കൊച്ചി: രാജ്യത്തെ ഏറ്റവും വേഗതയില്‍ വളരുന്ന കണ്ണട ബ്രാന്‍ഡായ ലെന്‍സ്‌കാര്‍ട്ട് 73ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 73 സ്റ്റോറുകള്‍ ആരംഭിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം മൊത്തം 400 സ്റ്റോറുകള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് 19 സംസ്ഥാനങ്ങളിലെ 46 നഗരങ്ങളില്‍ സ്റ്റോറുകള്‍ തുറന്നത്. കേരളത്തില്‍ പുതുതായി 6 സ്‌റ്റോറുകള്‍ തുറന്നപ്പോള്‍ തമിഴ്‌നാട് 17, കര്‍ണാടക 10 തെലങ്കാന 6 വീതം ഔട്ട്‌ലെറ്റുകള്‍ തുറന്നു. കൂടാതെ ബിഹാര്‍, അസം ഉള്‍പ്പെടെ സംസ്ഥാനങ്ങളിലും തുറന്നിട്ടുണ്ട്. ഫെബ്രുവരിയോടെ സ്‌റ്റോറുകളുടെ എണ്ണം ആയിരമായി ഉയരും.
നേത്രപരിചരണത്തില്‍ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയുള്ള ബ്രാന്‍ഡാണ് ലെന്‍സ്‌കാര്‍ട്ട്. ഒറ്റദിനംതന്നെ രാജ്യത്ത് 73 സ്റ്റോറുകള്‍ ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ലെന്‍സ്‌കാര്‍ട്ട് സഹസ്ഥാപകന്‍ അമിത് ചൗധരി പറഞ്ഞു. ആളുകള്‍ ലോകത്തെ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന രീതിയെ പരിവര്‍ത്തനം ചെയ്യുക എന്നതാണ് ലെന്‍സ്‌കാര്‍ട്ടില്‍ ഞങ്ങളുടെ കാഴ്ചപ്പാട്. 2027 ഓടെ ആഗോളതലത്തില്‍ ഒരു ബില്യണ്‍ ജനങ്ങള്‍ക്ക് കാഴ്ച പ്രാപ്തമാക്കാന്‍ ലക്ഷ്യമിടുന്നതായി ചീഫ് റീട്ടെയില്‍ എക്‌സ്പാന്‍ഷന്‍ ഓഫീസര്‍ സുനില്‍ മേനോന്‍ പറഞ്ഞു.