July 12, 2024

Login to your account

Username *
Password *
Remember Me
കൊച്ചി : യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് ബ്രാന്‍ഡായ കിംഗ്ഫിഷറിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി രശ്മിക മന്ദാനയും വരുണ്‍ ധവാനും. കിംഗ്ഫിഷറിന്റെ 'സ്പ്രെഡ് ദി ചിയര്‍' കാംപയിന് ഇവരുടെ പങ്കാളിത്തം തുടക്കമിടും. കാംപയിനിന്റെ ഭാഗമായി രശ്മികയും വരുണും ചേര്‍ന്ന് ഒരു ഡാന്‍സ് ഹുക്ക്-സ്റ്റെപ്പ് സൃഷ്ടിച്ചിട്ടുണ്ട്. റെയ്‌ലിന്‍ വാലെസ് സംവിധാനം ചെയ്തിരിക്കുന്ന ടിവിസിയുടെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് റാം സമ്പത്താണ്. രശ്മികയും വരുണും ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി ചേരുതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ ബ്രാന്‍ഡ് സന്ദേശം പ്രചരിപ്പിക്കാനും രാജ്യത്തുടനീളം ഞങ്ങളുടെ ബ്രാന്‍ഡ് അനുഭവങ്ങള്‍ ഉയര്‍ത്താനും അവരുടെ പങ്കാളിത്തം സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു-യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ദേബബ്രത മുഖര്‍ജി പറഞ്ഞു. പാന്‍ഡെമിക് കാരണം കഴിഞ്ഞ രണ്ടുവര്‍ഷം എല്ലാവരുടെയും ജീവിതത്തില്‍ പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാവരും കിംഗ്ഫിഷറിനൊപ്പം സന്തോഷം പകരുകയും നല്ല സമയം ആസ്വദിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് വരുണ്‍ ധവാന്‍ പറഞ്ഞു. പ്രാദേശികമായി മാത്രമല്ല, ലോകമെമ്പാടും ആസ്വദിക്കുന്ന, ഇന്ത്യയുടെ ഏറ്റവും മികച്ച ബ്രാന്‍ഡുകളിലൊന്നാണ് കിംഗ്ഫിഷര്‍. കിംഗ്ഫിഷര്‍ കുടുംബത്തിന്റെ ഭാഗമാകുന്നതില്‍ ഞാന്‍ വളരെ ആവേശഭരിതയാണെന്നു രശ്മിക മന്ദാന പറഞ്ഞു.
കൊച്ചി: പുതിയ ബിസിനസ് മൂല്യത്തിന്‍റെ കാര്യത്തില്‍ 33 ശതമാനം വാര്‍ഷിക വളര്‍ച്ച ഉള്‍പ്പെടെയുള്ള നേട്ടങ്ങളുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് 2022 സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം കാഴ്ച വെച്ചു.
കൊച്ചി: രാജ്യത്തെ മുന്‍നിര നിക്ഷേപ സംവിധാനമായ അപ്‌സ്റ്റോക്‌സ്് ഗുഡ് ടില്‍ ട്രിഗേഡ് സൗകര്യം ഏര്‍പ്പെടുത്തി.
പുതുവർഷത്തിന്റെയും പുതിയ തുടക്കങ്ങളുടെയും ഒത്തുചേരലുകളുടെയുമൊക്കെ ആഘോഷമായ വിഷുവിനെ കൂടുതൽ ആകർഷകമവും ആവേശകരവുമാക്കുന്നത് കൈനീട്ടമെന്ന ആചാരം തന്നെയാണ്.
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്യൂബിറ്റ്സ് ടെക്നോളജീസ് ഏറ്റവും ആധുനിക ഡിജിറ്റല്‍ സംവിധാനമായ മെറ്റവേഴ്സ് ഡൊമൈനിലേക്ക് പ്രവേശിക്കാന്‍ ഉപഭോക്തൃകമ്പനികളെ പ്രാപ്തരാക്കാനുള്ള സംവിധാനത്തിന് തുടക്കം കുറിച്ചു.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര വസ്ത്ര നിര്‍മ്മാതാക്കളും റീട്ടെയിലറുമായ റെയ്മണ്ട് വേനല്‍ക്കാലത്തേക്കായുള്ള ഏറ്റവും പുതിയ ലിനന്‍ വസ്ത്രങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു.
കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 6,600 കോടി രൂപയും ആകെ യൂണിറ്റ് ഉടമകള്‍ 4.17 ലക്ഷവും ആയതായി 2022 മാര്‍ച്ച് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
മുംബൈ: എസ്‌യുവി ഡിസൈനിന് പുത്തൻ നിർവചനം നൽകി ടാറ്റ മോട്ടോഴ്‌സ്. ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് ആയ CURVVയാണ് കമ്പനി പ്രദർശിപ്പിച്ചിരിക്കുന്നത്. ചലനാത്മകത, സമാനതകളില്ലാത്ത സുഖകരമായ റോഡ് യാത്ര എന്നിവ വാഗ്ദാനം ചെയ്യുന്ന CURVV, ടാറ്റ മോട്ടോഴ്‌സിന്റെ ആധുനിക എസ്‌യുവി ടൈപ്പോളജിയുടെ അവതരണമാണ്.
കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് ആഘാത മേഖലകള്‍ക്കുള്ള സപ്ലൈ ചെയിന്‍ വായ്പ ലഭ്യമാക്കാനായി ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്കുമായി (എഡിബി) ഭാഗിക ഗ്യാരണ്ടി ഫെസിലിറ്റി കരാര്‍ (പിജിഎഫ്എ) ഒപ്പുവച്ചു.
കൊച്ചി: ജോലിക്കായി ഓഫീസുകളിലേക്ക് തിരിച്ചെത്തുന്ന ജീവനക്കാരില്‍ 86 ശതമാനവും നിലവിലെ ജീവിതശൈലിയില്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരുമെന്ന് വിശ്വസിക്കുന്നുവെന്ന് പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡ് ബിസിനസുകാരായ ഗോദ്രെജ് ഇന്റീരിയോ നടത്തിയ പഠനത്തില്‍ കണ്ടെത്തി.