കൊച്ചി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജി എസ് കെ യുമായി കൈകോര്‍ക്കുന്നു. ശിശുക്കള്‍ക്കുള്ള 6 ഇന്‍ 1 വാക്‌സിനേഷന്റെ ആവശ്യകതയെ കുറിച്ച്് പൊതുജനങ്ങളില്‍ അവബോധമുണര്‍ത്തുന്നതിന്റെ ഭാഗമായാണീ പങ്കാളിത്തം. ഡിഫ്തീരിയ, ടെറ്റനസ്, പെര്‍ട്ടുസിസ്, പോളിയോമൈലിറ്റിസ്, ഹീമോഫിലസ് ഇന്‍ഫ്‌ലുവന്‍സ ടൈപ്പ് ബി, ഹെപ്പറ്റൈറ്റിസ് ബി എന്നിങ്ങനെ 6 ഗുരുതര രോഗങ്ങളില്‍ നിന്നു 6 ഇന്‍ 1 വാക്‌സിനേഷന്‍ കുട്ടികളെ സംരക്ഷിക്കും.
സംയുക്ത വാക്‌സിനേഷന്‍ എന്നതിനര്‍ത്ഥം ശിശുക്കള്‍ക്ക് കുറച്ച് കുത്തിവയ്പ്പുകള്‍ കൊണ്ട് സമാനമായ സംരക്ഷണം ലഭിക്കുന്നു എന്നതാണ്, അതിനാല്‍ അവര്‍ കുറച്ചു വേദന സഹിച്ചാല്‍ മതിയെന്നു മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു.
''ഓരോ കുട്ടിക്കും കൃത്യസമയത്ത് വാക്‌സിനേഷന്‍ നല്‍കണം. വാക്‌സിനുകള്‍ കുട്ടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ഈ രോഗങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. 6 മാരകമായ അസുഖങ്ങളില്‍ നിന്നും ശിശുക്കളെ 6 ഇന്‍ വാക്‌സിനോ ഹെക്‌സാവലന്റ് വാക്‌സിനോ സംരക്ഷിക്കും ഇന്ത്യയിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ശിശുക്കളെ സംരക്ഷിക്കാന്‍ 6-ഇന്‍ 1 അഥവാ ഹെക്സാവാലന്റ് വാക്സിനേഷന്‍ സഹായിച്ചി'ട്ടുണ്ട്, കൂടാതെ സുരക്ഷിതത്വവും ഫലപ്രാപ്തിയും തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്.'' ഗ്ലാക്‌സോ സ്മിത്‌ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ മെഡിക്കല്‍ അഫയേഴ്‌സ് വൈസ് പ്രസിഡന്റ് ഡോ. രശ്മി ഹെഗ്‌ഡെ പറഞ്ഞു