March 11, 2026

Login to your account

Username *
Password *
Remember Me

മലപ്പുറം ബാങ്ക്‌ ലയനം: സഹകരണ ബില്ലിന്‌ അംഗീകാരം

തിരുവനന്തപുരം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള കാലപരിധി ഒരുവർഷംകൂടി ദീർഘിപ്പിക്കുന്നതിന്‌ വ്യവസ്ഥ ചെയ്യുന്ന കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ബിൽ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. ചർച്ചയിൽ കെ കെ രാമചന്ദ്രൻ, പി അബ്ദുൾ ഹമീദ്‌, സജീവ്‌ ജോസഫ്‌, യു എ ലത്തീഫ്‌ എന്നിവർ പങ്കെടുത്തു. മന്ത്രി വി എൻ വാസവൻ മറുപടി നൽകി.

മാരിടൈം ബോർഡിൽ ഘടനാപരമായ മാറ്റങ്ങൾ വ്യവസ്ഥ ചെയ്യുന്ന കേരള മാരിടൈം ബോർഡ്‌ (ഭേദഗതി) ബില്ലും സഭ പാസാക്കി. ബോർഡിലേക്ക്‌ മാറ്റപ്പെട്ട തുറമുഖ ഡയറക്‌ടറേറ്റിലെയും കാര്യാലയങ്ങളിലെയും ജീവനക്കാരെ സർക്കാർ ജീവനക്കാരായി തുടരാൻ അനുവദിക്കുന്നതാണ്‌ പ്രധാന മാറ്റം. ബോർഡ്‌ ആസ്ഥാനം തിരുവനന്തപുരത്താക്കിയതിനും കൊച്ചിയിൽ മേഖലാ ഓഫീസ്‌ തുറന്നതിനും നിയമസാധുത നൽകും. ചെയർമാന്റെയും വൈസ്‌ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി മൂന്നുവർഷമാകും. ചെയർമാനായി നിയമിക്കപ്പെടുന്നയാളിനുള്ള യോഗ്യതകളും വ്യക്തമായി നിർവചിച്ചിട്ടുണ്ട്‌. ചർച്ചയിൽ എച്ച്‌ സലാം, ഉമ തോമസ്‌, എൻ ഷംസുദീൻ എന്നിവർ സംസാരിച്ചു. മന്ത്രി അഹമ്മദ്‌ ദേവർകോവിൽ മറുപടി നൽകി.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Popular News

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം: ലംഘിച്ചാ…

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്  നിയന്ത്രണം: ലംഘിച്ചാൽ  കർശന നടപടിയെന്ന് ജില്ലാ കളക്ടർ

Mar 08, 2026 28 കേരളം Pothujanam

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി.