ആയുർവേദ പാരമ്പര്യവും തനതായ പ്രാചീന ചികിത്സാ രീതികളും കൂട്ടിയിണക്കി മനസ്സിനും ശരീരത്തിനും പുത്തനുണർവ് നൽകുന്നു
തിരുവനന്തപുരം: താമര ലീഷർ എക്സ്പീരിയൻസസിന്റെ പുത്തൻ സംരംഭമായ അമൽ താമര ആലപ്പുഴയിൽ പ്രവർത്തനമാരംഭിച്ചു. ആഡംബര ആരോഗ്യ ആയുർവേദ രംഗത്തേക്കുള്ള താമര ലീഷർ എക്‌സ്പീരിയൻസസിന്റെ ആദ്യ ചുവടുവയ്പ്പാണിത്.
കമ്പനിയുടെ പ്രവർത്തന മികവും, ഹോസ്പിറ്റാലിറ്റിയോടുള്ള മികവുറ്റ സമീപനവും നിലനിർത്തിക്കൊണ്ട് തന്നെയാണ് 19 റൂമുകളടങ്ങിയ പുത്തൻ സംരംഭവും സമാരംഭിക്കുന്നത്. മാത്രമല്ല ആയുർവേദത്തിലൂടെ കൃത്യമായ രീതിയിൽ ആരോഗ്യം പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്കായി വിശിഷ്ടമായ ചികിത്സാ രീതികളാണ് അമൽ താമരയിൽ ഒരുക്കിയിരിക്കുന്നത്.
ഡോക്ടർ , രോഗി, തെറാപ്പിസ്റ്റ്, മെഡിസിൻ എന്നീ നാല് ശക്തികളുടെ സമന്വയത്തിൽ രോഗശാന്തിയെ കേന്ദ്രീകരിക്കുന്ന ‘ചികിൽസാ ചതുഷ്പദ’ എന്ന ആയുർവേദത്തിലെ സവിശേഷമായ ആശയവും അമൽ താമരയിൽ പ്രായോഗ്യമാക്കും.
ആയുർവേദത്തിന്റെ പുരാതന ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എല്ലാ പ്രോഗ്രാമുകളും. ഫലവത്തായ രീതിയിൽ ചികത്സ പ്രദാനം ചെയ്യുന്നതിനായി സ്വകാര്യത, മനഃശാന്തി, ശരിയായ ഭക്ഷണക്രമം, വ്യായാമം, ധ്യാനം എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് അമൽ താമരയുടെ പ്രവർത്തനം രൂപകൽപ്പന ചെയ്തിട്ടുള്ളത്.
അമൽ താമര ടീമുമായി ബന്ധപ്പെടുന്ന നിമിഷം മുതൽ ഓരോ രോഗിയും അമൽ യാത്രിയായി മാറുകയാണ്. ഓരോ രോഗിയുടെയും തനതായ ആവശ്യങ്ങൾ, ശരീര ഘടനകൾ, ലക്ഷ്യങ്ങൾ എന്നിവ വിലയിരുത്തിയതിനു ശേഷമാണ് പരിചയസമ്പന്നരായ ആയുർവേദ വൈദ്യന്മാർ അടങ്ങുന്ന വിദഗ്ധ മെഡിക്കൽ സംഘം ചികിത്സ ഷെഡ്യൂൾ ചെയ്യുന്നത്. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഓരോ യാത്രിയെയും കൃത്യമായി മനസ്സിലാക്കിക്കൊണ്ട് തിരികെ വീട്ടിലെത്തിയാലും അതേ രീതി തുടരാൻ സജ്ജരാക്കുക എന്നതായിരിക്കും പ്രധാന ലക്ഷ്യം.
ഓരോ വ്യക്തികളുടെയും ഇഷ്ടാനുസൃതം കൃത്യമായ ആയുർവേദ പ്രോഗ്രാമുകൾ പ്രദാനം ചെയ്ത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും യുവത്വം നിലനിർത്താനും മറ്റ് വിട്ടുമാറാത്ത രോഗാവസ്ഥകൾ ഇല്ലാതാക്കാനും സഹായിക്കുന്നു. കൂടാതെ ഓരോരുത്തരുടെയും ആരോഗ്യ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വിദഗ്ദ്ധരായ ഇൻ-ഹൌസ് ഷെഫുകൾ തയ്യാറാക്കുന്ന, ആരോഗ്യകരമായ വെജിറ്റേറിയൻ വിഭവങ്ങൾ അടങ്ങിയ നിർദ്ദിഷ്ട ഭക്ഷണമായിരിക്കും അമൽ താമരയിൽ സജ്ജീകരിക്കുന്നത്.
