കൊച്ചി: ഇ കോമേഴ്‌സ് സ്ഥാപനമായ മീഷോയില്‍ വാലന്റൈന്‍സ് ദിനത്തിനു മുന്നോടിയായി വസ്ത്രങ്ങളും ആഭരണങ്ങളും അടക്കമുള്ളവയുടെ വില്‍പനയില്‍ വന്‍ വര്‍ധനവ്. പേഴ്‌സണല്‍ കെയര്‍ ഉല്‍പന്നങ്ങള്‍, സോഫ്റ്റ് ടോയികള്‍, സെക്ഷ്വല്‍ ഹെല്‍ത്ത് ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ വില്‍പനയിലും ഗണ്യമായ വര്‍ധനവു ദൃശ്യമാണ്. ശരാശരി 50 ശതമാനം വര്‍ധനവാണ് ഈ വിഭാഗങ്ങളില്‍ ഉണ്ടായിട്ടുള്ളത്.
വാലന്റൈന്‍സ് ദിനത്തിനു മുന്നോടിയായി പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സമ്മാനങ്ങള്‍ വാങ്ങുന്നത് സ്ത്രീകളാണെന്നും മീഷോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്ത്രീകള്‍ രണ്ടു മടങ്ങു കൂടുതല്‍ ഷോപിങാണ് സമ്മാനങ്ങളുടെ കാര്യത്തില്‍ നടത്തിയിരിക്കുന്നത്. സെക്ഷ്വല്‍ ഹെല്‍ത്ത് ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ 57 ശതമാനം വര്‍ധനവാണുള്ളത്. വിശാഖപട്ടണം, ഗുവഹാത്തി, അഗര്‍ത്തല, ഭുവനേശ്വര്‍, വിജയവാഡ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ മെട്രോകളെ അപേക്ഷിച്ച് രണ്ടു മടങ്ങു ഓര്‍ഡറുകളാണുള്ളത്. റോസ് ഗിഫ്റ്റ് ബോക്‌സുകള്‍, സോഫ്റ്റ് ടോയ്, വാലന്റൈന്‍സ് ദിന സമ്മാനങ്ങള്‍ തുടങ്ങിയവയാണ് മീഷോയില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ചു ചെയ്യപ്പെട്ടത്. കപ്പിള്‍ ടീ ഷര്‍ട്ടുകള്‍ക്കുള്ള ആവശ്യത്തില്‍ 80 ശതമാനം വര്‍ധനവാണ് ദൃശ്യമായത്.
രാജ്യത്ത് എമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് മീഷോയിലൂടെ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നത്തില്‍ തങ്ങള്‍ക്ക് വളരെ സന്തോഷമുണ്ടെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ മീഷോയുടെ ബിസിനസ് സിഎക്‌സ്ഒ ഉത്കഷ്ട കുമാര്‍ പറഞ്ഞു.തങ്ങള്‍ക്കു ലഭിച്ച ഓര്‍ഡറുകളില്‍ 80 ശതമാനവും ചെറിയ പട്ടണങ്ങളില്‍ നിന്നാണെന്നത് ആവേശകരമാണെന്നും അദ്ദേഹം പറഞ്ഞു.