November 22, 2024

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (737)

പ്രാദേശിക തനിമയും അവതരിപ്പിക്കുന്ന ക്യാംപെയ്൯ യുവ ഉപഭോക്താക്കൾക്ക് പ്രോത്സാഹനമേകുന്നു വള്ളംകളിയുടെ മനോഹാരിതയോടെ അവതരിപ്പിക്കുന്ന പുതിയ മഞ്ച് ക്യാംപെയ്നിൽ സാമന്ത രുഥ് പ്രഭു ആണ് അഭിനയിച്ചിരിക്കുന്നത് സംശയങ്ങളെ മറികടക്കാനും വിജയത്തിലേക്ക് കുതിക്കാനും യുവ ഉപഭോക്താക്കൾക്ക് പ്രചോദനമേകുന്ന ഏറ്റവും പുതിയ പരസ്യ ക്യാംപെയ്ന് തുടക്കമിട്ട് മഞ്ച്. കേരളത്തിന്റെ മനോഹരമായ കായൽപ്പരപ്പുകളിലാണ് സാമന്ത റുഥ് പ്രഭു അഭിനയിച്ചിരിക്കുന്ന പുതിയ പരസ്യം ചിത്രീകരിച്ചത്. കേരളത്തിന്റ പരമ്പരാഗത വള്ളംകളിയുടെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന പരസ്യത്തിൽ വള്ളംകളിയുടെ കമന്റേറ്റ൪ ഓരോ വള്ളത്തിന്റെയും ക്യാപ്റ്റന്റെ പേരുകൾ വിളിക്കുമ്പോൾ ഓരോരുത്തരും തങ്ങളുടെ തങ്ങളുടെ താളത്തിലുള്ള ആ൪പ്പുവിളികളുയ൪ത്തുന്നു. സാമന്തയുടെ ടീമിന്റെ പേര് വിളിക്കുമ്പോൾ, ആദ്യമായി ക്യാപ്റ്റനാകുന്നതിന്റെ സംശയങ്ങളും ചെറിയ പേടിയുമെല്ലാം അവരിൽ പ്രകടമാണ്. എന്നാൽ മഞ്ച് കഴിക്കുന്നതോടെ അവളുടെ എല്ലാ ആശങ്കകളും ഇല്ലാതാകുകയും സംശയങ്ങളെയെല്ലാം ആത്മവിശ്വാസത്തോടെ നേരിടാനും തീരുമാനിക്കുന്നു. മനോഹരമായ ഈണത്തിന്റെ അകമ്പടിയോടെ വള്ളംകളിയുടെ മാസ്മര കാഴ്ചയാണ് തുട൪ന്നെത്തുന്നത്. എല്ലാ ദക്ഷിണേന്ത്യ൯ വിപണികളിലും പുറത്തിറക്കുന്ന ടിവി പരസ്യം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ തിരഞ്ഞെടുക്കപ്പെട്ട ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും അവതരിപ്പിക്കും. ധാരാളം പ്രതീക്ഷകളും കഴിവുകളും ആഗ്രഹങ്ങളുമുള്ളവരാണ് ഇന്നത്തെ യുവാക്കൾ. പക്ഷേ ഇവരിൽ പലർക്കും പലപ്പോഴും സമ്മ൪ദത്തിനടിപ്പെടുന്ന സാഹചര്യത്തിൽ സ്വന്തം കഴിവിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതായി കാണാം . ഈ സംശയങ്ങളെ മറികടക്കാനും തങ്ങളുടെ കഴിവുകൾ പൂ൪ണ്ണമായി ഉപയോഗപ്പെടുത്താനും പ്രോത്സാനമേകുകയാണ് മഞ്ച്. ഒരു വള്ളംകളിയുടെ ആഘോഷവേളയുടെ പശ്ചാത്തലത്തിൽ ഈ ആശയം അവതരിപ്പിക്കുകയാണ് പുതിയ പരസ്യ ചിത്രം. സ്വന്തം കഴിവിൽ ആത്മവിശ്വാസം നേടാനും യഥാ൪ഥ കഴിവ് പ്രകടിപ്പിക്കാനും കഴിഞ്ഞാൽ വിജയം ഉറപ്പാണെന്ന് വ്യക്തമാക്കുകയാണ് ഈ ചിത്രത്തിലൂടെ മഞ്ച്.
