November 22, 2024

Login to your account

Username *
Password *
Remember Me

വോള്‍ട്ടാസിന്‍റെ 2022 നിര പ്യൂവര്‍എയര്‍ ഇന്‍വര്‍ട്ടര്‍ എസികള്‍ വിപണിയില്‍

Voltas' 2022 range of PureAir inverter ACs on the market Voltas' 2022 range of PureAir inverter ACs on the market
കൊച്ചി: കൂളിംഗ് പ്രോഡക്ട്സ് രംഗത്ത് ഇന്ത്യയിലെ പ്രമുഖരും ഒന്നാംനിര എസി ബ്രാന്‍ഡുമായ ടാറ്റായില്‍ നിന്നുള്ള വോള്‍ട്ടാസ് എച്ച്ഇപിഎ ഫില്‍ട്ടര്‍ സാങ്കേതികവിദ്യയോടു കൂടിയ ഇന്ത്യയിലെ ആദ്യത്തെ എയര്‍ കണ്ടീഷണര്‍ വിപണിയിലവതരിപ്പിച്ചു.
പുതിയ പ്യൂവര്‍എയര്‍ 6 സ്റ്റേജ് അഡ്ജസ്റ്റിബിള്‍ ഇന്‍വര്‍ട്ടര്‍ എസിയില്‍, എച്ച്ഇപിഎ ഫില്‍ട്ടര്‍, പിഎം 1.0 സെന്‍സര്‍, എക്യൂഐ ഇന്‍ഡിക്കേറ്റര്‍ എന്നിങ്ങനെ വായുവിന്‍റെ നിലവാരം ശുദ്ധമായി നിലനിര്‍ത്തുന്നതിനുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. മുറിയിലെ താപനിലയ്ക്കും ആളുകളുടെ എണ്ണത്തിനും അനുസരിച്ച് വിവിധ ടണ്ണേജുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന 6 സ്റ്റേജ് അഡ്ജസ്റ്റബിള്‍ ടണ്ണേജ് മോഡ് സൗകര്യവും ഉള്ള എസി, പ്യൂവര്‍ & ഫ്ളെക്സിബിള്‍ എയര്‍ കണ്ടീഷനിംഗ് ആണ് ഉപയോക്താക്കള്‍ക്കായി ലഭ്യമാക്കുന്നത്. ശുദ്ധമായ വായു ലഭ്യമാക്കുന്നതിനൊപ്പം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുകയും ചെയ്യും.
സൗകര്യപ്രദവും തണുപ്പ് നല്കുന്നതും ആരോഗ്യകരവും മികച്ച സാങ്കേതികവിദ്യയുള്ളതുമായ ഉത്പന്നങ്ങളോടാണ് ഉപയോക്താക്കള്‍ക്ക് താത്പര്യമെന്ന് വോള്‍ട്ടാസിന്‍റെ ഏറ്റവും പുതിയ സര്‍വെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ 77 ശതമാനം പേരും ഉള്‍വശത്തെ വായു ശുദ്ധമായിരിക്കുന്നതിനും മലിനീകരണം ഒഴിവാക്കുന്നതിനും സൂക്ഷ്മജീവികളേയും രോഗകാരികളേയും ഒഴിവാക്കുന്നതിനും സഹായിക്കുന്ന എയര്‍ പ്യൂരിഫിക്കേഷന്‍ സാങ്കേതികവിദ്യയുള്ള എയര്‍ കണ്ടീഷണറുകളിലേയ്ക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് താത്പര്യപ്പെടുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ഹൈബ്രിഡ് മോഡും സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതിനൊപ്പം ഹോം അപ്ലയന്‍സുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനും ഉപയോക്താക്കള്‍ താത്പര്യപ്പെടുന്നുവെന്ന് വിപണിയില്‍നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു.
എസികളില്‍ ആരോഗ്യവും പരിശുദ്ധിയും ഉറപ്പാക്കുന്ന ഉയര്‍ന്ന ഫീച്ചറുകള്‍ വേണമെന്നാണ് ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നതെന്നാണ് വിപണിയില്‍നിന്നുള്ള സൂചനകള്‍ വ്യക്തമാക്കുന്നതെന്ന് വോള്‍ട്ടാസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. ഇത് കണക്കിലെടുത്താണ് എച്ച്ഇപിഎ ഫില്‍ട്ടറും പിഎം 1.0 സെന്‍സറും എക്യുഐ ഇന്‍ഡിക്കേറ്ററും ആറ് ഘട്ടങ്ങളായി വ്യത്യസ്ത മോഡുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതും തണുപ്പും പരിശുദ്ധിയും സാമ്പത്തികനേട്ടവും ലഭ്യമാക്കുന്ന വോള്‍ട്ടാസ് പ്യൂവര്‍എയര്‍ ഇന്‍വര്‍ട്ടര്‍ എയര്‍ കണ്ടീഷണറുകള്‍ അവതരിപ്പിക്കുന്നത്. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ആറ് വ്യത്യസ്ത ടണ്ണേജ് സൗകര്യവും വായു ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനവും ഒരു ഉത്പന്നത്തില്‍ത്തന്നെ അവതരിപ്പിക്കുകയാണ്. ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന തരത്തില്‍ എനര്‍ജി എഫിഷ്യന്‍റ് ആയവയാണ് വോള്‍ട്ടാസ് എസികള്‍ എന്ന് അദ്ദേഹം പറഞ്ഞു.
