കൊച്ചി: ഉന്നത നിലവാരമുള്ള എക്സിക്യൂട്ടീവ് വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കുന്ന എജ്യൂടെക് സ്ഥാപനമായ ജാരോ എജ്യൂക്കേഷന്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ വിപണന ബജറ്റിനായി 100 കോടി രൂപയിലേറെ വകയിരുത്തി. ആഗോള തലത്തില്‍ ഏറ്റെടുക്കലുകള്‍ നടത്താനും കോര്‍പറേറ്റ് ഓഫറുകള്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ പദ്ധതികള്‍ അവതരിപ്പിക്കാനും ബ്രാന്‍ഡ് അവബോധന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനുമാണ് ഈ വകയിരുത്തല്‍. 2021 മാര്‍ച്ച് മുതല്‍ 2022 ഫെബ്രുവരി വരെ കമ്പനിയുടെ ഫണ്ടിന്റെ 20-25 ശതമാനം പിആര്‍ നടപടികള്‍ക്കായാണ് നീക്കി വെച്ചത്.
ഇന്ത്യയിലെ എജ്യുടെക് മേഖല 39.77 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ജാരോ എജ്യൂക്കേഷന്‍ സിഇഒ രഞ്ജിത രാമന്‍ പറഞ്ഞു. വിവിധ തലങ്ങളില്‍ വളര്‍ന്ന് മൂന്നു മടങ്ങ് വിപണി വിഹിതം നേടാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. ആഗോള തലത്തില്‍ വികസിക്കുവാനായി ശക്തമായ വിപണന തന്ത്രങ്ങളാണ് തങ്ങള്‍ തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.