November 25, 2024

Login to your account

Username *
Password *
Remember Me
ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന്‌ തന്നെ മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് KGNA 64 ആം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം കൊണ്ടുവരുന്ന തൊഴിൽ കോഡുകളിലെ തൊഴിലാളി വിരുദ്ധ നയങ്ങൾ സംബന്ധിച്ച് പരിശോധിക്കും. തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പാക്കില്ല എന്നതാണ് സർക്കാർ നയമെന്ന് മന്ത്രി വ്യക്തമാക്കി.
കോഴിക്കോട്: ബെംഗളുരു ആസ്ഥാനമായ ഐടി കമ്പനി കോഡ്ല്‍ ടെക്‌നോളജിസ് കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിലും പ്രവര്‍ത്തനം ആരംഭിച്ചു.
തിരുവനന്തപുരം: ടെക്‌നോപാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ്പീരിയന്‍ ടെക്‌നോളജീസിന് മികച്ച തൊഴിലാളി സൗഹൃദ തൊഴിലിടമായി അംഗീകാരം ലഭിച്ചു.
കൊച്ചി: മുള ഉത്പന്നങ്ങള്‍, പനമ്പ് കയര്‍ തുടങ്ങിയ പരമ്പരാഗത ഉത്പന്നങ്ങളുടെ വിപണനത്തിനായി ഓണ്‍ലൈന്‍ ്പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് കയര്‍- വ്യവസായ- നിയമ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. മറൈന്‍ ഡ്രൈവില്‍ 18ാമത് കേരള ബാംബു ഫെസ്റ്റ് ഉത്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം: ഇന്ത്യയിലെ 15,000 കോടി രൂപയുടെ ഐസ്‌ക്രീം വ്യവസായത്തിലെ തുടര്‍ച്ചയായ വിശ്വാസത്തിന്റെ സൂചകമായി അമേരിക്കയിലെ പ്രമുഖ ഐസ്‌ക്രീം ബ്രാന്‍ഡായ കോള്‍ഡ് സ്റ്റോണ്‍ ക്രീമറിയുടെ ഇന്ത്യയിലെ 33-ാമത് ഔട്ട്‌ലെറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. തലസ്ഥാനത്ത് പുതുതായി ആരംഭിച്ച ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രമായ ലുലു മാളിലാണ് ഔട്ട്‌ലെറ്റ് തുറന്നിരിക്കുന്നത്.
തിരുവനന്തപുരം: അനന്തപുരിയിലെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ലുലു മാൾ പ്രവർത്തന സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷനാകുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളടക്കം പങ്കെടുക്കും.
കൊച്ചി: ഉത്തരവാദിത്തത്തോടു കൂടിയ നിക്ഷേപങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസഭാ പിന്തുണയുള്ള തത്വങ്ങളില്‍ (യുഎന്‍പിആര്‍ഐ) ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഒപ്പുവെച്ചു. പരിസ്ഥിതി, സാമൂഹ്യ, ഭരണ മേഖലകളിലുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ഈ നടപടി കൈക്കൊള്ളുന്ന ആദ്യ ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനി എന്ന സ്ഥാനം ഇതോടെ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫിന് സ്വന്തമായിരിക്കുകയാണ്. പുതുതലമുറയ്ക്കായി മെച്ചപ്പെട്ട നിലയില്‍ നമ്മുടെ ഭൂമിയെ നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുന്ന ആഗോള കമ്പനികളുടെ തലത്തിലേക്കാണ് ഇതുവഴി എത്തിച്ചേര്‍ന്നിരിക്കുന്നത്. പരിസ്ഥിതി, സാമൂഹ്യ, ഭരണ മേഖലകളിലുള്ള തങ്ങളുടെ പ്രതിബദ്ധത വിളിച്ചോതുന്നതാണ് ഈ നടപടിയെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസര്‍ മനീഷ് കുമാര്‍ പറഞ്ഞു. ഈ പ്രതിബദ്ധതയുടെ ഭാഗമായി ഇഎസ്ജി ഫോകസ്ഡ് പദ്ധതിയായ സസ്റ്റൈനബിള്‍ ഇക്വിറ്റി പദ്ധതി അടുത്തിടെ അവതരിപ്പിച്ചിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കായംകുളം : രണ്ട് മാസം മാത്രം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് ഇത്രയേറെ കരുതൽ കായംകുളം സ്വദേശി അനിൽ കുമാർ പ്രതീക്ഷിച്ചിരുന്നില്ല. കാഴ്ച നഷ്ടപ്പെടുമ്പോൾ ജീവിതം തന്നെ ഇരുട്ടിലായി എന്ന് അനിൽ കുമാർ കരുതിപ്പോയ നിമിഷമുണ്ടായിരുന്നു.
കൊച്ചി: ഓണ്‍ലൈന്‍-ടു-ഓഫ്ലൈന്‍ യൂസ്ഡ് കാര്‍ റീട്ടെയില്‍ പ്ലാറ്റ്ഫോമായ സ്പിന്നി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി സഹകരിക്കുന്നു. സച്ചിന്‍ കമ്പനിയുടെ തന്ത്രപ്രധാനമായ നിക്ഷേപകനും മുഖ്യ ബ്രാന്‍ഡ് പ്രചാരകനുമാകും.
മുംബൈ: രാജ്യത്തെ പ്രമുഖ എക്‌സ്പ്രസ് ലോജിസ്റ്റിക്ക്‌സ് ദാതാവായ ബ്ലൂ ഡാര്‍ട്ട് വര്‍ഷാവസാന ആഘോഷങ്ങളുടെ ഭാഗമായി 'മെറി എക്‌സ്പ്രസ്, 'ഉറപ്പായ സമ്മാനം' എന്നിങ്ങനെ രണ്ട് ആവേശകരമായ മെഗാ ഓഫറുകള്‍ അവതരിപ്പിച്ചു. ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളില്‍ ഊന്നിയുള്ളതാണ് മെറി എക്‌സ്പ്രസ് ഓഫര്‍. ഡിസംബര്‍ 20 മുതല്‍ ജനുവരി 15വരെയാണ് ഈ ഓഫര്‍.