കൊച്ചി: ഐടിസി സാവ്‌ലോണ്‍ പുതിയ സാവ്‌ലോണ്‍ പൗഡര്‍ ഹാന്‍ഡ്‌വാഷ് അവതരിപ്പിച്ചു. പത്ത് രൂപ വിലയുള്ള ഹാന്‍ഡ്‌വാഷ് സാഷെ ഉപയോഗിച്ച് 120ലധികം തവണ കൈകള്‍ കഴുകാന്‍ സാധിക്കും. ആന്റി-വൈറല്‍, ആന്റി ബാക്ടീരിയല്‍ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന പൗഡര്‍ ഹാന്‍ഡ്വാഷ് സാഷെ 200 മില്ലി ലിറ്റര്‍ ഹാന്‍ഡ്‌വാഷ് പമ്പിനെ അപേക്ഷിച്ച്, ഡിസൈനില്‍ 91 ശതമാനം പ്ലാസ്റ്റിക് കുറച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ റീട്ടെയില്‍ ഔട്ട്്‌ലെറ്റുകളിലും ലഭ്യമാകും.
സാഷെ ഫോര്‍മാറ്റില്‍ മിതമായ നിരക്കില്‍ സാവ്‌ലോണ്‍ പൗഡര്‍ ഹാന്‍ഡ്‌വാഷ് പുറത്തിറക്കിയത് ബ്രാന്‍ഡിന്റെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ഇത് എല്ലാവര്‍ക്കും താങ്ങാനാവുന്ന ശുചിത്വശീലം കൊണ്ടുവരുക മാത്രമല്ല പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ബോധപൂര്‍വമായ ഒരു ജീവിതശൈലി തിരഞ്ഞെടുക്കുതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നു ഐടിസി ലിമിറ്റഡിന്റെ പേഴ്‌സണല്‍ കെയര്‍ പ്രോഡക്ട്സ് ബിസിനസ് ഡിവിഷണല്‍ ചീഫ് എക്‌സിക്യൂട്ടീവ് സമീര്‍ സത്പതി പറഞ്ഞു.