കൊച്ചി: ടൈറ്റന്‍ കമ്പനി ഹരിത ഇന്ത്യയിലേക്കുള്ള പ്രയാണത്തിന്‍റെ ഭാഗമായി ഒരു ലക്ഷത്തിലേറെ ചെടികള്‍ നടാനുള്ള ഗോ ഗ്രീന്‍ നീക്കത്തിനു തുടക്കം കുറിച്ചു. സുസ്ഥിരതയിലേക്കുള്ള ഈ നീക്കത്തിന്‍റെ ഭാഗമായി മാരത്തോണ്‍ റിലേയിലൂടെയാണ് ടൈറ്റന്‍റെ ഗോ ഗ്രീന്‍ നീക്കങ്ങള്‍ക്കു തുടക്കംകുറിച്ചത്. പാന്ത്നഗര്‍ മുതല്‍ ബെംഗലൂരു വരെയുള്ള പ്രയാണത്തിനിടെ ചെടികള്‍ നടാനുള്ള കൂട്ടായ പ്രതിജ്ഞയും എടുക്കും.
ഗോ ഗ്രീന്‍ നീക്കങ്ങളുടെ ഭാഗമായി ചെടികള്‍ നടാനുള്ള തുടര്‍ച്ചയായ നീക്കങ്ങളും കമ്പനി നടത്തും. ബയോറ്റസോയില്‍ ഫൗണ്ടേഷന്‍ എന്‍ജിഒ, ടാറ്റാ മോട്ടോര്‍സ്, ടാറ്റാ പവര്‍ തുടങ്ങിയവയുമായി സഹകരിച്ച് ജീവനക്കാരേയും കുടുംബാംഗങ്ങളേയും ചെടികള്‍ നടാന്‍ പ്രോല്‍സാഹിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടും.
പരിസ്ഥിതി സുസ്ഥിരതയുടെ കാര്യത്തില്‍ ഉയര്‍ന്ന പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്ന ടൈറ്റന്‍ കമ്പനി ഹരിത ജീവിതം ഒരു ജീവിത രീതിയാക്കുന്നതില്‍ തുടര്‍ച്ചയായ ശ്രമങ്ങളാണ് നടത്തി വരുന്നത്. ചെടികള്‍ നടുകയും അതിന്‍റെ വളര്‍ച്ചയെ പരിപാലിക്കുകയും ചെയ്ത് ടൈറ്റന്‍റെ സുസ്ഥിരതാ മുന്നേറ്റത്തിനു സംഭാവന ചെയ്യുന്ന പൊതുജനങ്ങള്‍ക്കും ടൈറ്റന്‍ പിന്തുണ നല്‍കുന്നുണ്ട്.
ഭൂമീമാതാവിനു വേണ്ടിയുള്ള ഒരു നീക്കമാണ് ഗോ ഗ്രീന്‍ എന്ന് ടൈറ്റന്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സി കെ വെങ്കിടരാമന്‍ പറഞ്ഞു. സുസ്ഥിര ജീവിതം, പരിസ്ഥിതി അവബോധത്തോടെയുള്ള തീരുമാനങ്ങള്‍, പരിസ്ഥിതി സൗഹാര്‍ദ്ദ ബദലുകള്‍ സ്വീകരിക്കല്‍, പരിസ്ഥിതിയോടു ബഹുമാനം പുലര്‍ത്തുന്ന ജീവിത രീതികള്‍ പിന്തുടരല്‍ തുടങ്ങിയവയാണ് മുന്നോട്ടു പോകാനുള്ള ഏക മാര്‍ഗം. കൂട്ടായ പ്രതിജ്ഞയിലൂടെ ഇവയ്ക്കെല്ലാം ആവശ്യമായ സ്വാധീനം ചെലുത്തുവാനും സുസ്ഥിര മനോഭാവം വളര്‍ത്തിയെടുക്കാനും വേണ്ടിയാണ് ഈ നീക്കത്തിനു തുടക്കം കുറിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോ ഗ്രീന്‍ നീക്കങ്ങളെ കുറിച്ചു കൂടുതല്‍ അറിയുന്നതിന് https://gogreen.titancompany.in/ സന്ദര്‍ശിക്കുക.