March 28, 2024

Login to your account

Username *
Password *
Remember Me
കൊച്ചി: ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഇന്ത്യയിലെ മുന്നിര കോര്‍പറേറ്റ് ഉപഭോക്താക്കളുമായുള്ള സ്ട്രക്‌ചേഡ് ഡെറിവേറ്റീവ് ഇടപാടുകളുടെ ആദ്യ വട്ടം പൂര്‍ത്തിയാക്കി. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന് കോംപ്ലക്‌സ് ഡെറിവേറ്റീവ് പദ്ധതികള്‍ക്കു വേണ്ടിയുള്ള റിസേര്‍വ് ബാങ്ക് അനുമതി 2022 ജനുവരി മൂന്നിനാണ് ലഭിച്ചത്. ഒരു വന്‍കിട കോര്‍പറേറ്റ് ഉപഭോക്താവുമായും വന്‍കിട ഡയമണ്ട് ഉപഭോക്താവുമായും ആയിരുന്നു ബാങ്കിന്റെ ഇടപാട്. ഉപഭോക്താക്കളുടെ വിദേശ നാണ്യ, പലിശ നിരക്ക് നഷ്ട സാധ്യതകള്‍ ആസുത്രണം ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു ഇടപാട്. ഡെറിവേറ്റീവുകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താനും അതോടൊപ്പം ഉയര്‍ന്ന നിയന്ത്രണ നിലവാരം ഉറപ്പു വരുത്താനും സാധിക്കുന്ന വിധത്തിലാണ് റിസേര്‍വ് ബാങ്ക് ഇക്കാര്യത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിട്ടുള്ളതെന്ന് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഗ്ലോബല്‍ മാര്‍കറ്റ് ഗ്രൂപ് മേധാവി സിദ്ധാര്‍ത്ഥ് ബാനര്‍ജി പറഞ്ഞു.ഇന്ത്യന്‍സാമ്പത്തിക വിപണിക്ക് ഏറെ ഗുണകരമായ ഒന്നാണ് ഈ നീക്കമെന്നും ഉപഭോക്താക്കള്‍ സ്ട്രക്‌ചേഡ് ഡെറിവേറ്റീവുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ ഈ രംഗത്തു കൂടുതല്‍ ഡിമാന്‍ഡാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി: ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് (എബിഎസ്എല്‍ഐ) പുതുതലമുറ സമ്പാദ്യ പദ്ധതിയായ എബിഎസ്എല്‍ഐ സെക്യൂര്‍പ്ലസ് പദ്ധതിയുടെ മെച്ചപ്പെടുത്തിയ പതിപ്പ് അവതരിപ്പിച്ചു. സമഗ്ര ജീവിത പരിരക്ഷയും വരുമാന നേട്ടങ്ങളും ലഭ്യമാക്കുന്ന നോണ്‍ ലിങ്ക്ഡ്, പങ്കാളിത്തേതര ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. പ്രീമിയം അടവു കാലാവധി, പോളിസി വ്യവസ്ഥകള്‍, പണം തിരികെ നല്‍കുന്ന കാലം തുടങ്ങിയവയിലെല്ലാം ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ തെരഞ്ഞെടുപ്പു നടത്താന്‍ ഇതില്‍ അവസരമുണ്ട്. നേരത്തെയുള്ള വിയോഗത്തിലോ മച്യൂരിറ്റിയിലോ പൂര്‍ണ്ണമായി ഉറപ്പുനല്‍കുന്ന ആനുകൂല്യങ്ങളും സ്ഥിര വരുമാന സവിശേഷതകളുമാണ് പദ്ധതിയിലുള്ളത്. ഉപഭോക്താക്കളുടെ ഹ്രസ്വകാല, ഇടക്കാല ആവശ്യങ്ങള്‍ക്ക് ഇത് ഉപകാരപ്രദമാകും. ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് നികുതി ആനൂകൂല്യങ്ങളും ലഭ്യമാകും. മഹാമാരിയെ തുടര്‍ന്ന് ഉപഭോക്താക്കള്‍ തങ്ങളുടെ സാമ്പത്തിക ആസൂത്രണത്തെ കുറിച്ചു കൂടുതല്‍ ബോധവാന്‍മാരാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ കമലേഷ് റാവു പറഞ്ഞു. ഇതനനുസൃതമായ ലളിതവും പുതുമയുള്ളതുമായ പദ്ധതികളാണ് തങ്ങളുടേതെന്നും എബിഎസ്എല്‍ഐ സെക്യൂര്‍പ്ലസ് പദ്ധതി ഈ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി: വെള്ളിയിലും അനുബന്ധ പദ്ധതികളിലും നിക്ഷേപിക്കുന്ന നിപ്പോണ്‍ ഇന്ത്യ സില്‍വര്‍ ഇടിഎഫ്, നിപോണ്‍ ഇന്ത്യ സില്‍വര്‍ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് എന്നീ പദ്ധതികള്‍ക്ക് നിപ്പോണ്‍ ഇന്ത്യ മ്യൂചല്‍ ഫണ്ട് തുടക്കം കുറിച്ചു.
