കൊച്ചി : ഹോണ്ടയുടെ നിയോ-സ്പോര്‍ട്ട്സ് കഫേയില്‍ നിന്നും പ്രചോദനം കൊണ്ട് ഡിസംബറില്‍ ഇന്ത്യ ബൈക്ക് വീക്കില്‍ അനാവരണം ചെയ്ത 2022 സിബി300ആര്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഇന്ത്യയില്‍ അവതരിപ്പിച്ചു.ഉപഭോക്താക്കളുടെ വിശ്വാസും അവരോടുള്ള ഹോണ്ടയുടെ പ്രതിജ്ഞാബദ്ധതയും ഒരിക്കല്‍ കൂടി ഉറപ്പിച്ചുകൊണ്ടാണ് സിബി300ആര്‍ അവതരിപ്പിച്ചിരിക്കുന്നത.്
സവിശേഷമായ ഫീച്ചറുകളും സജീവമായ റോഡ് സാന്നിദ്ധ്യം ഉയര്‍ന്ന എന്‍ജിനീയറിങ് മികവും 2022 സിബി300ആറില്‍ ആത്മവിശ്വാസം നല്‍കുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.
അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ചോടു കൂടിയാണ് സിബി300ആര്‍ വരുന്നത്.ഗോള്‍ഡന്‍ ലൈറ്റ്വെയ്റ്റ് അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ റൈഡിങിന് കൃത്യതയും സ്പോര്‍ട്ടി അപ്പീലും നല്‍കുന്നു.ഇന്ത്യ ബൈക്ക് വീക്കില്‍ അനാവരണ വേളയില്‍ 2022 സിബി300ആറിന് ഉപഭോക്താക്കളില്‍ മികച്ച സ്വീകരണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും 2022 സിബി300ആര്‍ ബുക്കിങ് ആരംഭിച്ചിരിക്കുന്നു എന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
286സിസി ഡിഒഎച്ച്സി 4-വാല്‍വ് ലിക്ക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ ബിഎസ്6 എന്‍ജിനാണ് സിബി300ആറിന് കരുത്തു പകരുന്നത്. സിറ്റി റൈഡുകള്‍ക്ക് ശക്തമായ ആക്സിലറേഷന്‍ നല്‍കുന്നതിന് പിജിഎം-എഫ്ഐ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസ് ബ്രേക്ക് സംവിധാനമാണ്. പെട്ടെന്നുള്ള ബ്രേക്കിങില്‍ പിന്‍ഭാഗം ഉയരുന്നത് ഏറ്റവും കുറച്ചിരിക്കുന്നു. ഡിസ്പ്ലേ പാനല്‍ ഗിയര്‍ പൊസിഷന്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, എന്‍ജിന്‍ ഇന്‍ഹിബിറ്റര്‍ തുടങ്ങി ഒരുപാട് വിരങ്ങള്‍ നല്‍കുന്നു. പൂര്‍ണമായും ഡിജിറ്റല്‍വല്‍ക്കരിച്ച ലിക്വിഡ് ക്രിസ്റ്റല്‍ മീറ്ററില്‍ ഒറ്റനോട്ടത്തില്‍ കാര്യങ്ങളറിയാം.
മാറ്റ് സ്റ്റീല്‍ ബ്ലാക്ക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ് എന്നിങ്ങനെ പ്രീമിയം നിറങ്ങളില്‍ ലഭ്യമാണ്. ഹോണ്ടയുടെ പ്രീമിയം ബിഗ്വിങ്, ബിഗ്വിങ് ടോപ്ലൈന്‍ ഡീലര്‍മാരിലൂടെ സിബി300ആര്‍ ബുക്ക് ചെയ്യാം.ഹോണ്ട 2022 സിബി300ആറിന് 2,77,000 രൂപയാണ് ഡല്‍ഹി എക്‌സ്-ഷോറൂം വില.