December 08, 2024

Login to your account

Username *
Password *
Remember Me
കൊച്ചി: എല്‍ഐസി തങ്ങളുടെ ആനുവിറ്റി പദ്ധതികളായ ജീവന്‍ അക്ഷയ് VII (പ്ലാന്‍ 857), ന്യൂ ജീവന്‍ ശാന്തി (പ്ലാന്‍ 858) എന്നിവയുടെ ആനുവിറ്റി നിരക്കുകള്‍ 2022 ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും വിധം പുതുക്കി.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് സര്‍വീസ് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമായ ഡ്രീംഫോക്സ് സര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
തൃശ്ശൂർ: ഈ വർഷത്തെ പത്മശ്രീ പുരസ്കാര ജേതാക്കളിലോരാളായ ഡോ.ശോശാമ്മ ഐപ്പിനെ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സിഇഒയുമായ കെ. പോൾ തോമസ് ആദരിച്ചു.
കൊച്ചി : നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) യുപിഐ ഡിജിറ്റല്‍ പണമടവ് സംവിധാനവും ചേര്‍ന്ന് ഉപയോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, യുപിഐ സുരക്ഷാ, ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് 2020 ഒക്ടോബറില്‍ പുറത്തിറങ്ങിയ ഥാറിന്‍റെ പുതിയ പരസ്യ കാമ്പയിന്‍ അവതരിപ്പിച്ചു.
കൊച്ചി: മൂന്നു വര്‍ഷം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച സാമൂഹ്യ ഇ-കോമേഴ്സ് സ്റ്റാര്‍ട്ട്അപ്പായ ഡീല്‍ഷെയര്‍ സീരീസ് ഇ ഫണ്ട് റെയ്സിന്‍റെ ആദ്യ ക്ലോസിങിലൂടെ 165 മില്യണ്‍ ഡോളര്‍ സമാഹരിച്ചു.
കൊച്ചി: കോര്‍പ്പറേറ്റ് ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിന് അനുസൃതമാക്കിയ ആരോഗ്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ ഉപകമ്പനിയായ മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് (എംഐബിഎല്‍),
കൊച്ചി: ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, ചെറുകിട, വാണിജ്യ മേഖലകളിലെ ഉപയോഗത്തിനായി ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് കോണ്‍ടാക്ട് ഇമേജ് സെന്‍സര്‍ സാങ്കേതികവിദ്യ അധിഷ്ഠിതമായുള്ള ‘വാല്‍മാറ്റിക്’ നോട്ടെണ്ണല്‍ യന്ത്രം അവതരിപ്പിച്ചു. ഇതിലൂടെ തങ്ങളുടെ വിപണി വിഹിതം ഇപ്പോഴത്തെ ആറു ശതമാനത്തില്‍ നിന്ന് 2024-ഓടെ 15 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. നോട്ടുകളുടെ എണ്ണപ്പിശകിലും വ്യാജ നോട്ടുകളുടെ കടന്നു വരവു കണ്ടെത്തുന്നതിലും ഉള്ള പ്രശ്നങ്ങള്‍ മറികടക്കാന്‍ ഈ സാങ്കേതികവിദ്യാ അധിഷ്ഠിത മുന്നേറ്റം സഹായകമാകും. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ രേഖകള്‍ പ്രകാരം 2020-ല്‍ ഉന്നത ഗുണനിലവാരത്തില്‍ നിര്‍മിച്ച 92.17 കോടി രൂപയിലേറെ വരുന്ന കള്ള നോട്ടുകളാണ് പിടികൂടിയത്. ബാങ്കിങ് മേഖലയിലും ചെറുകിട, വാണിജ്യ മേഖലകളിലും നോട്ട് കൈകാര്യം ചെയ്യുന്ന സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് മുന്‍നിരയിലാണുള്ളത്. നിലവിലുള്ള 3ഡി, കളര്‍ സെന്‍സര്‍ വാല്യു കൗണ്ടറുകളെ അപേക്ഷിച്ച് വാല്‍മാറ്റിക് മുന്നിട്ടു നില്‍ക്കുയാണ്. മഹാമാരിയെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യം അടക്കം നിരവധി ഘടകങ്ങള്‍ മൂലം നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ആവശ്യം വര്‍ധിച്ചു വരികയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഗ്ലോബല്‍ ഹെഡും, വൈസ് പ്രസിഡന്‍റുമായ പുഷ്കര്‍ ഗോഖലെ പറഞ്ഞു. 15 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ പ്രതിവര്‍ഷം ആയിരം യൂണിറ്റുകളുടെ വില്‍പനയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിസര്‍വ് ബാങ്കിന്‍റെ കണക്കുകള്‍ പ്രകാരം 500, 2000 രൂപകളുടെ കള്ളനോട്ടുകള്‍ കണ്ടെത്തുന്നതില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ബാങ്കുകളിലും വന്‍തോതില്‍ കറന്‍സി കൈകാര്യം ചെയ്യുന്നിടങ്ങളിലും കൂടുതല്‍ മെച്ചപ്പെട്ട യന്ത്രങ്ങള്‍ ഉണ്ടാകേണ്ടതിന്‍റെ ആവശ്യകതയാണിതു ചൂണ്ടിക്കാട്ടുന്നത്.
തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ സഫിന്‍ കാനഡ ആസ്ഥാനമായ മുന്‍നിര ഫിന്‍ടെക്ക് കമ്പനി ഫിന്‍കാഡിനെ ഏറ്റെടുത്തു.
കൊച്ചി: മിഡില്വെയ്റ്റ് സ്പോര്ട്ട്സ് ബൈക്ക് വിഭാഗത്തില് ആരാധകരുടെ ആവേശം വര്ധിപ്പിച്ചുകൊണ്ട് ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കെൂട്ടര് ഇന്ത്യ പുതിയ 2022 സിബിആര്650ആര് ഇന്ത്യയില് അവതരിപ്പിച്ചു.