കൊച്ചി: സാംകോ മ്യൂച്വല്‍ ഫണ്ട് പ്രഥമ ഫ്‌ളെക്‌സി ക്യാപ് ഫണ്ട് ഓഫര്‍ അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ (എന്‍.എഫ്.ഒ.) ജനുവരി 17-ന് ആരംഭിച്ച് 31-ന് ക്ലോസ് ചെയ്യും. ഈ സ്‌കീമില്‍ 65 ശതമാനം ഇന്ത്യന്‍ ഓഹരികളിലും 35 ശതമാനം ആഗോള ഓഹരികളിലുമായിരിക്കും നിക്ഷേപിക്കുക. സാംകോയുടെ ഹെക്‌സഷീല്‍ഡ് പരീക്ഷണത്തില്‍ വിജയിച്ച 125 കമ്പനികളുടേതായിരിക്കും ഓഹരികള്‍. റിസ്‌ക് അഡ്ജസ്റ്റ് ചെയ്ത് റിട്ടേണുകള്‍ നല്‍കാന്‍ കഴിയുന്ന തരത്തിലാണ് സ്‌കീം രൂപകല്പന ചെയ്തിട്ടുള്ളത്. ആക്റ്റീവ് ഫണ്ട് സ്‌കീമാണിത്. ഒരു സജീവ അസറ്റ് മാനേജ്‌മെന്റ് ഫീസ് അടയ്ക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് അവരുടെ പണത്തിന്റെ മൂല്യം ലഭിക്കുമെന്ന് ഉറപ്പാക്കുന്ന വ്യത്യസ്തമായ ഫണ്ട് ഓഫറാണിതെന്ന് സാംകോ മ്യൂച്വല്‍ ഫണ്ട് സ്ഥാപകനും ഡയറക്ടറുമായ ജിമീത് മോദി പറഞ്ഞു.
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സൗന്ദര്യ, ഫാഷന്‍ സ്ഥാപനമായ നൈക്കാ തിരുവനന്തപുരത്തെ തങ്ങളുടെ ആദ്യ നൈക്കാ ലക്‌സ് സ്റ്റോർ ലുലു മാളില്‍ തുറന്നു. ആയിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമിൽ പ്രമുഖ അന്തര്‍ദേശീയ, ദേശീയ ബ്രാന്‍ഡുകളായ ഹുഡാ ബ്യൂട്ടി, ഷാര്‍ലറ്റ് ടില്‍ബ്യൂറി, മുറാദ്, പിക്‌സി, ടൂ ഫേസ്ഡ്, എസ്റ്റീലോഡര്‍, വെര്‍സാസ്, കരോലിനാ ഹെറോറാ തുടങ്ങിയവയുടെ മേക്കപ്പ്, ചര്‍മ്മസംരക്ഷണ വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ വിപുലമായ കളക്ഷനുകള്‍ ലഭ്യമാണ്. തിരുവനന്തപുരം നഗരത്തിലെ രണ്ടാമത്തെ നൈക്കാ സ്റ്റോറും ആദ്യ നൈക്കാ ലക്‌സ് സ്റ്റോറുമാണിത്.