45 എസ്കെയു ഇന്‍വര്‍ട്ടര്‍ എസികള്‍, 17 സ്പ്ലിറ്റ് എസികള്‍, 12 വിന്‍ഡോ എസികള്‍, കാസറ്റ്, ടവര്‍ എസികള്‍ എന്നിങ്ങനെ എണ്‍പതിലധികം എസ്കെയു എസി ഉത്പന്നങ്ങളാണ് വോള്‍ട്ടാസ് 2022-ല്‍ വിപണിയില്‍ എത്തിക്കുന്നത്. ഇതില്‍ 3 എസ്കെയു പ്യൂവര്‍എയര്‍ ഇന്‍വര്‍ട്ടര്‍ എസികളാണ്.
കൂടാതെ പുതിയ നിര എസികളില്‍ 15 ശതമാനം കാഷ്ബായ്ക്ക് ഓഫറുകള്‍, ഈസി ഇഎംഐ ഓഫര്‍, ലൈഫ്ടൈം ഇന്‍വര്‍ട്ടര്‍ കംപ്രസര്‍ വാറന്‍റി, അഞ്ച് വര്‍ഷത്തെ സമഗ്ര വാറന്‍റി എന്നിങ്ങനെയുള്ള വിവിധ ഓഫറുകള്‍ ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം.
കൂടാതെ ഈ വേനല്‍ക്കാലത്ത് പേഴ്സണല്‍, വിന്‍ഡോ, ടവര്‍, ഡെസര്‍ട്ട് എയര്‍ കൂളേഴ്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 38 എസ്കെയു വോള്‍ട്ടാസ് ഫ്രഷ് എയര്‍ കൂളേഴ്സാണ് വിപണിയിലെത്തുന്നത്. നാലു വശത്തും കൂളിംഗ് സൗകര്യമുള്ള വിന്‍ഡ്സര്‍, സ്റ്റൈലും അള്‍ട്രാ കൂളിംഗും നല്കുന്ന എപികൂള്‍, കരുത്തുറ്റ മെറ്റല്‍ ബോഡിയുള്ള വിരാട്, പ്യൂരിഫിക്കേഷന്‍ സൗകര്യമുള്ള ആല്‍ഫ ഫ്രഷ് എന്നിങ്ങനെ പുതിയ മോഡലുകളുണ്ട്. കണ്‍വര്‍ട്ടിബിള്‍ ഫ്രീസര്‍, ഫ്രീസര്‍ ഓണ്‍ വീല്‍, കേര്‍വ്ഡ് ഗ്ലാസ് ഫ്രീസര്‍ എന്നിങ്ങനെ 60 എസ്കെയു കൊമേഴ്സ്യല്‍ റഫ്രിജറേഷന്‍ ഉത്പന്നങ്ങളും 25 എസ്കെയു വാട്ടര്‍ കൂളറുകളും പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ബി2ബി വിഭാഗത്തിനുവേണ്ടി വോള്‍ട്ടാസിന്‍റെ കോള്‍ഡ് റൂം സൊല്യൂഷന്‍സുമുണ്ട്.
പുതിയ ഹോം അപ്ലയന്‍സസ് ജെവി ബ്രാന്‍ഡായ വോള്‍ട്ടാസ് ബെക്കോയിലൂടെ കമ്പനി പുതിയ ഉത്പന്നങ്ങല്‍ 2022-ല്‍ അവതരിപ്പിക്കുന്നുണ്ട്. മേക്ക് ഇന്‍ ഇന്ത്യ ഉദ്യമത്തിന്‍റെ ഭാഗമായി വോള്‍ട്ടാസ് ബെക്കോ നൂതനമായ ഉത്പന്നങ്ങളാണ് അവതരിപ്പിക്കുന്നത്. സവിശേഷമായ പേറ്റന്‍റ് ചെയ്ത സാങ്കേതികവിദ്യയുള്ള ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റര്‍, ഹാര്‍വസ്റ്റ് ഫ്രഷ്, സ്റ്റോര്‍ ഫ്രഷ് ടെക്നോളജി, ആക്ടീവ് ഫ്രഷ് ബ്ലൂ ലൈറ്റ്, റാപിഡ് കൂളിംഗ് സൗകര്യങ്ങളുള്ള ഡയറക്ട് കൂള്‍ റഫ്രിജറേറ്ററും വിപണിയിലെത്തി. ബിഇഇ സ്റ്റാര്‍ റേറ്റിംഗ് ഉള്ളവയാണ് ഇതെല്ലാം.
ഫൗണ്ടന്‍ വാഷ്, അഡ്ജസ്റ്റബിള്‍ ജെറ്റ് ഫംങ്ഷന്‍ എന്നീ സവിശേഷ സൗകര്യങ്ങളുള്ള ഫൈവ് സ്റ്റാര്‍ റേറ്റഡ് ടോപ് ലോഡ് വാഷിംഗ് മെഷീനും വിപണിയിലിറക്കിയിട്ടുണ്ട്. സെമി ഓട്ടോമാറ്റിക് ട്വിന്‍ ടബ് വിഭാഗത്തിലുള്ള എല്ലാ ഉത്പന്നങ്ങളും ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ഉള്ളവയാണ്. 7.5 മുതല്‍ 14 കിലോ വരെ ശേഷിയുള്ളവയാണ് വാഷിംഗ് മെഷീനുകള്‍.
സോളോ, ഗ്രില്‍, കണ്‍വെക്ഷന്‍ വിഭാഗത്തില്‍ മൈക്രോവേവ് അവന്‍ നിരയും വിപുലപ്പെടുത്തിയിട്ടുണ്ട്. ഏറെ വിജയകരമായ ഡിഷ് വാഷര്‍ വിഭാഗത്തില്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി അക്വാഇന്‍റന്‍സ്, ഫാസ്റ്റ് പ്ലസ് ഫംഗ്ഷനുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഹോം അപ്ലയന്‍സസ് വിഭാഗത്തില്‍ അതിവേഗം വളരുന്ന ബ്രാന്‍ഡാണ് വോള്‍ട്ടാസ് ബെക്കോ.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.