കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന തേർഡ് പാർട്ടി എൻഡ്-ടു-എൻഡ് ലോജിസ്റ്റിക് പ്രൊവൈഡറായ എക്‌സ്‌പ്രസ്ബീസ്, സ്വകാര്യ ഇക്വിറ്റി ഫണ്ടായ ബ്ലാക്ക്‌സ്റ്റോൺ ഗ്രോത്ത്, ടി പി ജി ഗ്രോത്ത്, ക്രിസ്‌ക്യാപിറ്റൽ എന്നിവയിൽ നിന്ന് 300 മില്യൺ ഡോളർ സമാഹരിച്ചു. സീരീസ് എഫ് ഫണ്ടിങ്ങിലൂടെയാണ് എക്സ്‌പ്രസ്‌ബീസ് തുക സമാഹരിച്ചത്. നിലവിലുള്ള നിക്ഷേപകരായ ഇൻവെസ്റ്റ്‌കോർപ്, നോർവെസ്റ്റ് വെഞ്ച്വർ പാർട്നേർഴ്സ് എന്നിവരും സീരീസ് എഫ് റൗണ്ടിൽ പങ്കെടുത്തു. ഈ റൗണ്ടോടെ, എക്സ്‌പ്രസ്‌ബീസ് സമാഹരിച്ച ഫണ്ടുകളുടെ ആകെ തുക 500 ദശലക്ഷം ഡോളർ കവിഞ്ഞു. അവെൻഡസ് ക്യാപിറ്റലാണ് ഈ ഇടപാടിൽ എക്സ്പ്രസ്ബീസിന്റെ പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചത്.
ഒരു സമ്പൂർണ്ണ സേവന ലോജിസ്റ്റിക് സ്‌ഥാപനമായി വളരുക, ബിസിനസ്സിന്റെ അടുത്ത ഘട്ട വളർച്ച, ഉൽപ്പന്ന വികസനം, കൂടുതൽ പ്രതിഭകളെ നിയമിക്കുക തുടങ്ങിയ എക്സ്‌പ്രസ്‌ബീസിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ മൂലധനം ഉപയോഗിക്കും. എക്സ്പ്രസ്ബീസിന്റെ ശക്തമായ ഡൊമെയ്ൻ വൈദഗ്ധ്യവും നവീകരണത്തിലുള്ള നിരന്തരമായ ശ്രദ്ധയും ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ ലോജിസ്റ്റിക്സ് പങ്കാളിയായി അതിവേഗം വളരാൻ കമ്പനിയെ സഹായിച്ചു. മികച്ച ഇൻ-ക്ലാസ് സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ, വിപുലമായ നെറ്റ്‌വർക്ക് റീച്ച്, തടസ്സങ്ങളില്ലാത്ത ലാസ്റ്റ് മൈൽ മാനേജ്‌മെന്റ് സിസ്റ്റം എന്നിവ ബ്രാൻഡ് ക്രമാനുഗതമായി വളർത്തിയെടുക്കുകയും , വാർഷിക വരുമാനത്തിൽ 100% വളർച്ച കൈവരിക്കുകയും ചെയ്തു.
2015-ൽ സ്ഥാപിതമായ, എക്സ്‌പ്രസ്‌ബീസിന് നിലവിൽ 3000 നഗരങ്ങളിൽ സാന്നിധ്യമുണ്ട്, 20,000-ലധികം പിൻ കോഡുകളിൽ സേവനം നൽകി വരുന്നു, കൂടാതെ പ്രതിദിനം 1.5 ദശലക്ഷത്തിലധികം പാക്കേജുകൾ വിതരണം ചെയ്യുന്നു.എക്സ്‌പ്രസ്‌ബീസിന് നിലവിൽ ഇന്ത്യയിലുടനീളം 100 ലധികം ഹബ്ബുകളും 10 ലക്ഷം ചതുരശ്ര അടി വെയർ ഹൗസ് ശേഷി എന്നിവയുമുണ്ട്. കൂടാതെ രാജ്യത്തെ 52 വിമാനത്താവളങ്ങളിലും എക്സ്‌പ്രസ്‌ബീസ് പ്രവർത്തിക്കുന്നു.