കൊച്ചി: മികച്ച വളര്ച്ചയുള്ള ബ്രാന്ഡുകള്ക്ക് ബാർക് ഏഷ്യ നല്കുന്ന റൈസിങ് ബ്രാൻഡ് ഏഷ്യാ 2021-22 പുരസ്കാരം ഇസാഫ് സ്മോള് ഫിനാന്സ് ബാങ്ക് സ്വന്തമാക്കി. മികച്ച വളര്ച്ച, സുസ്ഥിരത, സൽപ്പേര്, മികച്ച ബ്രാൻഡ് നാമം എന്നീ വിഭാഗങ്ങളിലാണ് മറ്റു ബ്രാന്ഡുകളെ ഇസാഫ് പിന്നിലാക്കിയത്.
കൊച്ചി: പ്രമുഖ ഫിന്‍ടെക്ക് കമ്പനിയായ ആപ്‌നിറ്റി ടെക്‌നോളജീന്റെ ഭൂരിപക്ഷ ഓഹരി ഡിഎംഐ ഫിനാന്‍സ് ഏറ്റെടുത്തു.
. 15000 ചെറുകിട ഷോപ്പുകളില്‍ വില്‍പ്പന കൂടി . വികെസി പ്രൈഡ് 2022 സെലിബ്രേഷന്‍ വീക്ക്‌ലി സ്‌കീം ജൂണ്‍ 30 വരെ നീട്ടി കോഴിക്കോട്: പ്രാദേശിക വിപണികളെ ഉത്തേജിപ്പിച്ച് ചെറുകിട വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി വികെസി പ്രൈഡ് അവതരിപ്പിച്ച 'ഷോപ്പ് ലോക്കല്‍' ക്യാമ്പയിന്‍ കേരളത്തില്‍ വിജയം കണ്ടതോടെ പദ്ധതി ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു.
കൊച്ചി: ഐടിസി സാവ്‌ലോണ്‍ പുതിയ സാവ്‌ലോണ്‍ പൗഡര്‍ ഹാന്‍ഡ്‌വാഷ് അവതരിപ്പിച്ചു. പത്ത് രൂപ വിലയുള്ള ഹാന്‍ഡ്‌വാഷ് സാഷെ ഉപയോഗിച്ച് 120ലധികം തവണ കൈകള്‍ കഴുകാന്‍ സാധിക്കും.
* കോഴിക്കോട് 30 ഏക്കറിലുള്ള സംയോജിത ക്ലിനിക്കല്‍ വെല്‍നസ് സമുച്ചയം സമൂഹത്തിന് പൊസിറ്റീവ് സ്വാധീനം ലഭിക്കത്തക്ക വിധം ആധുനികവും നൂതനവുമായ സുസ്ഥിര സാങ്കേതിക വിദ്യയിലാണ് നിര്‍മിച്ചരിക്കുന്നത്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാ വിതരണ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പാ വിതരണത്തിനായി അഞ്ച് ഹൗസിങ് ഫിനാന്‍സ് കമ്പനി (എച്ച്എഫ്‌സി)കളുമായി സഹ വായ്പാ കരാറിലെത്തി.
തൃശൂര്‍: ഫെഡറല്‍ ബാങ്കിന്‍റെ സഹായത്തോടെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ബേണ്‍സ് ഇന്‍റന്‍സീവ് കെയര്‍ യൂനിറ്റ് നവീകരിച്ചു. നവീകരിച്ച ഐസിയുവിന്‍റെ ഉദ്ഘാടനം ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ നിര്‍വഹിച്ചു.
ആയുർവേദ പാരമ്പര്യവും തനതായ പ്രാചീന ചികിത്സാ രീതികളും കൂട്ടിയിണക്കി മനസ്സിനും ശരീരത്തിനും പുത്തനുണർവ് നൽകുന്നു. തിരുവനന്തപുരം: താമര ലീഷർ എക്സ്പീരിയൻസസിന്റെ പുത്തൻ സംരംഭമായ അമൽ താമര ആലപ്പുഴയിൽ പ്രവർത്തനമാരംഭിച്ചു.
കൊച്ചി: സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബ് നടപ്പിലാക്കുന്ന സ്വനാരി ടെക്ക്സ്പ്രിന്‍റ് പരിപാടിയുടെ രണ്ടാ ഘട്ടത്തില്‍ ഫെഡറല്‍ ബാങ്ക് പങ്കാളിയാവുന്നു.