* കോഴിക്കോട് 30 ഏക്കറിലുള്ള സംയോജിത ക്ലിനിക്കല്‍ വെല്‍നസ് സമുച്ചയം സമൂഹത്തിന് പൊസിറ്റീവ് സ്വാധീനം ലഭിക്കത്തക്ക വിധം ആധുനികവും നൂതനവുമായ സുസ്ഥിര സാങ്കേതിക വിദ്യയിലാണ് നിര്‍മിച്ചരിക്കുന്നത്
* 400ലധികം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും
കോഴിക്കോട്: കഴിഞ്ഞ 25 വര്‍ഷമായി നവീനതയിലൂന്നി പ്രവര്‍ത്തിക്കുന്ന യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയായ കെഫ് ഹോള്‍ഡിങ്‌സ് ആധുനിക വൈദ്യശാസ്ത്രം, ആയുര്‍വേദം, ടിബറ്റന്‍ മെഡിക്കല്‍ പ്രാക്ടീസ്, ആത്മീയ ക്ഷേമം എന്നിവ സമന്വയിപ്പിക്കുന്ന സമാനതകളില്ലാത്ത അനുഭവം പ്രദാനം ചെയ്യുന്ന ക്ലിനിക്കല്‍ വെല്‍നസ് റിസോര്‍ട്ടിന് കോഴിക്കോട്ട് ആരംഭം കുറിച്ചു. 800 കോടി രൂപയുടെ നിക്ഷേപത്തില്‍ 30 ഏക്കറില്‍ ഒരുക്കിയിരിക്കുന്ന സംയോജിത ക്ലിനിക്കല്‍ വെല്‍നസ് സൗകര്യങ്ങള്‍ക്ക് പ്രമുഖ സംരംഭകനായ കെഫ് ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളനാണ് നേതൃത്വം നല്‍കുന്നത്.
ബ്രാന്‍ഡ് അനാച്ഛാദനം 27ന് വൈകീട്ട് ആറിന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസും ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അബ്ദുള്‍ ഫഹ്മാന്‍ അല്‍ബന്നയും ചേര്‍ന്ന് നിര്‍വഹിക്കും. പ്രൊജക്റ്റിന്റെ രണ്ടാം ഘട്ട ശിലാസ്ഥാപനവും ഇതോടൊപ്പം നടക്കും. കെഫ് ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഡോ.ഫൈസല്‍ കൊട്ടിക്കോളന്‍ ചടങ്ങിന് ആതിഥേയത്വം വഹിക്കും.
പ്രശാന്തമായ ഇവിടെ ക്ലിനിക്കല്‍, വെല്‍നസ് സേവനങ്ങള്‍ സമന്വയിക്കുന്നുവെന്നും പരമ്പരാഗത ആയുര്‍വേദ, യോഗ, ടിബറ്റന്‍ മെഡിക്കല്‍ പ്രാക്ടീസുകള്‍, സൗണ്ട് ഹീലിംഗ്, സ്പോര്‍ട്സ്, പുനരധിവാസം, ആരോഗ്യകരമായ പോഷകാഹാരം, ഹോളിസ്റ്റിക് ലിവിംഗ് അക്കാദമി എന്നിവയ്ക്കൊപ്പം കെഇഎഫ് ഹോള്‍ഡിങ്‌സിന്റെ മുന്‍നിര ആശുപത്രിയായ മൈത്രയിലെ ആധുനിക വൈദ്യശാസ്ത്രത്തില്‍ നിന്നുള്ള വിദഗ്ധരുടെ സേവനങ്ങളും ലഭ്യമാക്കി അതിഥിക്ക് അതുല്യ അനുഭവം പ്രദാനം ചെയ്യുമെന്ന് ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു.
മാര്‍ച്ച് 2023ഓടെ പ്രൊജക്റ്റിന്റെ ആദ്യ ഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും, മാര്‍ച്ച് 2024ല്‍ പൂര്‍ണ തോതില്‍ സജ്ജമാകുമെന്നും ജിസിസി, യൂറോപ്പ്, ദക്ഷിണേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഫുട്‌ബോളിനെ ആകര്‍ഷിച്ച് സംസ്ഥാന ടൂറിസത്തിന് പ്രൊജക്റ്റ് കരുത്തു പകരുമെന്നും 400ലധികം ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നും യുഎഇയിലും ദക്ഷിണപൂര്‍വ്വ ഏഷ്യയിലും ഇതേ മാതൃകയില്‍ ക്ലിനിക്കല്‍ വെല്‍നസ് റിസോര്‍ട്ടുകള്‍ ആരംഭിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും കൊട്ടിക്കോളന്‍ കൂട്ടിചേര്‍ത്തു.
