കൊച്ചി: രാജ്യത്തെ മുൻനിര എഫ്എംസിജി ഡയറക്റ്റ് സെല്ലിംഗ് കമ്പനികളിലൊന്നായ ആംവേ ഇന്ത്യ ആദ്യമായി സമ്പൂർണ്ണ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ആവശ്യമായ പോഷകങ്ങൾ അടങ്ങിയ സപ്ലിമെന്റുകളുടെ ശ്രേണി അവതരിപ്പിച്ചു. നിരന്തരമായ ഉൽപന്ന നവീകരണത്തിലൂടെ ആരോഗ്യ-പ്രതിരോധ ശേഷിയിൽ തങ്ങളുടെ നേതൃത്വം ഉറപ്പിക്കുന്നത് തുടരുന്നതിന്റെ ഭാഗമാണിത്. ആംവേയുടെ മുൻനിര ബ്രാൻഡായ ന്യൂട്രിലൈറ്റിന് കീഴിൽ ടേസ്റ്റിയും ട്രെൻഡിയും സൗകര്യപ്രദവും ലളിതവുമായ ഫോർമാറ്റുകളായ ഗമ്മീസ്, ജെല്ലി സ്ട്രിപ്പുകളിലാണ് ഇവ അവതരിപ്പിക്കുന്നത്. ആധുനിക ജീവിതശൈലിക്ക്, പ്രത്യേകിച്ച് തിരക്കുള്ള യുവ മില്ലേനിയലുകൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പോഷകാഹാര സപ്ലിമെന്റുകൾ ആംവേയുടെ പോഷകാഹാര പോർട്ട്ഫോളിയോയെ കൂടുതൽ ശക്തിപ്പെടുത്തും.
ന്യൂട്രിലൈറ്റിന് കീഴിലുള്ള ഈ പുതിയ ശ്രേണിയുടെ ലോഞ്ച് ബ്രാൻഡിന്റെ പരിണാമത്തിലെ നിർണായക നിമിഷമാണ്. നിങ്ങളുടെ പോഷകാഹാര ആവശ്യകതകൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന രസകരവും സൗകര്യപ്രദവുമായ പോഷകാഹാര ഫോർമാറ്റുകൾ ഉപയോഗിച്ച് ആരോഗ്യകരമായ ജീവിതം നിലനിർത്തുന്നതിന് സപ്ലിമെന്റുകളുടെ ഉപയോഗം വർധിപ്പിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ഇന്ന് യുവാക്കൾ കൂടുതൽ സമയം വീടിനുള്ളിൽ ചെലവഴിക്കുന്നതിനാൽ സൂര്യപ്രകാശം ഏൽക്കാതിരിക്കുകയും വിറ്റാമിൻ ഡിയുടെ അഭാവത്തിന് കാരണമാകുകയും ചെയ്യുന്നു. കൂടാതെ, വിവിധ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള നീല പ്രകാശ വികിരണം ദീർഘനേരം ഏൽക്കുന്നതിനാൽ, മൊത്തത്തിലുള്ള ആരോഗ്യവും പ്രതിരോധശേഷിയും നിലനിർത്തുന്നതിനൊപ്പം എല്ലുകളുടെ ആരോഗ്യവും കണ്ണിന്റെ ആരോഗ്യവും നിലനിർത്തേണ്ടതുണ്ട്. ഈ ആവശ്യം മനസ്സിലാക്കി, ഈ ശ്രേണിയിൽ ഞങ്ങൾ ഇതുവരെ മൂന്നു ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്- സീസ് ദ ഡേ (മൊത്തത്തിലുള്ള ആരോഗ്യവും പ്രതിരോധശേഷിയും നിലനിർത്താൻ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സ്ട്രോബെറി രുചിയുള്ള ഗമ്മീസ്), ഡി-ഫെൻസ് (എല്ലുകളുടെ ആരോഗ്യവും പ്രതിരോധശേഷിയും നിലനിർത്താനായി വിറ്റാമിൻ ഡി 3 അടങ്ങിയ വായയിൽ അലിയുന്ന ജെല്ലി സ്ട്രിപ്പുകൾ) ഐ കാൻഡി (കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്നതിന് ല്യൂട്ടിൻ, സീയാക്‌സാന്തിൻ എന്നിവ അടങ്ങിയ ഗമ്മീസ്)-ആംവേ ഇന്ത്യ സിഇഒ അൻഷു ബുധരാജ പറഞ്ഞു.
