November 22, 2024

Login to your account

Username *
Password *
Remember Me

'താളം' എന്ന പുതിയ ക്യാംപെയ്നുമായി നെസ്ലെ മഞ്ച്

Nestle Munch with a new campaign called 'Rhythm' Nestle Munch with a new campaign called 'Rhythm'
പ്രാദേശിക തനിമയും അവതരിപ്പിക്കുന്ന ക്യാംപെയ്൯ യുവ ഉപഭോക്താക്കൾക്ക് പ്രോത്സാഹനമേകുന്നു
വള്ളംകളിയുടെ മനോഹാരിതയോടെ അവതരിപ്പിക്കുന്ന പുതിയ മഞ്ച് ക്യാംപെയ്നിൽ സാമന്ത രുഥ് പ്രഭു ആണ് അഭിനയിച്ചിരിക്കുന്നത്
സംശയങ്ങളെ മറികടക്കാനും വിജയത്തിലേക്ക് കുതിക്കാനും യുവ ഉപഭോക്താക്കൾക്ക് പ്രചോദനമേകുന്ന ഏറ്റവും പുതിയ പരസ്യ ക്യാംപെയ്ന് തുടക്കമിട്ട് മഞ്ച്. കേരളത്തിന്റെ മനോഹരമായ കായൽപ്പരപ്പുകളിലാണ് സാമന്ത റുഥ് പ്രഭു അഭിനയിച്ചിരിക്കുന്ന പുതിയ പരസ്യം ചിത്രീകരിച്ചത്. കേരളത്തിന്റ പരമ്പരാഗത വള്ളംകളിയുടെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന പരസ്യത്തിൽ വള്ളംകളിയുടെ കമന്റേറ്റ൪ ഓരോ വള്ളത്തിന്റെയും ക്യാപ്റ്റന്റെ പേരുകൾ വിളിക്കുമ്പോൾ ഓരോരുത്തരും തങ്ങളുടെ തങ്ങളുടെ താളത്തിലുള്ള ആ൪പ്പുവിളികളുയ൪ത്തുന്നു. സാമന്തയുടെ ടീമിന്റെ പേര് വിളിക്കുമ്പോൾ, ആദ്യമായി ക്യാപ്റ്റനാകുന്നതിന്റെ സംശയങ്ങളും ചെറിയ പേടിയുമെല്ലാം അവരിൽ പ്രകടമാണ്. എന്നാൽ മഞ്ച് കഴിക്കുന്നതോടെ അവളുടെ എല്ലാ ആശങ്കകളും ഇല്ലാതാകുകയും സംശയങ്ങളെയെല്ലാം ആത്മവിശ്വാസത്തോടെ നേരിടാനും തീരുമാനിക്കുന്നു. മനോഹരമായ ഈണത്തിന്റെ അകമ്പടിയോടെ വള്ളംകളിയുടെ മാസ്മര കാഴ്ചയാണ് തുട൪ന്നെത്തുന്നത്. എല്ലാ ദക്ഷിണേന്ത്യ൯ വിപണികളിലും പുറത്തിറക്കുന്ന ടിവി പരസ്യം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ തിരഞ്ഞെടുക്കപ്പെട്ട ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും അവതരിപ്പിക്കും.
ധാരാളം പ്രതീക്ഷകളും കഴിവുകളും ആഗ്രഹങ്ങളുമുള്ളവരാണ് ഇന്നത്തെ യുവാക്കൾ. പക്ഷേ ഇവരിൽ പലർക്കും പലപ്പോഴും സമ്മ൪ദത്തിനടിപ്പെടുന്ന സാഹചര്യത്തിൽ സ്വന്തം കഴിവിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതായി കാണാം . ഈ സംശയങ്ങളെ മറികടക്കാനും തങ്ങളുടെ കഴിവുകൾ പൂ൪ണ്ണമായി ഉപയോഗപ്പെടുത്താനും പ്രോത്സാനമേകുകയാണ് മഞ്ച്. ഒരു വള്ളംകളിയുടെ ആഘോഷവേളയുടെ പശ്ചാത്തലത്തിൽ ഈ ആശയം അവതരിപ്പിക്കുകയാണ് പുതിയ പരസ്യ ചിത്രം. സ്വന്തം കഴിവിൽ ആത്മവിശ്വാസം നേടാനും യഥാ൪ഥ കഴിവ് പ്രകടിപ്പിക്കാനും കഴിഞ്ഞാൽ വിജയം ഉറപ്പാണെന്ന് വ്യക്തമാക്കുകയാണ് ഈ ചിത്രത്തിലൂടെ മഞ്ച്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.