ക്ലിനിക്കല്‍ വെല്‍നസ്, സ്പാ സേവനങ്ങള്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങള്‍, വെല്‍നസ് വിദ്യാഭ്യാസം, ആരോഗ്യകരമായ പാചകരീതി എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ ആരോഗ്യ പരിരക്ഷാ പരിപാടിയിലൂടെ അതിഥികളെ ആരോഗ്യകരമായ ശീലങ്ങള്‍ വികസിപ്പിക്കുന്നതിനും അവരുടെ ജീവിതശൈലി മാറ്റുന്നതിനും പ്രോത്സാഹിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തിലാണ് ഈ സൗകര്യം നിലകൊള്ളുന്നത്. സോളാര്‍ പവര്‍ പാര്‍ക്ക്, തോട്ടങ്ങള്‍, ഹൈടെക് ജൈവകൃഷി, ജല സാങ്കേതികവിദ്യ, കമ്പോസ്റ്റിംഗ്, എയര്‍ കണ്ടീഷനിംഗിന് പകരം റേഡിയന്റ് കൂളിംഗ് എന്നിവ ഉള്‍ക്കൊള്ളുന്ന സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ പദ്ധതി വിഭാവനം ചെയ്യുന്നു. കെഫ് ഡിസൈന്‍സ്, കെകെഡി, ലാമി, സ്‌ക്വയര്‍ എം തുടങ്ങിയ അന്താരാഷ്ട്ര വാസ്തുശില്പികളുടെയും ഡിസൈനര്‍മാരുടെയും ലോകപ്രശസ്ത ടീമാണ് സ്ഥലത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും രൂപകല്‍പ്പനയും വിഭാവനം ചെയ്തിരിക്കുന്നത്.
കോഴിക്കോട് വിമാനത്താവളത്തിന് സമീപം ചേലേമ്പ്രയിലാണ് റിസോര്‍ട്ട്. 130 മുറികളും മറ്റ് സൗകര്യങ്ങളും അടങ്ങുന്നതാണ് വെല്‍നസ് റിസോര്‍ട്ട്. ഇതില്‍ 50 മുറികള്‍ ഉള്‍പ്പെടുന്ന ആദ്യ ഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കും. 44,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്വിമ്മിങ് പൂള്‍ തയ്യാറായിക്കഴിഞ്ഞു. മിഷെലിന്‍ സ്റ്റാര്‍ റസ്റ്റോറന്റ്, തോട്ടത്തില്‍ നിന്നും തീന്‍ മേശയിലേക്ക് എന്ന ആശയത്തില്‍ കേരളത്തിലെ ഏറ്റവും വലിയ മള്‍ട്ടി കുസീന്‍ റസ്റ്റോറന്റ് എന്നിവയും ഒരുങ്ങുന്നുണ്ട്. റിസോര്‍ട്ടിനോട് ചേര്‍ന്ന് ജൈവ കൃഷിത്തോട്ടം വികസിപ്പിക്കുന്നുണ്ട്. നിലവില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ കോഴിക്കോടുള്ള റീട്ടെയില്‍, ഹോള്‍സെയിലുകാര്‍ക്ക് നല്‍കുകയാണ്.
പ്രകൃതിയില്‍ നിന്ന് പഠിക്കുക, മെച്ചപ്പെട്ട ആരോഗ്യത്തിനായി പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്രത്തെ സമന്വയിപ്പിക്കുക, നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുക, സമാധാനപരമായ സഹവര്‍ത്തിത്വത്തിനായി ദിവസവും ഈ രീതികള്‍ പ്രയോഗിക്കാന്‍ പഠിക്കുക എന്നിവയാണ് ഈ ക്ലിനിക്കല്‍ വെല്‍നസ് റിസോര്‍ട്ടിനു പിന്നിലെ ആശയം.