കൊച്ചി: റീട്ടെയ്ല്‍ വെല്‍ത്ത് മാനേജ്മെന്‍റ് സ്ഥാപനമായ പ്രുഡന്‍റ് കോര്‍പ്പറേറ്റ് അഡ്വൈസറി സര്‍വീസസ് പ്രാഥമിക ഓഹരി വില്‍പ (ഐപിഒ)യ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 159 കോടി രൂപയിലധികം സമാഹരിച്ചു.
ആങ്കര്‍ നിക്ഷേപകര്‍ക്ക് ഓഹരി ഒന്നിന് 630 രൂപ നിരക്കില്‍ മൊത്തം 25,30,651 ഇക്വിറ്റി ഓഹരികള്‍ അനുവദിയ്ക്കാനാണ് കമ്പനി തീരുമാനിച്ചത്. ബിഎസ്ഇയില്‍ അപ്ലോഡ് ചെയ്ത സര്‍ക്കുലര്‍ പ്രകാരം 159.43 കോടി രൂപയുടേതായിരിക്കും ഇടപാട്.
ആങ്കര്‍ നിക്ഷേപകരില്‍ സൊസൈറ്റി ജനറല്‍, കുബേര്‍ ഇന്ത്യ ഫണ്ട്, ഡിഎസ്പി മ്യൂച്ച്വല്‍ ഫണ്ട്, എച്ച്ഡിഎഫ്സി എംഎഫ്, ആക്സിസ് എംഎഫ്, എല്‍ആന്‍ഡ്ടി എംഎഫ്, യുടിഐ എംഎഫ്, കനറാ റോബോകോ എംഎഫ്, മോട്ടിലാല്‍ ഓസ്വാള്‍ എംഎഫ്, ആദിത്യ ബിര്‍ള സണ്‍ഫൈഫ് എംഎഫ്, കോട്ടക് എംഎഫ്, എച്ച്എസ്ബിസി എംഎഫ് എന്നിവര്‍ ഉള്‍പ്പെടുന്നു.
മെയ് 10ന് ആരംഭിച്ച പ്രുഡന്‍റ് കോര്‍പ്പറേറ്റ് അഡ്വൈസറി സര്‍വീസസ് ലിമിറ്റഡ് ഐപിഒ 12ന് അവസാനിക്കും. അഞ്ച് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 595 രൂപ മുതല്‍ 630 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 23 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. യോഗ്യരായ ജീവനക്കാര്‍ക്കായി 6.5 കോടി രൂപയുടെ ഇക്വിറ്റി ഓഹരികള്‍ നീക്കിവെച്ചിട്ടുണ്ട്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.