March 02, 2024

Login to your account

Username *
Password *
Remember Me
തൃപ്രയാർ: തളർവാത രോഗ ബാധിതനായ മുഹമ്മദ് ഷഫീക്കിന് കൂട്ടായി മുചക്ര വാഹനമൊരുക്കി മണപ്പുറം ഫൗണ്ടേഷൻ. മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടറും, മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ വി.പി.നന്ദകുമാര്‍ മുചക്ര വാഹനം ഷഫീക്കിനു നൽകി.
കൊല്ലം: ഓൺലൈൻ വിദ്യാഭ്യാസ പഠനസൗകര്യത്തിനായി അൻപത് മൊബൈൽ ഫോണുകൾ മണപ്പുറം ഫൗണ്ടേഷൻ കുണ്ടറ നിയോജക മണ്ഡലം എം.എൽ.എ പി.സി.വിഷ്ണുനാഥിന് കൈമാറി.
കാസർഗോഡ് : സ്വര്‍ണം അടക്കമുള്ള ഉത്പന്നങ്ങളുടെ നികുതി വെട്ടിപ്പ് തടയാന്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി ചരക്ക് സേവന നികുതി വകുപ്പ്. നികുതി വെട്ടിപ്പ് പരിശോധിക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ലെന്ന തരത്തിലുള്ള പത്രവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. സാധന സേവനങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ അതിലെ നികുതി വെട്ടിപ്പ് തടയാന്‍ രൂപീകരിച്ച അന്വേഷണ വിഭാഗമാണ് സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ്. സ്പഷ്ടമായ നിയമവും, ചട്ട വും അനുസരിച്ചാണ് ജി.എസ്.ടി ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനം. ചരക്ക് കടത്ത് പരിശോധിക്കുവാനുള്ള ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ അധികാരം ജി.എസ്.ടി. നിയമത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇതിലേക്കായി അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തി ഉത്ത രവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നികുതി വെട്ടിച്ചുള്ള ചരക്ക് കടത്ത് ജി.എസ്.ടി വകുപ്പ് 129, 130 പ്രകാരം പരിശോധിക്കുവാനും നിയമപരമായ നടപടിയെടുക്കാനും ജി.എസ്.ടി. വകുപ്പിന് അധികാരമുണ്ട്. സ്വര്‍ണം, അടയ്ക്ക, പ്ലൈവുഡ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി നികുതിവെട്ടിച്ച് കടത്തുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ജി. എസ്. ടി. ഇന്റലിജന്‍സ് വിഭാഗം പരിശോധന കര്‍ശനമാക്കിയിരുന്നു. വാഹനങ്ങളിലും അല്ലാതെയും നികുതി വെട്ടിച്ചുള്ള സ്വര്‍ണക്കടത്ത് അടുത്തകാലത്ത് വ്യാപകമാണ്. നികുതി വെട്ടിപ്പ് നടത്താന്‍ ഇടയുണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളെയോ വ്യക്തികളെയോ നിരീക്ഷിക്കുന്നത് ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ നിയമപരമായ ഔദ്യോ ഗിക ചുമതലയാണ്. വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങി പരിശോധന തടസ്സപ്പെടുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇവര്‍ കര്‍ശനമായ ക്രിമിനല്‍ നടപടി കളടക്കം നേരിടേണ്ടി വരുമെന്നും വകുപ്പ് അറിയിച്ചു.
തൃശ്ശൂർ: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ നബാർഡിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രാദേശിക സുസ്ഥിര സാമ്പത്തിക വികസന പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സി.ഇ.ഒ യുമായ കെ പോൾ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കൊച്ചി: നവംബറിലെ ഔദ്യോഗിക അവതരണത്തിന് മുമ്പ്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്ലാവിയയുടെ രണ്ട് ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ സ്‌കോഡ ഓട്ടോ പുറത്തിറക്കി. ഇന്ത്യ 2.0 പ്രോജക്റ്റില്‍ നിന്നുള്ള രണ്ടാമത്തെ പുതിയ മോഡല്‍ 2021-ന്റെ തുടക്കത്തില്‍ അവതരിപ്പിച്ച കുഷാക്ക് എസ്.യു.വി.-ക്ക് ശേഷമുള്ളതാണ്.