കൊച്ചി - നിപ്പോണ്‍ ഇന്ത്യ മ്യൂചല്‍ ഫണ്ട് ഓട്ടോ മേഖലയില്‍ ഇന്ത്യയിലെ ആദ്യ ഇടിഎഫ് ആയ നിപ്പോണ്‍ ഇന്ത്യ നിഫ്റ്റി ഓട്ടോ ഇടിഎഫ് അവതരിപ്പിച്ചു. നിഫ്റ്റി ഓട്ടോ സൂചികയെ പ്രതിഫലിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഓപണ്‍ എന്‍ഡഡ് പദ്ധതിയാണിത്.
കൊച്ചി: ഫെഡറല്‍ ബാങ്ക് സ്ഥാപകൻ കെ പി ഹോര്‍മിസിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി.
കൊച്ചി: രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍ ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, 2021 ഡിസംബറില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പന രേഖപ്പെടുത്തി.
കൊച്ചി: വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണം (റെമിറ്റൻസ്) സ്വീകരിക്കാന്‍ ഫിനോ പേമെന്റ്‌സ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. മണി ട്രാന്‍സ്ഫര്‍ സര്‍വീസ് സ്‌കീം (എം.ടി.എസ്.എസ്) പ്രകാരം വിദേശ രാജ്യങ്ങളിലെ കേന്ദ്ര ബാങ്ക് അംഗീകാരമുള്ള ഒരു മണി ട്രാന്‍സ്ഫര്‍ കമ്പനിയുമായി സഹകരിച്ചാണ് ഫിനോ ഈ സേവനം അവതരിപ്പിക്കുക. വിദേശങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ സേവനം. വിദേശത്ത് നിന്ന് അയക്കുന്ന പണം ഏറ്റവും അടുത്ത ഫിനോ മൈക്രോ എടിഎമ്മുകളില്‍ നിന്നോ ആധാര്‍ എനേബിള്‍ഡ് പേമെന്റ് സര്‍വീസ് ഉള്ള ഫിനോ ബാങ്ക് മെര്‍ചന്റ് പോയിന്റുകളില്‍ നിന്നോ നേരിട്ടു കൈപ്പറ്റാം. 2022-23 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കുമെന്ന് ഫിനോ പേമെന്റ്‌സ് ബാങ്ക് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ മേജര്‍ ആഷിഷ് അഹുജ പറഞ്ഞു. ഈ സേവനം തങ്ങളുടെ മൊബൈല്‍ അപ്ലിക്കേഷനിലും ലഭ്യമാക്കുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശ റെമിറ്റന്‍സില്‍ ലോകത്ത് മുന്നില്‍ നിക്കുന്ന രാജ്യമാണ് ഇന്ത്യ. 2022ല്‍ മൂന്ന് ശതമാനം വളര്‍ച്ചയോടെ 89.6 ശതകോടി യുഎസ് ഡോളര്‍ വിദേശ റെമിറ്റന്‍സ് ഇന്ത്യയിലെത്തുമെന്നാണ് ലോക ബാങ്ക് പ്രവചനം. പ്രവാസി തൊഴിലാളികള്‍ വന്‍തോതില്‍ ഗള്‍ഫ് രാ്ജ്യങ്ങളിലേക്ക് തിരിച്ചു പോകുന്നതോടെ റെമിറ്റന്‍സ് ഇനിയും വര്‍ധിക്കുമെന്ന് 2021 നവംബറില്‍ ലോക ബാങ്ക് പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നു.
പോയ വർഷം സ്കോഡ ഓട്ടോ ഇന്ത്യ വിൽപ്പനയിൽ 130 ശതമാനം വളർച്ച കൈവരിച്ചു. 2020-ൽ 10,387 കാറുകളാണ് വിറ്റ തെങ്കിൽ 2021-ൽ ഇത് 23,858 ആയിരുന്നു.