November 24, 2024

Login to your account

Username *
Password *
Remember Me
പൊതുമേഖല ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്ര നയം തെറ്റെന്ന്‌ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ബെഫി തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ധനമന്ത്രി കെ. എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഭക്ഷ്യ സുരക്ഷയ്ക്കും കേരളത്തിൻ്റെ പൊതുവായ വികസനത്തിന് ആക്കം കൂട്ടുന്നതാണ്.
ജില്ലയിലെ വിവിധ വാണിജ്യബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കുടിശ്ശികയായി റവന്യു റിക്കവറി നടപടികൾ സ്വീകരിച്ചിട്ടുള്ള വായ്പകൾ ഇളവുകളോടെ തീർപ്പാക്കുന്നതിനുള്ള റവന്യു റിക്കവറി മേള ജില്ലയിലെ വിവിധ വില്ലേജാഫീസുകളിലും, താലൂക്ക് ആഫീസുകളിലുമായി ഈ മാസം 14 മുതൽ 26 വരെ നടക്കും.
കൊച്ചി: മഹാമാരിക്കാലത്ത് ഉപഭോക്താക്കള്‍ക്കിടയില്‍ നിന്ന് ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കായുള്ള ആവശ്യം വര്‍ധിച്ചു എങ്കിലും അതു പൂര്‍ണമായും നിറവേറ്റാനായില്ലെന്ന് ഈ രംഗത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
തിരുവനന്തപുരം: സുസ്ഥിര സാമ്പത്തിക സേവനങ്ങള്‍ ലക്ഷ്യമിട്ട് പ്രമുഖ ഓണ്‍ലൈന്‍ സാമ്പത്തിക സേവന സോഫ്റ്റ് വെയര്‍ കമ്പനി ഫിനസ്ട്ര നാലാമത് വാര്‍ഷിക ഹാക്കത്തോണ്‍ തിരുവനന്തപുരത്ത് അവതരിപ്പിച്ചു.
തൃശൂര്‍: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര സോഷ്യല്‍ ബാങ്ക് ആയ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ അഞ്ചാം വാർഷികവും 1992ല്‍ സന്നദ്ധ സംഘടനയായി തുടക്കമിട്ട ഇസാഫിന്റെ 30-ാം വാർഷികവും തൃശ്ശൂരിൽ സംഘടിപ്പിച്ചു.
വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നതിനുള്ള അവസരമൊരുക്കി ലോകത്തിന്റെ പ്രിയപ്പെട്ട ജുവലറായ ജോയ്ആലുക്കാസ്.
മാർച്ച് 9 മുതൽ ബുക്കിംഗുകൾക്കായി തുറന്നിരിക്കുന്നു > ടൊയോട്ട വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുള്ള പുതിയ കൂൾ ഗ്ലാൻസ കരുത്തുറ്റതും മികച്ച ഇന്ധനക്ഷമതയുള്ളതും 22+ കെ എം പി എൽ മൈലേജ് നൽകുന്നതുമാണ്.
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്‍റെ ഭാഗമായി വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ (വിഐഎഫ്) 'വിമന്‍ ഓഫ് വണ്ടര്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു. വ്യക്തിസ്വാതന്ത്ര്യത്തിനായി എല്ലാ പ്രതിസന്ധികളെയും ധൈര്യപൂര്‍വം നേരിട്ട 17 സ്ത്രീകളുടെ പ്രചോദനാത്മകമായ കഥകള്‍ പറയുന്ന പുസ്തകമാണിത്. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുന്‍ സെക്രട്ടറി, സ്കൂള്‍ വിദ്യാഭ്യാസവും സാക്ഷരതയും, വിദ്യാഭ്യാസ മന്ത്രാലയം മുന്‍ സെക്രട്ടറിയുമായ വൃന്ദ സരൂപ്പ് ഐഎഎസ്, മുന്‍ ഐടി സെക്രട്ടറി അരുണ ശര്‍മ ഐഎഎസ്, സിഎന്‍ബിസി-ടിവി18 മാനേജിങ് എഡിറ്റര്‍ ഷെറീന്‍ ഭാന്‍, വിഐഎല്‍ ചീഫ് റെഗുലേറ്ററി ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്സ് ഓഫീസറും, വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ ഡയറക്ടറുമായ പി. ബാലാജി, വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ മേധാവി ഡോ. നിലയ് രഞ്ജന്‍ എന്നിവര്‍ ചേര്‍ന്ന് വെര്‍ച്വല്‍ ചടങ്ങിലൂടെ പുസ്തകം പ്രകാശനം ചെയ്തു. കൃഷി, വിദ്യാഭ്യാസം തുടങ്ങി വിഐഎഫിന്‍റെ വിവിധ സാമൂഹിക പരിപാടികളുടെ ഗുണഭോക്താക്കളായ സ്ത്രീകളെ ചടങ്ങില്‍ വനിത നേതാക്കള്‍ അഭിസംബോധന ചെയ്തു. തങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് മറ്റുള്ളവര്‍ക്ക് പിന്തുടരാന്‍ മികച്ച മാതൃക സൃഷ്ടിക്കുന്ന വിഐഎലിന്‍റെ സാമൂഹിക പരിപാടികളിലെ ഗുണഭോക്താക്കളായ സ്ത്രീകളെയും ചടങ്ങില്‍ അനുമോദിച്ചു. ഒരു പ്രമുഖ ടെലികോം കമ്പനി എന്ന നിലയില്‍, സുസ്ഥിരമായ പരിഹാരങ്ങളിലൂടെ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രത്യേകിച്ച് സ്ത്രീ ശാക്തീകരണം, സുരക്ഷ, ഉപജീവനമാര്‍ഗം എന്നീ മേഖലകളില്‍ വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ തങ്ങളുടെ സാങ്കേതിക ശക്തികള്‍ പ്രയോജനപ്പെടുത്തുകയാണെന്ന് വിഐഎല്‍ ചീഫ് റെഗുലേറ്ററി ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്സ് ഓഫീസറും, വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ ഡയറക്ടറുമായ പി. ബാലാജി പറഞ്ഞു.