കൊച്ചി: വെള്ളിയിലും അനുബന്ധ പദ്ധതികളിലും നിക്ഷേപിക്കുന്ന നിപ്പോണ്‍ ഇന്ത്യ സില്‍വര്‍ ഇടിഎഫ്, നിപോണ്‍ ഇന്ത്യ സില്‍വര്‍ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് എന്നീ പദ്ധതികള്‍ക്ക് നിപ്പോണ്‍ ഇന്ത്യ മ്യൂചല്‍ ഫണ്ട് തുടക്കം കുറിച്ചു. ഇരു പദ്ധതികളുടേയും പുതിയ ഫണ്ട് ഓഫര്‍ ജനുവരി 13-ന് ആരംഭിച്ച് 27-ന് അവസാനിക്കും. നിപ്പോണ്‍ ഇന്ത്യ സില്‍വര്‍ ഇടിഎഫില്‍ ആയിരം രൂപയും നിപ്പോണ്‍ ഇന്ത്യ സില്‍വര്‍ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടിന് നൂറു രൂപയുമാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. സില്‍വര്‍ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടില്‍ ഡീമാറ്റ് അക്കൗണ്ട് ഇല്ലാതെ തന്നെ നിക്ഷേപം നടത്താനാവും. എസ്‌ഐപി രീതിയും ഇവിടെ പ്രയോജനപ്പെടുത്താനാവും. നിക്ഷേപകര്‍ക്ക് വൈവിധ്യവല്‍ക്കരണത്തിനുള്ള അവസരമാണ് സില്‍വര്‍ ഇടിഎഫും ഫണ്ട് ഓഫ് ഫണ്ടും നല്‍കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ നിപ്പോണ്‍ ഇന്ത്യ മ്യൂചല്‍ ഫണ്ട് ഇടിഎഫ് വിഭാഗം മേധാവി ഹെമന്‍ ഭാട്ടിയ പറഞ്ഞു. ചെറിയ അളവില്‍ പോലും നിക്ഷേപിക്കാനും സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് അടക്കമുള്ള അപകട സാധ്യതകള്‍ ഒഴിവാക്കാനും ഈ പദ്ധതികള്‍ അവസരം നല്‍കും. ആഭ്യന്തര വെള്ളി വിലയായിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചന