November 21, 2024

Login to your account

Username *
Password *
Remember Me

കേരളത്തിൽ 3000 ലേറെ എഞ്ചിനീയർമാരെ നിയമിക്കുവാൻ പദ്ധതി ആവിഷ്കരിച്ച് ക്വസ്റ്റ് ഗ്ലോബൽ

കൊച്ചി: ആഗോള പ്രൊഡക്‌ട് എഞ്ചിനീയറിംഗ് സർവീസസ് കമ്പനിയായ ക്വസ്റ്റ് ഗ്ലോബൽ, കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കാനും അടുത്ത രണ്ട് വർഷത്തിനുള്ളിൽ 3000-ലധികം എഞ്ചിനീയർമാരെ നിയമിക്കാനും തീരുമാനിച്ചു. പരിചയസമ്പന്നരും പുതുമുഖങ്ങളും അടങ്ങുന്നതാകും പുതിയ നിയമനങ്ങളെന്നും കമ്പനി അറിയിച്ചു. മെഡിക്കൽ, ഓട്ടോമോട്ടീവ്, ഹൈടെക്, എനർജി എന്നിങ്ങനെ വിവിധ മേഖലകളിൽ ആഗോളതലത്തിൽ ക്ലയന്റുകൾക്കുള്ള സേവന വാഗ്ദാനങ്ങളോടെ ക്വസ്റ്റിന്റെ തിരുവനന്തപുരം കേന്ദ്രം ക്വസ്റ്റ് പ്രോഡക്റ്റ് എഞ്ചിനീയറിംഗ് സേവന പോർട്ട്‌ഫോളിയോയുടെ പ്രധാന കേന്ദ്രമായി തുടരുകയാണ്.
തിരുവനന്തപുരം കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെ, ക്ലൗഡ്, ഡാറ്റാ എഞ്ചിനീയറിംഗ്, ഡാറ്റാ സയൻസ്, ഐ ഒ ടി എന്നിവ ഉൾപ്പെടുന്ന എംബഡഡ് സോഫ്‌റ്റ്‌വെയർ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ അത്യാധുനിക സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന 2500-ലധികം ജീവനക്കാർ നിലവിലുണ്ട്. മെഡിക്കൽ, ഓട്ടോമോട്ടീവ്, ഹൈടെക്, എനർജി എന്നിവയിലുടനീളം ക്വസ്റ്റ് ടീം ആഗോളതലത്തിൽ ഉപഭോക്താക്കൾക്ക് പ്രവർത്തനക്ഷമമായ ഫലങ്ങൾ നൽകുന്നു. സംസ്ഥാനത്തുടനീളമുള്ള എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിൽ നിന്ന് പ്രാദേശിക പ്രതിഭകളെ നിയമിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. വ്യവസായ അക്കാദമിക വിടവ് നികത്താനുള്ള ശ്രമത്തിൽ, ക്വസ്റ്റ് ഇതിനകം തന്നെ സംസ്ഥാനത്തെ പ്രധാന കോളേജുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
“ഞങ്ങളുടെ തിരുവനന്തപുരം കേന്ദ്രം കമ്പനിയുടെ ഡിജിറ്റൽ, സോഫ്റ്റ്‌വെയർ ഹബ്ബായി ഉയർന്നുവരുകയും പ്രോഡക്റ്റ് എഞ്ചിനീയറിംഗ് സേവനങ്ങളുടെ പോർട്ട്‌ഫോളിയോയുടെ നാഡീകേന്ദ്രമായി തുടരുകയും ചെയ്യുന്നു, വിപുലീകരണത്തെക്കുറിച്ച് സംസാരിച്ച ക്വസ്റ്റ് ഗ്ലോബലിലെ ട്രിവാൻഡ്രം സെന്റർ വൈസ് പ്രസിഡന്റും ഹെഡ്ഡുമായ എസ് നാരായണൻ പറഞ്ഞു, ക്വസ്റ്റിൽ , ഞങ്ങളുടെ ശ്രദ്ധ എപ്പോഴും നൂതനമായ ചിന്തയിലും ഉപഭോക്തൃ വിജയത്തോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയിലും ടീമുകളെ വളർത്തുന്നതിനുള്ള അഭിനിവേശത്തിലുമാണ്. തിരുവനന്തപുരത്ത് പ്രവർത്തനം വിപുലീകരിക്കാനുള്ള ഞങ്ങളുടെ പദ്ധതി ഈ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ്, അദ്ദേഹം പറഞ്ഞു.
പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്ക് ഒന്നിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുകയും ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത വർധിപ്പിക്കുകയുമാണ് വിപുലീകരണ പദ്ധതിയുടെ പിന്നിലെ ലക്ഷ്യമെന്ന് നാരായണൻ കൂട്ടിച്ചേർത്തു. ഞങ്ങളുടെ സാങ്കേതിക വൈദഗ്ധ്യം കൂട്ടുന്നതിലൂടെ, വൈവിധ്യമാർന്ന വ്യവസായങ്ങളിലുടനീളമുള്ള ഞങ്ങളുടെ ഉപഭോക്താക്കൾക്കുള്ള സങ്കീർണ്ണമായ എഞ്ചിനീയറിംഗ് വെല്ലുവിളികൾ പരിഹരിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
ഓട്ടോമോട്ടീവ്, എനർജി, നിർമ്മിത ബുദ്ധി , ക്ലൗഡ്, ഐ ഒ ടി എഡ്ജ് സാങ്കേതികവിദ്യകൾക്കായി ക്വസ്റ്റ് സെന്റർ ഓഫ് എക്‌സലൻസ് (സി ഒ ഇ ) നയിക്കുന്നതിൽ തന്ത്രപരമായ പങ്ക് വഹിക്കുന്നതിൽ തിരുവനന്തപുരം ഓഫീസും സുപ്രധാന പങ്ക് വഹിക്കുന്നു. ഈ മികവിന്റെ കേന്ദ്രങ്ങളെ നയിക്കുന്നസാങ്കേതിക വിദഗ്ദ്ധർ തിരുവനന്തപുരം കേന്ദ്രത്തിലൂടെ ഈ സംരംഭങ്ങൾക്ക് ഫലപ്രദമായി നേതൃത്വം നൽകുന്നു.ക്വസ്റ്റിന്റെ പ്രൊഡക്‌ട് എഞ്ചിനീയറിംഗ് സർവീസസ് ഹബ്ബായി പ്രവർത്തിക്കുമ്പോൾ തന്നെ, തിരുവനന്തപുരം കേന്ദ്രം കമ്പനിയെ നൂതനാശയങ്ങളിലേക്ക് നയിക്കുന്നു.
ഓട്ടോമോട്ടീവ്, പവർ, മെഡിക്കൽ, ഹൈടെക് വെർട്ടിക്കലുകളിലായി 20 ലധികം ലാബുകൾ കേന്ദ്രത്തിനുണ്ട്. ഐ ഒ ടി , ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ്, ഡാറ്റാ എഞ്ചിനീയറിംഗ്, അനലിറ്റിക്‌സ്, മൾട്ടിമീഡിയ, എംബഡഡ് സിസ്റ്റങ്ങൾ തുടങ്ങിയ സാങ്കേതികവിദ്യകളിലുടനീളമുള്ള ഉപഭോക്താക്കൾക്കായി നൂതന ആശയങ്ങളിൽ പ്രവർത്തിക്കാൻ ഈ ലാബുകൾ ജീവനക്കാരെ സഹായിക്കുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.