August 02, 2025

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (768)

തൃശൂര്‍: കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാവായ കെപി നമ്പൂതിരീസ് ചര്‍മ പരിചരണ വിഭാഗത്തില്‍ ഏഴ് തരം സോപ്പുകള്‍ വിപണിയിലിറക്കി.
കൊച്ചി: ജീവതശൈലിക്ക് ഉതകുന്ന രീതിയില്‍ വിവിധ ആനുവിറ്റി പദ്ധതികളില്‍ നിന്നു തെരഞ്ഞെടുപ്പു നടത്താനുള്ള സൗകര്യവുമായി ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് ഫോര്‍ച്യൂണ്‍ ഗ്യാരണ്ടി പെന്‍ഷന്‍ അവതരിപ്പിച്ചു.
കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ഐഡിയല്‍ ഫിനാന്‍സ് ലിമിറ്റഡ് പേരുമാറ്റം പ്രഖ്യാപിച്ചു. മഹീന്ദ്ര ഐഡിയല്‍ ഫിനാന്‍സ് ലിമിറ്റഡ് (എംഐഎഫ്എല്‍) എന്നായിരിക്കും ഇനിമുതല്‍ കമ്പനിയുടെ പേര്.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ഇന്‍ഡസ്ട്രി 4.0, സ്മാര്‍ട്ട് മൊബൈല്‍ എഡ്ജ് കമ്പ്യൂട്ടിംഗ് എന്നിവ ലഭ്യമാക്കുന്നതിന് എ5ജി നെറ്റ്വര്‍ക്കുകളുമായി സഹകരിക്കുന്നു.
കൊച്ചി: വാഹനപ്രേമികളുടെ ഇഷ്ട ബ്രാൻഡും ഐക്കോണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്, ഇന്ത്യൻ നിർമിതമായ ഏറ്റവും പുതിയ പ്രീമിയം എസ്‌യുവി മോഡലുകൾ അവതരിപ്പിക്കുന്നു.
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇന്ത്യയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡുമായി സഹകരിച്ച് ബാങ്കിന്‍റെ 923 ശാഖകളിലായി 6.5 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് നൂതനമായ ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കും. സ്റ്റാര്‍ ഹെല്‍ത്തിന്‍റെ റീട്ടെയില്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെയും ഗ്രൂപ്പ് അഫിനിറ്റി ഉത്പന്നങ്ങളുടെയും ആനുകൂല്യങ്ങള്‍ ബാങ്കിന്‍റെ വിവിധ വിതരണ ചാനലുകളിലൂടെ ഉപഭോക്താക്കള്‍ക്ക് നേടാം. അതുവഴി ഉപഭോക്താക്കള്‍ക്ക് അവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ ഒരു കുടക്കീഴില്‍ നിറവേറ്റാനും ഈ സഹകരണം സഹായകരമാവും. സൗത്ത് ഇന്ത്യന്‍ ബാങ്ക് 93ാം വര്‍ഷത്തേക്ക് കടക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കാനാണ് സ്റ്റാര്‍ ഹെല്‍ത്തുമായുള്ള പങ്കാളിത്തമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ശക്തമായ ഉപഭോക്തൃ ബന്ധവും, സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ വൈദഗ്ധ്യവും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഈ രംഗത്തെ ഏറ്റവും മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ പൗരനും ആരോഗ്യ ഇന്‍ഷുറന്‍സ് അനിവാര്യമാണെന്ന് സ്റ്റാര്‍ ഹെല്‍ത്ത് വിശ്വസിക്കുന്നതായി സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ആനന്ദ് റോയ് പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്കുമായുള്ള തങ്ങളുടെ തന്ത്രപരമായ ബന്ധം അവരുടെ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും ആരോഗ്യ സംരക്ഷണ ചെലവുകള്‍ വര്‍ധിക്കുന്നതില്‍ നിന്ന് അവരെ സാമ്പത്തികമായി സംരക്ഷിക്കാനാവുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
കൊച്ചി:ഇന്ത്യയിലെ പ്രമുഖ ഫര്ണിച്ചര് സൊല്യൂഷന്സ് ബ്രാന്ഡായ ഗോദ്റെജ് ഇന്റീരിയോയുടെ എര്ഗണോമിക് ഓഫീസ് ഫര്ണിച്ചര് ശ്രേണിവിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു.
കൊച്ചി: കേരളത്തിലെ ഗ്രാമീണ വികസനം ലക്ഷ്യമിട്ട് ഇസാഫ് സ്മോള് ഫിനാൻസ് ബാങ്കും നബാർഡും ധാരണാ പത്രത്തിൽ ഒപ്പുവച്ചു.
കൊച്ചി: ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി രാജ്യത്തെ മുന്‍നിര സ്മോള്‍ ഫിനാന്‍സ് ബാങ്കുകളിലൊന്നായ ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്കുമായി ബാങ്കഷ്വറന്‍സ് സഹകരണത്തിനു ധാരണയായി.
തൃശ്ശൂര്‍ : ഫ്യൂജിഫിലിം ഇന്ത്യ, കേരളത്തിലെ തങ്ങളുടെ ആദ്യത്തെ എക്സ്‌ക്ലൂസീവ് സ്റ്റോര്‍ തൃശൂരില്‍ ആരംഭിച്ചു. ഇതോടെ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റക്‌സ് ഉള്‍പ്പെടെയുള്ള ഫ്യൂജിഫിലിമിന്റെ മുഴുവന്‍ ക്യാമറകളും ലഭ്യമാകും. സ്റ്റോര്‍ ഒരു ഫുള്‍ റീട്ടെയില്‍ ഷോപ്പാണ്.