കൊച്ചി : ഹ്രസ്വ-വീഡിയോ ആപ്പായ ജോഷ്, ദക്ഷിണേന്ത്യന്‍ പ്രേക്ഷകര്‍ക്കായി മാര്‍ച്ച് 23 വരെ സൗത്ത് സൂപ്പര്‍ പാര്‍ട്ടി ആരംഭിക്കുന്നു. റെഡ് എഫ്എം 93.5 മായി സഹകരിച്ച്, തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷാ കമ്മ്യൂണിറ്റികളെ ഉള്‍പ്പെടുത്തുകയാണ് സൗത്ത് സൂപ്പര്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത്.