June 07, 2023

Login to your account

Username *
Password *
Remember Me
കൊച്ചി: ഫെഡറല്‍ ബാങ്ക് സ്ഥാപകൻ കെ പി ഹോര്‍മിസിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി.
കൊച്ചി: രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍ ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, 2021 ഡിസംബറില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പന രേഖപ്പെടുത്തി.
കൊച്ചി: വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണം (റെമിറ്റൻസ്) സ്വീകരിക്കാന്‍ ഫിനോ പേമെന്റ്‌സ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. മണി ട്രാന്‍സ്ഫര്‍ സര്‍വീസ് സ്‌കീം (എം.ടി.എസ്.എസ്) പ്രകാരം വിദേശ രാജ്യങ്ങളിലെ കേന്ദ്ര ബാങ്ക് അംഗീകാരമുള്ള ഒരു മണി ട്രാന്‍സ്ഫര്‍ കമ്പനിയുമായി സഹകരിച്ചാണ് ഫിനോ ഈ സേവനം അവതരിപ്പിക്കുക. വിദേശങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ സേവനം. വിദേശത്ത് നിന്ന് അയക്കുന്ന പണം ഏറ്റവും അടുത്ത ഫിനോ മൈക്രോ എടിഎമ്മുകളില്‍ നിന്നോ ആധാര്‍ എനേബിള്‍ഡ് പേമെന്റ് സര്‍വീസ് ഉള്ള ഫിനോ ബാങ്ക് മെര്‍ചന്റ് പോയിന്റുകളില്‍ നിന്നോ നേരിട്ടു കൈപ്പറ്റാം. 2022-23 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കുമെന്ന് ഫിനോ പേമെന്റ്‌സ് ബാങ്ക് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ മേജര്‍ ആഷിഷ് അഹുജ പറഞ്ഞു. ഈ സേവനം തങ്ങളുടെ മൊബൈല്‍ അപ്ലിക്കേഷനിലും ലഭ്യമാക്കുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശ റെമിറ്റന്‍സില്‍ ലോകത്ത് മുന്നില്‍ നിക്കുന്ന രാജ്യമാണ് ഇന്ത്യ. 2022ല്‍ മൂന്ന് ശതമാനം വളര്‍ച്ചയോടെ 89.6 ശതകോടി യുഎസ് ഡോളര്‍ വിദേശ റെമിറ്റന്‍സ് ഇന്ത്യയിലെത്തുമെന്നാണ് ലോക ബാങ്ക് പ്രവചനം. പ്രവാസി തൊഴിലാളികള്‍ വന്‍തോതില്‍ ഗള്‍ഫ് രാ്ജ്യങ്ങളിലേക്ക് തിരിച്ചു പോകുന്നതോടെ റെമിറ്റന്‍സ് ഇനിയും വര്‍ധിക്കുമെന്ന് 2021 നവംബറില്‍ ലോക ബാങ്ക് പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നു.
പോയ വർഷം സ്കോഡ ഓട്ടോ ഇന്ത്യ വിൽപ്പനയിൽ 130 ശതമാനം വളർച്ച കൈവരിച്ചു. 2020-ൽ 10,387 കാറുകളാണ് വിറ്റ തെങ്കിൽ 2021-ൽ ഇത് 23,858 ആയിരുന്നു.
കൊച്ചി: പ്രതിദിന ഇടപാടുകള്‍ക്കും നിരക്കു നിര്‍ണയത്തിനുമായുള്ള പുതിയ ലിബോര്‍ (എല്‍ഐബിഒആര്‍) മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി.
പാലക്കാട്: നബാര്‍ഡ് സഹകരണത്തോടെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നടപ്പിലാക്കുന്ന സുസ്ഥിര സാമ്പത്തിക വികസന പരീശീലന പദ്ധതി പാലക്കാട് ജില്ലയിലും ആരംഭിച്ചു.
കൊച്ചി: ഫെഡറല്‍ ബാങ്കും ജര്‍മന്‍ നിർമാണോപകരണ യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും നിര്‍മാതാക്കളായ ഷ്വിങ് സ്റ്റെറ്ററും തമ്മില്‍ ധാരണയായി.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍ പുതിയ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കി. സ്മാര്‍ട്ട് വെയറബിള്‍ പോര്‍ട്ട്ഫോളിയോയിലെ ടൈറ്റന്‍റെ ഏറ്റവും ശക്തമായ ഉത്പന്നമാണ് പുതിയ ടൈറ്റന്‍ സ്മാര്‍ട്ട്.
കൊച്ചി: ഇന്ഡസ്ഇന്ഡ് ബാങ്ക് ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന പദ്ധതികള്ക്കും സ്ഥാപനങ്ങള്ക്കും സാമ്പത്തിക സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'ഹരിത സ്ഥിര നിക്ഷേപം'(ഗ്രീന് ഫിക്സഡ് ഡെപ്പോസിറ്റ്) അവതരിപ്പിച്ചു.
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി 2022 സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ 24.5 ശതമാനം വളര്‍ച്ചയുമായി 1593 കോടി രൂപയുടെ വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം (ഐഡബ്ല്യൂഎന്‍ബിപി) നേടി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ കമ്പനി നേടിയത് 1280 കോടിയുടെ ഐഡബ്ല്യൂഎന്‍ബിപി ആയിരുന്നു.