സപ്ലിമെന്റുകളുടെ പുതിയ ശ്രേണി മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ മുൻഗണനകൾക്കൊപ്പം അതിന്റെ വേഗത നിലനിർത്തുന്നതിനുള്ള പുതിയ കൂട്ടിച്ചേർക്കലാണ്. ഇതോടൊപ്പം, ഒപ്റ്റിമൽ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ പോഷകങ്ങളടങ്ങിയ രുചികരവും സൗകര്യപ്രദവും ഓൺ-ദി-ഗോ പോഷകാഹാര സപ്ലിമെന്റുകളും കമ്പനി ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു. പ്രതിരോധശേഷി, കണ്ണിന്റെ ആരോഗ്യം, അസ്ഥികളുടെ ആരോഗ്യം എന്നിവ ഈ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഹാനികരമായ അഡിറ്റീവുകളോ പ്രിസർവേറ്റീവുകളോ ഇല്ല.
സമീപകാല റിപ്പോർട്ടുകൾ അനുസരിച്ച് രുചികരമായ ഫോർമാറ്റുകളുടെ അഭാവം കാരണം 48 ശതമാനം ഉപഭോക്താക്കളും സപ്ലിമെന്റുകൾ ഉപയോഗിക്കുന്നില്ല. കൂടാതെ, 73 ശതമാനം ആളുകളും ഗമ്മിയെ സപ്ലിമെന്റുകൾക്ക് അനുയോജ്യമായ ഫോർമാറ്റായി പരിഗണിക്കുന്നു. ഇന്നത്തെ യുവാക്കൾക്ക് അവരുടെ ഭക്ഷണം പോഷകാഹാര ആവശ്യകതകൾ നിറവേറ്റാൻ പര്യാപ്തമല്ല എന്ന അറിവും അവബോധവും ഉണ്ട്. ഇത് അവർക്കിടയിൽ പോഷക സപ്ലിമെന്റുകളോടുള്ള താൽപര്യം വർധിപ്പിക്കുന്നു. അതിനാൽ, ഫലപ്രദവും എന്നാൽ ഉപയോഗിക്കാൻ എളുപ്പവും രുചികരവുമായ ഫോർമാറ്റുകൾ
അവതരിപ്പിക്കുന്നത് അവരുടെ ദൈനംദിന ഉപയോഗത്തിന് തടസ്സമില്ലാതെ യോജിക്കുന്നു. ആധുനിക ജീവിതശൈലിയ്ക്ക് ആവശ്യമായ ആരോഗ്യ-ക്ഷേമ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വർധിച്ചുവരുന്ന സൗകര്യപ്രദവും രുചികരവും ലളിതവുമായ പോഷകാഹാര സപ്ലിമെന്റുകളുടെ ആവശ്യം പരിഹരിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണ് ഗമ്മീസും ജെല്ലി സ്ട്രിപ്‌സ് ഫോർമാറ്റും-ആംവേ ഇന്ത്യ സിഎംഒ ശ്രീ. അജയ് ഖന്ന പറഞ്ഞു.
മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ ആളുകളെ സഹായിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായ ആംവേ ഇന്ത്യ, ന്യൂട്രിലൈറ്റിന് കീഴിൽ സ്ഥിരതയാർന്ന ഉൽപ്പന്ന നവീകരണത്തിലൂടെയും സവിശേഷമായ സപ്ലിമെന്റ് ഉൽപ്പന്ന വികസനത്തിലൂടെയും ആരോഗ്യ-രോഗപ്രതിരോധ മേഖലകളിൽ ചുവടുറപ്പിക്കുന്നത് തുടരുന്നു. എല്ലാ ന്യൂട്രിലൈറ്റ് ഉൽപ്പന്നങ്ങളും ആംവേയുടെ ശക്തമായ ശാസ്ത്രീയ ഗവേഷണത്തിന്റെ പിൻബലമുള്ളതാണ്.
സീസ് ദ ഡേ മൾട്ടി വൈറ്റമിൻ ആൻഡ് മിനറൽ ഗമ്മീസ്, ഡി-ഫെൻസ് വൈറ്റമിൻ ഡി 3 ജെല്ലി സ്ട്രിപ്പുകൾ, ഐ കാൻഡി ല്യൂട്ടിൻ ആൻഡ് സിയാക്‌സാന്തിൻ ഗമ്മീസ് എന്നിവ 60 ഗമ്മീസിന്റെയോ ജെല്ലി സ്ട്രിപ്പുകളുടെയോ പായ്ക്കുകളിൽ യഥാക്രമം 799, 630, 629 എന്നീ വിലകളിൽ ലഭ്യമാണ്. ഇന്ത്യയിലുടനീളമുള്ള ആംവേ ഡയറക്റ്റ് സെല്ലേഴ്സ് / റീട്ടെയിലർമാർ വഴി ഇവ വിൽപ്പനയ്ക്ക് ലഭ്യമാണ്.