കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുതിയ നോണ്‍-പാര്‍ട്ടിസിപ്പേറ്റിങ് സേവിംഗ്സ് പദ്ധതിയായ ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് ഇന്‍കം ഫോര്‍ ടുമാറോ (ലോങ്ങ് ടേം) പുറത്തിറങ്ങി. ഉറപ്പായ നികുതി രഹിത വരുമാനം നല്‍കുന്നതോ പ്രീമിയത്തിന്‍റെ 110 ശതമാനം വരെ തിരികെ ലഭിക്കുന്നതോ ആയ പദ്ധതികള്‍ തിരഞ്ഞെടുക്കാം. ഈ രണ്ട് പ്ലാന്‍ ഓപ്ഷനുകളും 30 വര്‍ഷംവരെ വരുമാനം നല്‍കുന്നു. 7 അല്ലെങ്കില്‍ 10 വര്‍ഷമാണ് പ്രീമിയം അടവ് കാലാവധി. പ്രത്യേകതയുള്ള ഏതെങ്കിലുമൊരു തീയതിയില്‍ ഉറപ്പായ വരുമാനം ലഭിക്കുന്ന സേവ് ദി ഡേറ്റ് സൗകര്യവുമുണ്ട്. വരുമാനം ലഭിക്കുന്ന കാലയളവ് ഉള്‍പ്പെടെ പോളിസിയുടെ മുഴുവന്‍ കാലത്തും ജീവന് പരിരക്ഷ ഉണ്ടാകും. ഓരോ വ്യക്തിയുടെയും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി 15, 20, 25, 30 വര്‍ഷത്തേക്ക് വരുമാനം ലഭിക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താം.
മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം സാമ്പത്തിക ആസൂത്രണത്തിന്‍റെ പ്രസക്തി ഏറെ വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ഇതേക്കുറിച്ച് പ്രതികരിച്ച ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാടിയ പറഞ്ഞു. ഭാവിയിലേക്ക് വരുമാന സ്രോതസ്സ് കണ്ടെത്താന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇക്കാലത്ത് അതിന് അനുസൃതമായാണ് തങ്ങള്‍ ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് ഇന്‍കം ഫോര്‍ ടുമാറോ (ലോങ്ങ് ടേം) അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.