“1920 മുതൽ ആയുർവേദ രംഗത്ത് പാരമ്പര്യമുള്ള വൈദ്യന്മാരുടെ ഒരു നീണ്ട നിര തന്നെ ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടെന്നത് ഒരുപക്ഷെ ഒട്ടുമിക്കപേർക്കും അറിയാത്ത കാര്യമാണ്. അമൽ താമര വളരെ പ്രത്യേകതയുള്ള ഒരു പദ്ധതിയാണ്. ആയുർവേദത്തിന്റെ പുരാതന ജ്ഞാനത്തിൽ ആഴത്തിലുള്ള വിശ്വാസവും ആലപ്പുഴയുമായുള്ള അഗാധ ബന്ധവുമാണ് ഇത്തരത്തിലൊരു പദ്ധതിയിലേക്ക് നയിച്ചത് . ഓരോ വ്യക്തിക്കും ആവശ്യമുള്ള സമയത്ത് രോഗശാന്തിയും, മനഃശാന്തിയും ഒരു കുടക്കീഴിൽ നല്കാൻ കഴിയുന്നുവെന്നതിൽ വളരേയേറെ അഭിമാനമുണ്ട്. മാത്രമല്ല ഉത്തരവാദിത്തവും അവിസ്മരണീയവുമായ ഹോസ്പിറ്റാലിറ്റി അനുഭവം പ്രദാനം ചെയ്യാനുള്ള താമര ലീഷർ എക്‌സ്പീരിയൻസസിന്റെ ദൗത്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്‌പ്പ് കൂടിയാണിത്.
പരിചയസമ്പന്നരും ആരോഗ്യരംഗത്ത് വലിയ പരിജ്ഞാനമുള്ളവരുമാണ് ഞങ്ങളുടെ മെഡിക്കൽ വിദഗ്ധരെല്ലാവരും. ഓരോ വ്യക്തിയുടെയും ആരോഗ്യത്തിനും വളരെയേറെ പ്രാധാന്യം ഞങ്ങൾ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരാൾ ചികിത്സയ്ക്കായി വരുന്നതിനു മുൻപ് തന്നെ അവർക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും . മാത്രമല്ല ചികിത്സയ്ക്ക് ശേഷം മടങ്ങുന്ന ഓരോ വ്യക്തിയ്ക്കും ദീർഘകാല ആരോഗ്യവും ഉറപ്പുനൽകുന്നു, താമര ലീഷർ എക്സ്പീരിയൻസസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയും ഡയറക്ടറുമായ ശ്രുതി ഷിബുലാൽ പറഞ്ഞു.
അസ്ത (450 ചതുരശ്ര അടി), ഏകത (550 ചതുരശ്ര അടി), ഇധ (750 ചതുരശ്ര അടി) എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത തരത്തിലുള്ള താമസസൗകര്യങ്ങളുള്ള 19 ലക്ഷ്വറി റൂമുകളാണ് പ്രോപ്പർട്ടിയിലുള്ളത് . അതിമനോഹരമായ ലേക് വ്യൂ മനസ്സിനെ കൂടുതൽ ശാന്തമാക്കുകയും സ്വകാര്യത നൽകുകയും ചെയ്യുന്നു .
ധ്യാനത്തിനായുള്ള അന്തരീക്ഷം, ഹീലിംഗ് ലാംപ് ലൈറ്റിംഗ്, ശാന്തമായ ഒരു ലൈബ്രറി എന്നിവയൊക്കെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ കഥകളി , കളരിപ്പയറ്റ് , വേദങ്ങളനുസരിച്ചുള്ള ഹോമങ്ങൾ തുടങ്ങി കേരളത്തിന്റെ സാംസ്കാരികത ചൂണ്ടിക്കാണിക്കുന്ന നിരവധി സജ്ജീകരണങ്ങൾ അമൽ താമരയിൽ ഒരുക്കിയിട്ടുണ്ട് .
താമര ലീഷർ എക്‌സ്പീരിയൻസസിന് ഇന്ത്യയിലുടനീളം വിവിധ സ്ഥലങ്ങളിലായി നിരവധി പ്രോപ്പർട്ടികളാണുള്ളത്. കൂടാതെ ഈ സമയത്തിനുള്ളിൽ തന്നെ ആഗോളതലത്തിൽ 1000 പ്രോപ്പർട്ടികൾ എന്ന ലക്ഷ്യം താമര ലീഷർ എക്‌സ്പീരിയൻസസ് കൈവരിക്കുകയും ചെയ്തു. കേരളത്തിൽ മാത്രം, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഗുരുവായൂരിലും കണ്ണൂരിലും ലൈലാക്ക് ബ്രാൻഡിന്റെ മിഡ്-സെഗ്മെന്റ് ഹോട്ടൽ എന്ന രീതിയിൽ രണ്ട് പ്രോപ്പർട്ടികൾ കൂടി ആരംഭിക്കും. കൂടാതെ, ഓ ബൈ താമരയുടെ ഉയർന്ന നിലവാരത്തിലുള്ള ബിസിനസ് ഹോട്ടൽ ഈ വർഷം അവസാനത്തോടെ കോയമ്പത്തൂരിൽ ആരംഭിക്കും.
ഹോസ്പിറ്റാലിറ്റി ഔട്ട്‌ലെറ്റുകളുടെ ജർമ്മൻ പോർട്ട്‌ഫോളിയോയിലേക്കുള്ള പുത്തൻ കൂട്ടിച്ചേർക്കലായിരുന്നു അടുത്തിടെ ഏറ്റെടുത്തു ബ്രെമനിലെ ഉബർസീസ്റ്റാഡിലെ മോക്സി ബ്രെമൻ. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റെടുക്കുന്ന നാലാമത്തെ ഹോട്ടലാണിത്.