കൊച്ചി – ഐസ്‌ലൻഡിലെ ഡാം സ്പിൽവേയുടെ മുകളിലേക്ക് നാടകീയമായ കയറ്റത്തോടെ ന്യൂ റേഞ്ച് റോവർ സ്‌പോർട്ട് ആഗോള പ്രീമിയർ അരങ്ങേറ്റം നടത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ കരാഞ്ജുകർ അണക്കെട്ടിന്റെ റാംപിലൂടെ മിനിറ്റിൽ 750 ടൺ എന്ന നിരക്കിൽ ഒഴുകുന്ന വെള്ളത്തിന്റെ കുതിച്ചുചാട്ടത്തെ പ്രതിരോധിച്ചു കൊണ്ടാണ് ഐതിഹാസികമായ കയറ്റം ന്യൂ റേഞ്ച് റോവർ സ്‌പോർട് നടത്തിയത്. ലാൻഡ് റോവറിന്റെ ആഡംബര പ്രകടനത്തിന്റെ മൂന്നാം തലമുറ എസ്‌യുവി ഏറ്റവും അഭിലഷണീയവും സാങ്കേതികമായി പുരോഗമിച്ചതും കഴിവുള്ളതുമാണ്, ഒരു ലാൻഡ് റോവറിൽ ഇതുവരെ ഘടിപ്പിച്ചിട്ടുള്ള ഏറ്റവും നൂതനമായ ചേസിസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഗംഭീരമായ റോഡ് സാന്നിധ്യവും റേഞ്ച് റോവർ പ്രദാനം ചെയ്യുന്നു.
യുകെയിലെ ഗെയ്‌ഡണിലുള്ള ജാഗ്വാർ ലാൻഡ് റോവറിന്റെ അഡ്വാൻസ്ഡ് പ്രൊഡക്റ്റ് ക്രിയേഷൻ സെന്ററിൽ നടന്ന എക്‌സ്‌ക്ലൂസീവ് ലോഞ്ച് ഇവന്റിലാണ് വിജയകരമായ സ്പിൽവേ കയറ്റം ആദ്യമായി പ്രദർശിപ്പിച്ചത്. പൈക്‌സ് പീക്കിൽ റെക്കോർഡ് സൃഷ്‌ടിച്ച മലകയറ്റം, അറേബ്യൻ പെനിൻസുലയിലെ 'എംപ്റ്റി ക്വാർട്ടർ' മരുഭൂമിയുടെ ആദ്യ റെക്കോർഡ് ക്രോസിംഗ്, 2018-ൽ ചൈനയിലെ ഹെവൻസ് ഗേറ്റിലേക്കുള്ള 999 പടികളുടെ ആദ്യ കയറ്റം എന്നിവ മുൻകാല നേട്ടങ്ങളിൽ ഉൾപ്പെടുന്നു.പുതിയ റേഞ്ച് റോവർ സ്‌പോർട്, ലാൻഡ് റോവറിന്റെ നൂതനമായ മോഡുലാർ ലോഞ്ചിറ്റ്യൂഡിനൽ ആർക്കിടെക്ചറിനെ (എംഎൽഎ-ഫ്ലെക്സ്) അടിസ്ഥാനമാക്കിയുള്ളതാണ്.
പുതിയ റേഞ്ച് റോവർ സ്‌പോർട്ടിന്റെ റിഡക്റ്റീവ് ഡിസൈൻ ഇന്റീരിയറിലും നല്കിയിട്ടുണ്ട് . ഏറ്റവും പുതിയ സാങ്കേതികവിദ്യകളും മികച്ച മെറ്റീരിയലുകളും സംയോജിപ്പിച്ച് ഓരോ ഡ്രൈവും ആസ്വദിക്കാനുള്ള അനുഭവമാണെന്ന് റേഞ്ച് റോവർ സ്‌പോർട് നൽകുന്നത്. കൂടാതെ വിപുലമായ കാബിൻ എയർ പ്യൂരിഫിക്കേഷൻ പ്രോ സിസ്റ്റം ഇന്റീരിയർ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഇലക്ട്രിക്കൽ വെഹിക്കിൾ ആർക്കിടെക്ചർ (EVA 2.0) സോഫ്റ്റ്‌വെയർ ഓവർ ദി എയർ (SOTA) ഉൾപ്പെടെയുള്ള തടസ്സങ്ങളില്ലാത്ത കണക്റ്റഡ് സാങ്കേതികവിദ്യകളും ഉൾപ്പെടുത്തിയിരിക്കുന്നു.റേഞ്ച് റോവർ ഉൽപ്പാദനത്തിന്റെ ചരിത്രപ്രസിദ്ധമായ യുകെയിലെ സോളിഹൾ മാനുഫാക്‌ചറിംഗ് ഫെസിലിറ്റിയിൽ പുതിയ റേഞ്ച് റോവറിനൊപ്പം പുതിയ റേഞ്ച് റോവർ സ്‌പോർട് പ്രത്യേകമായി നിർമ്മിക്കും
കൂടുതൽ വിവരങ്ങൾക്കായി, സന്ദർശിക്കുക: www.landrover.in
▪ സന്ദർശിക്കുക:https://youtu.be/xpUhMIVUcZk