June 10, 2026

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (774)

തിരുവനന്തപുരം : കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ, ചില്ലറ വില്‍പന കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും മുന്‍നിര എഞ്ചിനീയറിങ്, കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡി ടി)യും പ്രമുഖ പുനരുപയുക്ത ഊര്‍ജ കമ്പനിയായ റിന്യൂ പവറും ഹരിത ഹൈഡ്രജന്‍ ബിസിനസ് വികസിപ്പിക്കുന്നതിനായി കൈകോര്‍ക്കുന്നു.
കൊച്ചി: രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്റെ നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്‍ ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 30,761 യൂണിറ്റുകളോടെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി.
മുംബൈ: വാഹനങ്ങളുടെ വില്‍പനയില്‍ സ്‌കോഡ ഓട്ടോ ഇന്ത്യയ്ക്ക് പുതിയ റെക്കോര്‍ഡ്. 2022 മാര്‍ച്ച് മാസത്തില്‍ സ്‌കോഡ ഓട്ടോ ഇന്ത്യ റെക്കോര്‍ഡ് വില്‍പന കൈവരിച്ചു. മാര്‍ച്ച് മാസത്തില്‍ 5,608 യൂണിറ്റുകളാണ് സ്‌കോഡ ഓട്ടോ വിറ്റത്.
കൊച്ചി: 2030-ഓടെ പ്രവർത്തനത്തിലുടനീളം ഹരിതഗൃഹ വാതക ഉദ്‌വമനം 46 ശതമാനം കുറയ്ക്കാൻ തയ്യാറായി ജാഗ്വാർ ലാൻഡ് റോവർ.
കൊച്ചി: സിറ്റി ബാങ്കിന്‍റെ ഇന്ത്യയിലെ കണ്‍സ്യൂമര്‍ ബിസിനസ് ആക്സിസ് ബാങ്ക് ഏറ്റെടുക്കുന്നതിന് ഇരു ബാങ്കുകളുടേയും ഡയറക്ടര്‍ ബോര്‍ഡുകള്‍ അംഗീകാരം നല്‍കി. നിയന്ത്രണ സ്ഥാപനങ്ങളുടെ അനുമതിക്കു വിധേയമായായിരിക്കും ഇത് പൂര്‍ത്തിയാക്കുക.
കൊച്ചി: കൂളിംഗ് പ്രോഡക്ട്സ് രംഗത്ത് ഇന്ത്യയിലെ പ്രമുഖരും ഒന്നാംനിര എസി ബ്രാന്‍ഡുമായ ടാറ്റായില്‍ നിന്നുള്ള വോള്‍ട്ടാസ് എച്ച്ഇപിഎ ഫില്‍ട്ടര്‍ സാങ്കേതികവിദ്യയോടു കൂടിയ ഇന്ത്യയിലെ ആദ്യത്തെ എയര്‍ കണ്ടീഷണര്‍ വിപണിയിലവതരിപ്പിച്ചു.
ബാംഗ്ലൂരിലെ ഐ ഡി-യുടെ അത്യാധുനിക ജയന്റ് ഹോം കിച്ചനിലേക്ക് തത്സമയ കാഴ്ചകൾ 5 ദിവസം നീണ്ടുനിൽക്കുന്ന കാമ്പെയ്‌ൻ വാഗ്ദാനം ചെയ്യുന്നു. കൊച്ചി: ലോക ഇഡ്ഡലി ദിനത്തിൽ - ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഉപഭോക്തൃ ബ്രാൻഡായ ഐഡി ഫ്രഷ് ഫുഡ് ആദ്യമായി തത്സമയ സ്ട്രീമിംഗ് കാമ്പെയ്‌ൻ സമാരംഭിക്കുന്നു.
കൊച്ചി: പ്രമുഖ ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനെയെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ച് ഗോദ്റെജ് അപ്ലയന്‍സസ്.
കൊച്ചി: എച്ച്ഡിഎം ഗ്ലോബല്‍ ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ നോക്കിയ സി ശ്രേണിയുടെ പുതിയ വകഭേദം നോക്കിയ സി 01 ഇന്ത്യന്‍ വിപണയില്‍. 32 ജിബി സംഭരണ ശേഷിയോടെയാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്.
