരം ശൈലികള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് മന്ത്രി വീണാ ജോര്‍ജിന് സ്പീക്കറുടെ നിര്‍ദേശം.വണ്ടൂര്‍ എംഎല്‍എ എ.പി അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് സ്പീക്കറുടെ നടപടി.
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായി ഗൗതം അദാനി. ബ്ലൂംബർഗ് ബില്യണെയർ ഇൻഡെക്‌സ് പട്ടികയിലാണ് അദാനി മൂന്നാം സ്ഥാനത്ത് എത്തിയത്. ലൂയിസ് വുടാൻ സ്ഥാപകനെ പിന്തള്ളിയാണ് അദാനി ധനികരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയത്.
പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ എത്തും. രണ്ട് ദിവസത്തേക്കാണ് സന്ദർശനം.വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും.
സ്ത്രീകൾ ഒട്ടും സുരക്ഷിതമല്ലാത്ത നഗരം ഡൽഹിയെന്ന് കണക്കുക്കൾ. 2021ൽ സ്ത്രീകൾക്കെതിരെ 13,892 കുറ്റകൃത്യങ്ങളാണ് രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയത്. 2020 നെ അപേക്ഷിച്ച് 40 ശതമാനത്തിന്റെ വർധനയാണ് സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളിൽ ഉണ്ടായിരിക്കുന്നത്.
ആർട്ടമസ്‌ 1 ദൗത്യതതിന്റെ കൗണ്ട്‌ ഡൗണിനിടെ തകരാർ കണ്ടെത്തി. റോക്കറ്റിൽ ഇന്ധനം നിറക്കുന്നതിനിടെ ചോർച്ചയെന്ന്‌ നാസ അറിയിക്കുന്നത്. ലിക്വിഡ്‌ ഹൈഡ്രജനാണ്‌ ചോരുന്നത്‌. തകരാർ പരിഹരിക്കാൻ തിരക്കിട്ട ശ്രമത്തിലാണ്.
അവിവാഹിതരെയും എൽജിബിടി പങ്കാളികളെയും കൂടി ഉൾപ്പെടുത്തി കുടുംബമെന്ന ആശയം വിശാലമാക്കണമെന്ന്‌ സുപ്രീംകോടതി. ഇത്തരം കുടുംബങ്ങൾക്കും നിയമപരമായ സംരക്ഷണത്തിന്‌ അവകാശമുണ്ടെന്ന്‌ ജസ്‌റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്‌, എ എസ്‌ ബൊപ്പണ്ണ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
കർണാടക ചിത്രദുർഗയിലെ ജഗദ്‌ഗുരു മുരുകരാജേന്ദ്ര വിദ്യാപീഠം മുഖ്യ മഠാധിപതിക്കെതിരെ പോക്‌സോ കേസ്‌. മഠാധിപതി ശിവമൂർത്തി മുരുക ശരണർ ഉൾപ്പെടെ അഞ്ച്‌ പേർക്കെതിരെയാണ്‌ കേസ്. മഠത്തിന്‌ കീഴിലുള്ള ഹോസ്‌റ്റലിലെ അന്തേവാസികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മൈസൂരു സിറ്റി പൊലീസാണ്‌ കേസെടുത്തത്‌.