കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ഐഡിയല്‍ ഫിനാന്‍സ് ലിമിറ്റഡ് പേരുമാറ്റം പ്രഖ്യാപിച്ചു. മഹീന്ദ്ര ഐഡിയല്‍ ഫിനാന്‍സ് ലിമിറ്റഡ് (എംഐഎഫ്എല്‍) എന്നായിരിക്കും ഇനിമുതല്‍ കമ്പനിയുടെ പേര്. രണ്ട് സംയുക്ത സംരംഭ പങ്കാളികള്‍ (മഹീന്ദ്ര ഫിനാന്‍സ്, ഐഡിയല്‍ ഗ്രൂപ്പ്) ചേര്‍ന്നുള്ള മഹീന്ദ്ര ഐഡിയല്‍ ഫിനാന്‍സിനെ ശ്രീലങ്കയിലെ സാമ്പത്തിക സേവനങ്ങളുടെ മുന്‍നിര ദാതാവായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലെ സുപ്രധാന ചുവടുവയ്പ്പാണിത്.
മഹീന്ദ്ര ഫിനാന്‍സിന്റെ നിക്ഷേപം, ഫിച്ച് റേറ്റിങില്‍ നിന്ന് എഎ റേറ്റിങിലേക്ക് മാറിയ കമ്പനിക്ക് ശക്തമായ അംഗീകാരം നേടിക്കൊടുത്തിട്ടുണ്ട്. ഏഷ്യന്‍ വിപണികള്‍ പോലെ ഇന്ത്യയിലേക്കും വ്യാപിപ്പിക്കാനുള്ള മഹീന്ദ്ര ഫിനാന്‍സിന്റെ അന്താരാഷ്ട്ര തന്ത്രത്തിന്റെ ഭാഗമാണ് ശ്രീലങ്കയിലെ എംഎംഎഫ്എസ്എലിന്റെ നിക്ഷേപം. മഹീന്ദ്ര ഫിനാന്‍സിന്റെ ധനകാര്യ സേവന മേഖലയിലുള്ള 25 വര്‍ഷത്തെ വൈദഗ്ധ്യവും, ഐഡിയല്‍ ഫിനാന്‍സിന്റെ വിപണി പരിജ്ഞാനവും ഉപയോഗപ്പെടുത്തി ശ്രീലങ്കയില്‍ ശക്തമായ ഒരു സാമ്പത്തിക സേവന ബിസിനസ് കെട്ടിപ്പടുക്കാനാണ് മഹീന്ദ്ര ഐഡിയല്‍ ഫിനാന്‍സ് ഉദ്ദേശിക്കുന്നത്.
ഐഡിയല്‍ ഫിനാന്‍സ് ഇതിനകം തന്നെ ശ്രീലങ്കന്‍ ഉപഭോക്താക്കള്‍ക്ക് വിപുലമായ സാമ്പത്തിക സേവന ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. റീബ്രാന്‍ഡിങിലൂടെ മഹീന്ദ്ര ഐഡിയല്‍ ഫിനാന്‍സ് കൂടുതല്‍ വിപുലമായ അനുയോജ്യ ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്ത് ഉപഭോക്തൃ മൂല്യം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ ശ്രമങ്ങള്‍ നടത്തും. ഗോള്‍ഡ് ലോണ്‍, വ്യക്തിഗത വാഹനങ്ങള്‍, വാണിജ്യ ട്രക്കുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയ്ക്കുള്ള വാടക, എസ്എംഇ വായ്പകള്‍, ഉപഭോക്തൃ ധനകാര്യ വായ്പകള്‍, വ്യക്തിഗത വായ്പകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഉപഭോക്താക്കള്‍ക്ക് പരമാവധി അവരുടെ വീട്ടുപടിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ദ്വീപിലുടനീളം ബ്രാഞ്ച് ശൃംഖല വിപുലമാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
കമ്പനി ഏഷ്യയില്‍ വിപുലീകണത്തിന് ശ്രമിക്കുകയാണെന്നും, ഐഡിയല്‍ ഗ്രൂപ്പുമായുള്ള ഈ തന്ത്രപരമായ പങ്കാളിത്തം ആ ദിശയിലെ സുപ്രധാന ചുവടുവയ്പ്പാണെന്നും മഹീന്ദ്ര ഫിനാന്‍സ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രമേഷ് അയ്യര്‍ പറഞ്ഞു. മഹീന്ദ്ര ഐഡിയല്‍ ഫിനാന്‍സ് ലിമിറ്റഡ് ശ്രീലങ്കയുടെ ധനകാര്യ സേവന വിപണിയില്‍ വളര്‍ച്ചാ അവസരങ്ങള്‍ സുഗമമാക്കുമെന്ന് ഐഡിയല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നളിന്‍ വെല്‍ഗമ പറഞ്ഞു. പുതിയ ബ്രാന്‍ഡായ മഹീന്ദ്ര ഐഡിയല്‍ ഫിനാന്‍സ് കമ്പനിയെ ശ്രീലങ്കയില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് ഞങ്ങള്‍ ശക്തമായി വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.