April 26, 2024

Login to your account

Username *
Password *
Remember Me

അവിവാഹിതരെയും എൽജിബിടി പങ്കാളിയെയും കുടുംബമായി കണക്കാക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: അവിവാഹിതരെയും എൽജിബിടി പങ്കാളികളെയും കൂടി ഉൾപ്പെടുത്തി കുടുംബമെന്ന ആശയം വിശാലമാക്കണമെന്ന്‌ സുപ്രീംകോടതി. ഇത്തരം കുടുംബങ്ങൾക്കും നിയമപരമായ സംരക്ഷണത്തിന്‌ അവകാശമുണ്ടെന്ന്‌ ജസ്‌റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്‌, എ എസ്‌ ബൊപ്പണ്ണ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ഉത്തരവിൽ ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാർ ജീവനക്കാരിയുടെ അവധിയുമായി ബന്ധപ്പെട്ട്‌ ആഗസ്‌ത്‌ 16ന്‌ പുറപ്പെടുവിച്ച ഉത്തരവിലാണ്‌ നിരീക്ഷിക്കണം. ‘അമ്മ, അച്ഛൻ, കുട്ടികൾ എന്നിവരടങ്ങുന്നതാണ്‌ കുടുംബമെന്ന കാഴ്‌ചപ്പാട്‌ നിലനിൽക്കുന്നുണ്ട്‌. കാലഘട്ടത്തിന്‌ അനുസരിച്ച മാറ്റം കുടുംബമെന്ന കാഴ്‌ചപ്പാടിലും ഉണ്ടാകണം’–- സുപ്രീംകോടതി നിരീക്ഷിച്ചു. 2018ൽ സ്വവർഗരതി കുറ്റകരമാക്കുന്ന സുപ്രീംകോടതി ഉത്തരവിന്‌ പിന്നാലെ എൽജിബിടിക്യു സമൂഹം അവർക്കിടയിലുള്ള വിവാഹബന്ധങ്ങൾക്ക്‌ കൂടി നിയമപരമായ അംഗീകാരം നൽകണമെന്ന ആവശ്യവുമായി രംഗത്തുണ്ട്‌. ആ വാദങ്ങൾക്ക്‌ കരുത്തുപകരുന്ന നിരീക്ഷണമാണ്‌ സുപ്രീംകോടതിയുടേത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.