June 13, 2026

Login to your account

Username *
Password *
Remember Me

ഇന്ത്യാബുള്‍സ് കടപ്പത്ര വില്‍പ്പനയിലൂടെ 1000 കോടി സമാഹരിക്കുന്നു

കൊച്ചി: ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് കടപ്പത്ര വില്‍പ്പനയിലൂടെ 1000 കോടി സമാഹരിക്കുന്നു. രണ്ടാം ഘട്ട കടപ്പത്ര (എന്‍സിഡി) വില്‍പ്പന ആരംഭിച്ചു. സെപ്തംബര്‍ 22 വരെ വാങ്ങാം. ആയിരം രൂപ മുഖവിലയുള്ള ഈ കടപ്പത്ര നിക്ഷേപത്തിലൂടെ പ്രതിവര്‍ഷം 8.33 ശതമാനം മുതല്‍ 9.55 ശതമാനം വരെ വാര്‍ഷിക ആദായം നേടാം. 24 മാസം, 36 മാസം, 60 മാസം എന്നിങ്ങനെ വ്യത്യസ്ത കാലാവധികളിലുള്ള നിക്ഷേപ ഒപ്ഷനുകളുണ്ട്. മുന്‍നിര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ക്രിസിലിന്റെ എഎ/ സ്‌റ്റേബിള്‍, ഐസിആര്‍എ ലിമിറ്റഡിന്റെ എഎ/ സ്‌റ്റേബിള്‍ റേറ്റിങ്ങുകളും ഈ കടപ്പത്രത്തിനുണ്ട്. ഈ കടപ്പത്രങ്ങള്‍ ബിഎസ്ഇ, എന്‍എസ്ഇ എന്നീ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 53 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...