December 06, 2024

Login to your account

Username *
Password *
Remember Me

ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്‌മെന്റിനുള്ള ഗ്രീൻ റേറ്റിംഗിൽ 'ഫോർ സ്റ്റാർ' സർട്ടിഫിക്കേഷൻ നേടി ഒ ബൈ താമര

O by Tamara Wins 'Four Star' Certification in Green Rating for Integrated Habitat Assessment O by Tamara Wins 'Four Star' Certification in Green Rating for Integrated Habitat Assessment
തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്‌മെന്റിനുള്ള ഗ്രീൻ റേറ്റിംഗിൽ ‘ഫോർ സ്റ്റാർ’ റേറ്റിംഗ് നേടി തിരുവനന്തപുരത്തെ പ്രമുഖ ബിസിനസ്, വിനോദ ഹോട്ടലുകളിലൊന്നായ ഓ ബൈ താമര. ഹോസ്പിറ്റാലിറ്റിയോടുള്ള സുസ്ഥിര പ്രതിബദ്ധത ആവർത്തിച്ചുകൊണ്ടാണ് ഓ ബൈ താമരയുടെ ഈ നേട്ടം . പുനരുൽപ്പാദിപ്പിക്കാൻ കഴിയുന്നതും പുനരുപയോഗത്തിനു പ്രാപ്തവുമായ വിഭവങ്ങളുടെ ഉപയോഗം വർധിപ്പിച്ച് ഹരിതഗൃഹ വാതക പ്രസരണം കുറയ്ക്കുന്നതിനുമായി ഇന്ത്യാ ഗവൺമെന്റിന്റെ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയവുമായി ചേർന്ന് എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത റേറ്റിംഗ് ടൂളാണ് ഗ്രിഹ .
പരിസ്ഥിതിയുമായും സമൂഹവുമായും നല്ല ബന്ധം നിലനിർത്തിക്കൊണ്ട് തന്നെ ലാഭകരവും ഉത്തരവാദിത്തമുള്ളതുമായ ബിസിനസ്സ് മാതൃകകൾ സൃഷ്ടിക്കുന്നതിനായാണ് ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നത്. ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ ഹോസ്പിറ്റാലിറ്റി മേഖലയിൽ ഉന്നത വിജയം കൈവരിക്കുന്നതിനായുള്ള ഒരു പുത്തൻ ചവിട്ടുപടിയാണ്‌ ഗ്രിഹയുടെ ഈ അംഗീകാരം. കൂടാതെ സമൂഹത്തിലെ നന്മകൾക്കായി ഞങ്ങൾ നിരവധി ക്രിയാത്മക സേവനങ്ങൾ ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും കൂടി ചെയ്യുകയാണ് ഈ സെർട്ടിഫിക്കേഷനിലൂടെയെന്ന് താമര ലെഷർ എക്സ്പീരിയൻസ് സിഇഒ ശ്രുതി ഷിബുലാൽ പറഞ്ഞു .
നിർമ്മാണത്തിനുള്ള സ്ഥലം തിരഞ്ഞെടുത്തതു മുതൽ അടിസ്ഥാനകാര്യങ്ങൾ വരെയുള്ള വിവിധ സുസ്ഥിര സമീപനങ്ങൾക്കാണ് ഓ ബൈ താമരയ്ക്ക് ഗ്രിഹയുടെ ഫോർ സ്റ്റാർ സർട്ടിഫിക്കേഷൻ ലഭിച്ചത്. കൂടാതെ പ്രകൃതി സംരക്ഷണം, ജലസംരക്ഷണം, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ ഉപയോഗം, ഓസോൺ ശോഷണത്തിനു കാരണമാകുന്ന വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക , മലിന വസ്തുക്കളുടെ വേർതിരക്കിൽ , മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയ കാര്യക്ഷമമായ നിരവധി പ്രവർത്തനങ്ങൾ ഗ്രിഹയുടെ ഫോർ സ്റ്റാർ സെർട്ടിഫിക്കേഷൻ നേടാൻ ഓ ബൈ താമരയ്ക്ക് സഹായമായി . ഗ്രിഹ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്ക് പുറമേ, ഹരിത ഗൃഹപരിപാലനത്തിനായുള്ള വസ്തുക്കളുടെ ഉപയോഗം , പരിസ്ഥിതി പഠനം ജീവനക്കാർക്കുള്ള മികച്ച സൗകര്യങ്ങൾ തുടങ്ങി മറ്റ് നൂതനമായ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഓ ബൈ താമര തെളിയിച്ചിട്ടുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.