പ്രാദേശിക തനിമയും അവതരിപ്പിക്കുന്ന ക്യാംപെയ്൯ യുവ ഉപഭോക്താക്കൾക്ക് പ്രോത്സാഹനമേകുന്നു വള്ളംകളിയുടെ മനോഹാരിതയോടെ അവതരിപ്പിക്കുന്ന പുതിയ മഞ്ച് ക്യാംപെയ്നിൽ സാമന്ത രുഥ് പ്രഭു ആണ് അഭിനയിച്ചിരിക്കുന്നത് സംശയങ്ങളെ മറികടക്കാനും വിജയത്തിലേക്ക് കുതിക്കാനും യുവ ഉപഭോക്താക്കൾക്ക് പ്രചോദനമേകുന്ന ഏറ്റവും പുതിയ പരസ്യ ക്യാംപെയ്ന് തുടക്കമിട്ട് മഞ്ച്. കേരളത്തിന്റെ മനോഹരമായ കായൽപ്പരപ്പുകളിലാണ് സാമന്ത റുഥ് പ്രഭു അഭിനയിച്ചിരിക്കുന്ന പുതിയ പരസ്യം ചിത്രീകരിച്ചത്. കേരളത്തിന്റ പരമ്പരാഗത വള്ളംകളിയുടെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന പരസ്യത്തിൽ വള്ളംകളിയുടെ കമന്റേറ്റ൪ ഓരോ വള്ളത്തിന്റെയും ക്യാപ്റ്റന്റെ പേരുകൾ വിളിക്കുമ്പോൾ ഓരോരുത്തരും തങ്ങളുടെ തങ്ങളുടെ താളത്തിലുള്ള ആ൪പ്പുവിളികളുയ൪ത്തുന്നു. സാമന്തയുടെ ടീമിന്റെ പേര് വിളിക്കുമ്പോൾ, ആദ്യമായി ക്യാപ്റ്റനാകുന്നതിന്റെ സംശയങ്ങളും ചെറിയ പേടിയുമെല്ലാം അവരിൽ പ്രകടമാണ്. എന്നാൽ മഞ്ച് കഴിക്കുന്നതോടെ അവളുടെ എല്ലാ ആശങ്കകളും ഇല്ലാതാകുകയും സംശയങ്ങളെയെല്ലാം ആത്മവിശ്വാസത്തോടെ നേരിടാനും തീരുമാനിക്കുന്നു. മനോഹരമായ ഈണത്തിന്റെ അകമ്പടിയോടെ വള്ളംകളിയുടെ മാസ്മര കാഴ്ചയാണ് തുട൪ന്നെത്തുന്നത്. എല്ലാ ദക്ഷിണേന്ത്യ൯ വിപണികളിലും പുറത്തിറക്കുന്ന ടിവി പരസ്യം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ തിരഞ്ഞെടുക്കപ്പെട്ട ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും അവതരിപ്പിക്കും. ധാരാളം പ്രതീക്ഷകളും കഴിവുകളും ആഗ്രഹങ്ങളുമുള്ളവരാണ് ഇന്നത്തെ യുവാക്കൾ. പക്ഷേ ഇവരിൽ പലർക്കും പലപ്പോഴും സമ്മ൪ദത്തിനടിപ്പെടുന്ന സാഹചര്യത്തിൽ സ്വന്തം കഴിവിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതായി കാണാം . ഈ സംശയങ്ങളെ മറികടക്കാനും തങ്ങളുടെ കഴിവുകൾ പൂ൪ണ്ണമായി ഉപയോഗപ്പെടുത്താനും പ്രോത്സാനമേകുകയാണ് മഞ്ച്. ഒരു വള്ളംകളിയുടെ ആഘോഷവേളയുടെ പശ്ചാത്തലത്തിൽ ഈ ആശയം അവതരിപ്പിക്കുകയാണ് പുതിയ പരസ്യ ചിത്രം. സ്വന്തം കഴിവിൽ ആത്മവിശ്വാസം നേടാനും യഥാ൪ഥ കഴിവ് പ്രകടിപ്പിക്കാനും കഴിഞ്ഞാൽ വിജയം ഉറപ്പാണെന്ന് വ്യക്തമാക്കുകയാണ് ഈ ചിത്രത്തിലൂടെ മഞ്ച്.
Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 29 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...