തിരുവനന്തപുരം: ആദിവാസി ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വയനാട്ടിലെ ആദിശക്തി സമ്മര്‍ സ്‌കൂള്‍ ഹെല്‍പ്പ് ഡെസ്‌ക് പദ്ധതി 'ഒപ്പറ 2022' ന് മണപ്പുറം ഫൗണ്ടേഷന്റെ ധനസഹായം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന ആദിവാസി ഗോത്ര വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ഉയര്‍ച്ചയ്ക്കും സുരക്ഷയ്ക്കും കൈത്താങ്ങായാണ് മണപ്പുറം ഫൗണ്ടേഷന്‍ സഹായം നല്‍കുന്നത്. തിരുവനന്തപുരം ഹസ്സന്‍ മരയ്ക്കാര്‍ ഹാളില്‍ നടന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.
മണപ്പുറം ഫൗണ്ടേഷന്‍ സാമൂഹിക പ്രതിബദ്ധതാ വിഭാഗം പ്രതിനിധി സഞ്ജയ് ടി.എസ്, മന്ത്രി ആര്‍ ബിന്ദു എന്നിവര്‍ ചേര്‍ന്ന് ആദി ശക്തി സമ്മര്‍ സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ രജനി പി വിയ്ക്ക് ചെക്ക് കൈമാറി. ചടങ്ങില്‍ രജനി പി വി അധ്യക്ഷത വഹിച്ചു. യൂനിസെഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍-എസ് സി ഡെവലപ്പ്‌മെന്റ് ഡോ. നിതീഷ് കുമാര്‍, സമ്മര്‍ സ്‌കൂള്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.