മലപ്പുറം: തെരുവ് നായ ആക്രമണം തുടരുമ്പോഴും മലപ്പുറം ജില്ലയിൽ എബിസി പദ്ധതി നടപ്പാക്കാൻ സൗകര്യങ്ങളില്ല. തദ്ദേശസ്ഥാപനങ്ങൾ നേരിട്ട് എബിസി പദ്ധതി നടപ്പാക്കുമ്പോൾ ആവശ്യമായ കെട്ടിടസൗകര്യങ്ങളില്ലാത്ത അവസ്ഥയിലാണ് ജില്ല. പദ്ധതി നടപ്പാക്കാൻ പുതിയ ഏജൻസിയെ കണ്ടെത്താനാളള ശ്രമത്തിലാണ് ജില്ലാപഞ്ചായത്ത്.
ഓരോ പ്രദേശത്തെയും നായകളുടെ എണ്ണമനുസരിച്ച്, രണ്ട് ബ്ലോക്കുകൾക്ക് ഒന്ന് എന്ന നിലയിൽ കെട്ടിടസൗകര്യങ്ങളാണ് വേണ്ടത്. ഡോഗ് റൂൾസ് സ്റ്റാന്റേഡ് ഓപ്പറേറ്റിങ് പ്രൊസീജർ എന്ന നിയമവും പാലിക്കണം. നിർമിക്കുന്ന കെട്ടിടത്തിൽ ശസ്ത്രക്രിയാമുറി, നായ്ക്കളെ പാർപ്പിക്കാനും പരിചരിക്കാനുമുള്ള സംവിധാനം, സിസിടിവി, എന്നിവയെല്ലാം വേണം.