കൊച്ചി: ബജാജ് ഓട്ടോയുടെ പുതിയ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനുള്ള ബുക്കിംഗ് ആരംഭിച്ചു. ചേതക് ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 2000 രൂപയടച്ച് ബുക്ക് ചെയ്യാം.എറണാകുളത്ത് കെടിഎം വൈറ്റിലയിലും കോഴിക്കോട് കെടിഎം വെസ്റ്റ്ഹില്ലിലും ചേതക് പ്രദര്‍ശനത്തിനും ടെസ്റ്റ് ഡ്രൈവിനും ലഭ്യമാണ്. ഇന്‍ഡിഗോ മെറ്റാലിക്, വെലുറ്റോ റോസോ, ബ്രൂക്ക്ലിന്‍ ബ്ലാക്ക്, ഹേസല്‍നട്ട് എന്നീ നാല് നിറങ്ങളില്‍ ചേതക് ലഭ്യമാണ്. 1,49,350/ രൂപ മുതലാണ് എക്സ്-ഷോറൂം വില.
ഒരു വര്‍ഷത്തിനു ശേഷമോ അല്ലെങ്കില്‍ 12,000 കിലോമീറ്റര്‍ പൂര്‍ത്തിയാകുമ്പോളോ മാത്രം കുറഞ്ഞ അറ്റകുറ്റപ്പണികളെ ചേതകിന് ആവശ്യമായി വരൂ. കൂടാതെ 3 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ ബാറ്ററി വാറന്റിയുമുണ്ട്. കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെ ഇന്ത്യയിലെ 20 ലധികം നഗരങ്ങളില്‍ നിലവില്‍ ചേതക് ലഭ്യമാണ്. ഇതുവരെ 5000 ത്തിലധികം ഇലക്ട്രിക് ചേതക്കുകള്‍ ഇന്ത്യന്‍ നിരത്തുകളിലോടുന്നുണ്ട്.
ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ചേതക് ഇതിനകം തന്നെ അമ്പരപ്പിക്കുന്ന വിജയം നേടിക്കഴിഞ്ഞു. എല്ലാ നഗരങ്ങളിലും അസാധാരണമായ പ്രതികരണം കൊച്ചിയിലേക്ക് ബ്രാഞ്ച് ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയെന്നു ബജാജ് ഓട്ടോ എക്സിക്യൂട്ടീവ്് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ പറഞ്ഞു. ആവേശകരവും ഉത്തരവാദിത്തമുള്ളതുമായ 'ഹമാരാകല്‍' എന്ന ആശയത്തെ ചേതക് ഉള്‍ക്കൊളള്ളുന്നുവെന്നും ചേതക്കിന്റെ ആദ്യ ഷിപ്പിംഗ് 2022 ജനുവരിയില്‍ ആരംഭിക്കുമെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചേതക് 5 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാനാകും. 60 മിനിറ്റിനുള്ളില്‍ 25% വരെ ചാര്‍ജ് ചെയ്യാം. ഒരിക്കല്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്തുകഴിഞ്ഞാല്‍ ഇത് ഇക്കോമോഡില്‍ 90 കിലോമീറ്റര്‍ വരെ ഓടും. മനോഹരമായി സ്ട്രീംലൈന്‍ ചെയ്ത ഡിസൈന്‍, ഐപി 67 വാട്ടര്‍ റെസിസ്റ്റന്‌സ് റേറ്റിംഗ്, ബെല്‍റ്റ്‌ലെസ് സ്സോളിഡ് ഗിയര്‍ ഡ്രൈവ്, ഒരു റിവേഴ്‌സ് മോഡ് ഉള്‍പ്പെടെ മൂന്ന് റൈഡിഗ് മോഡുകള്‍ എന്നിവയാണ് ചേതകിന്റെ മറ്റു സവിശേഷതള്‍. മൈ ചേതക് ആപ്പ് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെങ്കില്‍, അനധികൃത ആക്സസോ അപകടമോ ഉണ്ടായാല്‍ ഉടമയ്ക്ക് അറിയിപ്പുകള്‍ ലഭിക്കും.