November 22, 2024

Login to your account

Username *
Password *
Remember Me

ആദ്യ പാദത്തിൽ മികച്ച പ്രകടനവുമായി ഫ്ലൈദുബായ്

Flydubai with excellent performance in the first quarter Flydubai with excellent performance in the first quarter
ദുബൈ: നടപ്പ് വർഷം ജനവരി 1 മുതൽ മാർച്ച് 31 വരെയുള്ള ആദ്യ പാദത്തിൽ ഫ്ലൈദുബായ് ഫ്ലൈറ്റുകളിൽ യാത്ര ചെയ്തവരുടെ എണ്ണം 23.5 ലക്ഷമാണ്. 2021 ലെ ഇതേ കാലയളവിനേക്കാൾ 114 ശതമാനം കൂടുതലാണിത്. 19,000 ഫ്ലൈറ്റുകൾ ഈ കാലയളവിൽ സർവീസ് നടത്തി.
കോവിഡ് മഹാമാരി സൃഷ്ടിച്ച വെല്ലുവിളിയ വിജയകരമായി മറികടക്കാൻ എയർലൈനിന് സാധിച്ചതായി ഫ്ലൈദുബായ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഘയ്ത് അൽ ഘയ്ത് പറഞ്ഞു. 2021-ലെ നേട്ടങ്ങളുടെ ചുവട് പിടിച്ചു കൊണ്ടാണ് ഇത്തവണ വലിയ മുന്നേറ്റം നടത്തിയത്. ദുബായ് എക്സ്പോയ്ക്ക് പുറമെ പുതിയ കേന്ദ്രങ്ങളിലേക്ക് സർവീസാരംഭിച്ചതും സർവീസുകളുടെ എണ്ണം കൂട്ടിയതും വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ചു. ഈ വർഷം കൂടുതൽ ജീവനക്കാരെ നിയമിക്കുന്നുണ്ട്. കൂടുതൽ എയർക്രാഫ്റ്റുകളും വരും. ഇതോടൊപ്പം എയർലൈനിന്റെ ശക്തമായ ബിസിനസ് മാതൃക കൂടി ആവുമ്പോൾ ഈ വേനലിൽ യാത്രക്കാരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർധനക്കൊത്തുയരാൻ ഫ്ലൈദുബായ്ക്ക് സാധിക്കുമെന്ന് ഘയ്ത് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഈ വർഷം മൂന്ന് പുതിയ വിമാനങ്ങൾ കൂടി എത്തിയതോടെ ബോയിങ് 737 എയർക്രാഫ്റ്റുകളുടെ എണ്ണം 63 ആയിട്ടുണ്ട്. അടുത്ത മാസങ്ങളിൽ 18 വിമാനങ്ങൾ കൂടി എത്തും.
ആഫ്രിക്ക, മദ്ധ്യേഷ്യ, യൂറോപ്പ്, ജി സി സി, ഗൾഫ്, ഇന്ത്യൻ ഉപഭൂഖൺ ഡം എന്നിവിടങ്ങളിലെ 50 രാജ്യങ്ങളിലേക്കായി നൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച്ചു. കോവിഡിന് മുൻപുണ്ടായതിനേക്കാൾ കൂടുതലാണിത്. ഫെബ്രുവരിയിൽ സൗദി അറേബ്യയിലെ യാനുബിലേക്ക് സർവീസ് പുനരാരംഭിച്ചു. മാർച്ചിൽ അലൂലയിലേക്കും ഇസ്താംബുൾ സാബിഹ ഗോക്സണിലേക്കും പുതുതായി സർവീസ് തുടങ്ങി. ഇറ്റലിയിലെ പിസ, തുർക്കിയിലെ ഇസ്മിർ തുടങ്ങി നിരവധി കേന്ദ്ര കളിലേക്ക് ഈ വേനൽക്കാലത്ത് തന്നെ പുതുതായി
സർവീസാരംഭിക്കുന്നതാണ്.
Rate this item
(0 votes)
Last modified on Thursday, 12 May 2022 13:58
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.