കൊച്ചി: കനത്ത മഴയില്‍ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം റോഡടക്കം പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടുണ്ടായി.എംജി റോഡിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.
അതേസമയം, കതൃക്കടവില്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കത്രിക്കടവില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയിലാണ് മരം വീണത്. ബസുകള്‍ക്ക് പോകേണ്ട ഒരേ ഒരു വഴിയായതിനാല്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു
ഒമിനി വാനിന് മുകളിലേക്കാണ് മരം വീണത്. മരം വീഴുന്നതിന് തൊട്ട് മുന്‍പ് രണ്ട് ഓട്ടോറിക്ഷകള്‍ ഇതുവഴി കടന്ന് പോയിരുന്നു.നഗരത്തിലെ പ്രധാന പാതകളും ഇടറോഡുകളുമെല്ലാം വെള്ളത്തിനടിയിലാണ്. അതേസമയം, അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ മരം മുറിച്ച് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. സമീപത്തെ കെട്ടിടത്തിന്റെ ഒരു ഭാഗവും തകര്‍ന്നു.
പുലര്‍ച്ചെ നാല് മണി മുതല്‍ കൊച്ചി നഗരത്തില്‍ കനത്ത മഴയാണ് പെയ്തത്. നിലവില്‍ മഴയ്ക്ക് താല്‍ക്കാലിക ശമനമുണ്ട്. വെള്ളം പെട്ടെന്ന് തന്നെ ഇറങ്ങിപ്പോകുന്നുമുണ്ട്.
പുലര്‍ച്ചെ നാല് മണി മുതല്‍ കൊച്ചി നഗരത്തില്‍ കനത്ത മഴയാണ് പെയ്തത്. നിലവില്‍ മഴയ്ക്ക് താല്‍ക്കാലിക ശമനമുണ്ട്. വെള്ളം പെട്ടെന്ന് തന്നെ ഇറങ്ങിപ്പോകുന്നുമുണ്ട്.