കൊച്ചി: ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎം ദീപാവലി പ്രമാണിച്ച് പുതിയ 'യെ ദിവാലി ഗോള്‍ഡ് വാലി' ഓഫര്‍ അവതരിപ്പിച്ചു. അഞ്ചാം തീയതി വരെ പേടിഎമ്മിലൂടെ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുന്ന 5000 ഭാഗ്യശാലികള്‍ക്ക് ദിവസവും 5000 രൂപ വിലമതിക്കുന്ന ഡിജിറ്റല്‍ സ്വര്‍ണം ഉടനടി തിരികെ ലഭിക്കുന്നതാണ് ഓഫര്‍.
കൊച്ചി: സപ്ളൈ ചെയിന്‍ സൊലൂഷന്‍ നല്‍കുന്ന ഡല്‍ഹിവറി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) വഴി 7,460 കോടി രൂപ സമാഹരിക്കും. ഇതിനായുള്ള അപേക്ഷ സെബിയില്‍ സമര്‍പ്പിച്ചു.
കോഴിക്കോട്: ഏറ്റവും നവീനമായ ഓണ്‍ലൈന്‍ ടീച്ചിങ് ആന്റ് ലേണിങ് പ്ലാറ്റ്‌ഫോമായ മോട്‌സ് വികസിപ്പിച്ച സ്റ്റാര്‍ട്ടപ്പ് മോജീനി ഐടി സൊലൂഷന്‍സ് ഗവ. സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉല്‍ഘാടനം ചെയ്തു. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും വിവിധ വിദ്യാഭ്യാസ, കോച്ചിങ് സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന മോട്‌സ് അധ്യാപകര്‍ക്കും സ്‌കൂളുകള്‍ക്കും നിയന്ത്രിക്കാവുന്ന ഓണ്‍ലൈന്‍ ലൈവ് ടീച്ചിങ് പ്ലാറ്റ്‌ഫോം ആണ്. പരീക്ഷ, അസൈന്‍മെന്റുകള്‍, ടൈം ടേബിള്‍ ക്രമീകരണം, റെക്കോര്‍ഡ് ചെയ്ത വിഡിയോകള്‍, മറ്റു ഫലയലുകളുടെ കൈമാറ്റം തുടങ്ങി എല്ലാം ക്ലാസ്മുറിയില്‍ നടക്കുന്നതു പോലെ ഈ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റലായി ചെയ്യാമെന്നതാണ് മോട്‌സിന്റെ സവിശേഷത എന്ന് മോജീനി മാനേജിങ് ഡയറക്ടര്‍ നൗഫല്‍ പനോലന്‍ പറഞ്ഞു. പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു തന്നെ ഇന്ത്യയിലെ യൂട്ടിലിറ്റി ബില്ലുകള്‍ അടക്കാവുന്ന ഗോകാര്‍ഡ് എന്ന ഫിന്‍ടെക്ക് സംരംഭവും മോജീനിയുടേതാണ്. സൈബര്‍പാര്‍ക്കിലെ മറ്റൊരു ഐടി കമ്പനിയായ കോഡ്എയ്‌സ് പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിച്ചു. സഹ്യ ബില്‍ഡിങിലെ കമ്പനിയുടെ രണ്ടാം ഘട്ട ഓഫീസ് സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉല്‍ഘാടനം ചെയ്തു.
കൊച്ചി: രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്സ് ലിമിറ്റഡ് 2021 സെപ്തംബര്‍ 30ന് അവസാനിച്ച ക്വാര്‍ട്ടറില്‍ 585.4 കോടി രൂപ വിറ്റുവരവു നേടി. മുന്‍വര്‍ഷമിതേ കാലയളവിനേക്കാള്‍ 16 ശതമാനം വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. കമ്പനിയുടെ അറ്റാദായം 44 കോടി രൂപയാണ്.
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐ, ഈസി റൈഡ് എന്ന പേരില്‍ യോനോ ആപ്പിലൂടെ പ്രീ-അപ്രൂവ്ഡ് ടൂവീലര്‍ ലോണ്‍ സ്കീം അവതരിപ്പിച്ചു. യോഗ്യരായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ യോനോ വഴി ഡിജിറ്റല്‍ ടൂവീലര്‍ ലോണുകള്‍ ലഭിക്കും.